മോഡലും ചലച്ചിത്ര നടിയുമായ പൂനം പാണ്ഡെ വിവാഹിതയായി. സംവിധായനായ സാം അഹമ്മദ് ബോംബെയാണ് വരൻ. നീല ലെഹങ്കയിൽ സുന്ദരിയായി പൂനവും ശർവാണി ധരിച്ച് വരന്‍റെ മോടിയിൽ സാം ബോംബെയും ഒരുമിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്.
- " class="align-text-top noRightClick twitterSection" data="
">
"എന്നെന്നേക്കുമായുള്ള തുടക്കം" എന്നു കുറിച്ചുകൊണ്ട് സാം ബോംബെയും ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉൾപ്പെടുത്തിയായിരുന്നു വിവാഹ ചടങ്ങുകൾ.
- " class="align-text-top noRightClick twitterSection" data="
">
കഴിഞ്ഞ രണ്ടു വർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ബോളിവുഡിന് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും പൂനം അഭിനയിച്ചിട്ടുണ്ട്. കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ ലംഘിച്ച് ലോക്ക് ഡൗൺ സമയത്ത് വാഹനം ഓടിച്ചതിന് മുംബൈ മറൈൻ ഡ്രൈവ് പൊലീസ് താരത്തിനെതിരെ കേസെടുത്തിരുന്നത് വാർത്തകളിൽ നിറഞ്ഞിരുന്നു.