ETV Bharat / sitara

കങ്കണ നിലനില്‍ക്കുന്നത് സ്വജനപക്ഷപാതത്തിന് മുകളിലെന്ന് നടി നഗ്മ

കങ്കണയുടെ സിനിമാജീവിതം തന്നെ നിലനില്‍ക്കുന്നത് സ്വജനപക്ഷപാതമെന്ന തൂണിന് മുകളിലാണെന്നായിരുന്നു നഗ്മയുടെ ട്വീറ്റ്

author img

By

Published : Jul 24, 2020, 4:42 PM IST

Actress Nagma says Kangana Ranaut's survival is above nepotism  നടി നഗ്മ  നടന്‍ സുശാന്ത് സിങ്  Actress Nagma says Kangana Ranaut's survival  Actress Nagma
കങ്കണ നിലനില്‍ക്കുന്നത് സ്വജനപക്ഷപാതത്തിന് മുകളിലെന്ന് നടി നഗ്മ

നടന്‍ സുശാന്ത് സിങിന്‍റെ മരണത്തോടെയാണ് ബോളിവുഡില്‍ സ്വജനപക്ഷപാതമുണ്ടെന്നും സുശാന്ത് സിങ് അതിന്‍റെ ഇരയാണെന്നുമുള്ള തരത്തില്‍ പലരും തുറന്ന് പറച്ചിലുകള്‍ നടത്തിയത്. സുശാന്തിന്‍റെ മരണം അന്വേഷിക്കണമെന്നും കാരണം കണ്ടെത്തണമെന്നും ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ടത് നടി കങ്കണ റണൗട്ടായിരുന്നു. ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയ കങ്കണക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് നടിയും രാഷ്ട്രീയപ്രവര്‍ത്തകയുമായ നഗ്മ. കങ്കണയുടെ സിനിമാജീവിതം തന്നെ നിലനില്‍ക്കുന്നത് സ്വജനപക്ഷപാതമെന്ന തൂണിന് മുകളിലാണെന്നായിരുന്നു നഗ്മയുടെ ട്വീറ്റ്. ആദിത്യ പഞ്ചോളിക്കും ഹൃത്വിക് റോഷനും മഹേഷ് ഭട്ടിനുമൊപ്പമുള്ള കങ്കണയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടായിരുന്നു നഗ്മയുടെ ട്വീറ്റ്.

ബോളിവുഡിലേക്ക് കങ്കണയെ പരിചയപ്പെടുത്തിയത് ബോയ്ഫ്രണ്ടായിരുന്ന ആദിത്യ പഞ്ചോളിയാണ്, ആദ്യ സിനിമയുടെ നിർമാതാവ് മഹേഷ് ഭട്ടാണ്, ആദ്യ പ്രധാന വേഷം ഇമ്രാൻ ഹാഷ്മിക്കൊപ്പം എന്നിവയെല്ലാമാണ് കങ്കണക്കെതിരെ നഗ്മ ഉന്നയിച്ച ആരോപണങ്ങള്‍. ഹൃത്വികിനൊപ്പമുള്ള ചിത്രങ്ങളും സഹോദരിയെ മാനേജരാക്കിയതും ട്വീറ്റിൽ നഗ്മ ചേര്‍ത്തിട്ടുണ്ട്. സുശാന്ത് മരിക്കുന്നത് വരെ അദ്ദേഹത്തെ സഹായിക്കാതെ മരണ ശേഷം സുശാന്തിനായി വാദിക്കുകയാണ് കങ്കണയെന്നും അവര്‍ കാപട്യക്കാരിയാണെന്നും നഗ്മയുടെ ട്വീറ്റില്‍ പറയുന്നു. നഗ്മയുടെ പോസ്റ്റ് ചര്‍ച്ചയായതോടെ കങ്കണയുടെ ട്വിറ്റര്‍ ഹാന്‍ഡിലിങ് ടീം രംഗത്തെത്തുകയും നഗ്മയുടെ ആരോപണങ്ങള്‍ തള്ളുകയും ചെയ്തു.

  • Nagma ji
    1) Pancholi wasn’t her BF, she has made it clear many times that initially he promised to mentor but soon turned tormentor, he used to beat her every time she went for auditions or film shoots no he didn’t introduce her to Anurag Basu..contd.. https://t.co/DO9JZMz6na

    — Team Kangana Ranaut (@KanganaTeam) July 23, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.