ETV Bharat / sitara

ബോളിവുഡ് നടൻ ഗോവിന്ദക്ക് കൊവിഡ്

author img

By

Published : Apr 4, 2021, 5:18 PM IST

ഗോവിന്ദക്ക് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുടുംബാംഗങ്ങളും പരിശോധനക്ക് വിധേയമായി. ഇവരുടെ പരിശോധന ഫലം നെഗറ്റീവാണ്.

ഗോവിന്ദ കൊവിഡ് പുതിയ വാർത്ത  ബോളിവുഡ് നടൻ ഗോവിന്ദ വാർത്ത  മുംബൈ ഗോവിന്ദ വാർത്ത  actor govinda latest news  govinda corona news  govinda bollywood actor corona news
ബോളിവുഡ് നടൻ ഗോവിന്ദക്ക് കൊവിഡ്

മുംബൈ: ബോളിവുഡ് നടൻ ഗോവിന്ദക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് പോസിറ്റീവായെന്നും ഇപ്പോൾ ക്വാറന്‍റൈനിലാണെന്നും താരം അറിയിച്ചു. ഇന്ന് രാവിലെയാണ് ഗോവിന്ദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരിയ ലക്ഷണങ്ങളെ തുടർന്ന് പരിശോധനക്ക് വിധേയമായപ്പോഴാണ് നടന് കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയത്.

  • Actor Govinda tests positive for COVID-19. He has mild symptoms and is home quarantine: Actor's spokesperson

    (Picture credit: Govinda's Instagram handle) pic.twitter.com/OoDMf5LvlG

    — ANI (@ANI) April 4, 2021 " class="align-text-top noRightClick twitterSection" data=" ">

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ ക്വാറന്‍റൈനിലാണെന്നും ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കുന്നതായും താരം വ്യക്തമാക്കി. രണ്ട് ആഴ്ച മുമ്പാണ് നടന്‍റെ ഭാര്യ സുനിത കൊവിഡ് മുക്തയായത്. ഗോവിന്ദക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിശോധനക്ക് വിധേയമായി. ഇവരുടെ പരിശോധനാഫലം നെഗറ്റീവാണ്. കൂലി നമ്പർ 1, ഷോല ഔർ ഷബ്നം, സ്വരാഗ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിലെ ബോളിവുഡ് ചിത്രങ്ങളിലെ മുഖ്യധാര നടനായിരുന്നു ഗോവിന്ദ.

ഇന്ന് രാവിലെ ബോളിവുഡ് നടൻ അക്ഷയ് കുമാറിനും കൊവിഡ് പോസിറ്റീവെന്ന് കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.