റിയാദ്: എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അൽ-റയ്യാനെതിരെ അൽ നസറിന് ജയം. മത്സരത്തില്‍ ഖത്തർ ക്ലബ്ബായ അല്‍ റയ്യാനെതിരെ ഗോളടിച്ച് ലീഗില്‍ തന്‍റെ വരവറിയിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇപ്പോള്‍ ആ ഗോള്‍ തന്‍റെ പിതാവിന് സമര്‍പ്പിക്കുകയാണെന്ന് പറയുകയാണ് ഇതിഹാസതാരം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റോണോ ടീമിന്‍റെ ജയം.
അല്‍ നസറിന് വേണ്ടി 45 ാം മിനിറ്റിൽ സാദിയോ മാനെ ലീഡ് നൽകിയത്. പിന്നീട് 76-ാം മിനിറ്റിൽ റൊണാൾഡോ തന്‍റെ ടീമിന്‍റെ നേട്ടം ഇരട്ടിയാക്കി. കോർണർ പതാകയിലേക്ക് ഓടിയെത്തിയ താരം ഇരു കൈകളും മുകളിലേക്ക് ഉയർത്തി ആകാശത്തേക്ക് നോക്കി. തന്‍റെ ആഘോഷം പിതാവിന് സമർപ്പിക്കുന്നുവെന്ന് മത്സരത്തിന് ശേഷം റൊണാൾഡോ വെളിപ്പെടുത്തി.
🟡🔵❤️ Cristiano Ronaldo: “Today's goal has a different flavor… I wish my father was alive because today is his birthday”. pic.twitter.com/uPlmIMXIMg
— Fabrizio Romano (@FabrizioRomano) September 30, 2024
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്നത്തെ ഗോളിന് മറ്റൊരു പ്രത്യേകതയുണ്ട്. ആ ഗോള്‍ ഞാന്‍ എന്‍റെ പിതാവിന് വേണ്ടി സമര്‍പ്പിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. കാരണം ഇന്ന് അദ്ദേഹത്തിന്‍റെ ജന്മദിനമാണ്. താരം അഭിപ്രായപ്പെട്ടു. 2005 ലാണ് ക്രിസ്റ്റ്യാനോയുടെ പിതാവ് ജോസ് അവീറോ അന്തരിച്ചത്.
Good night, Asia! 😴💛 pic.twitter.com/AEQtA5kElE
— AlNassr FC (@AlNassrFC_EN) September 30, 2024
സൗദി പ്രോ ലീഗിന്‍റെ നിലവിൽ അൽ-നാസർ ഇതുവരെ അഞ്ച് മത്സരങ്ങളാണ് കളിച്ചത്. പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
Also Read: വനിതാ ടി20 ലോകകപ്പിന് ഒക്‌ടോബര്‍ മൂന്നിന് യുഎഇയില്‍ തുടക്കമാകും - Womens T20 World Cup