മലപ്പുറം: തന്‍റെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ജനാധിപത്യ മതേതര വാദികളാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. അവരെ വര്‍ഗീയവാദികളാക്കി ചിത്രീകരിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.
മലപ്പുറത്ത് 90 ശതമാനവും മുസ്‌ലിങ്ങളായതിനാലാണ് ഇത്രയധികം ക്രിമിനല്‍ കേസുകള്‍ ഇവര്‍ക്കെതിരെ എടുക്കുന്നത്. അതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണ് സിപിഎമ്മില്‍ നിന്ന് ഉണ്ടാകുന്നത്. പൊലീസാണ് ജനങ്ങളെ സര്‍ക്കാരിനെതിരാക്കിയതെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാനൊരുങ്ങി സിപിഎം. ഒക്‌ടോബര്‍ 7ന് വൈകിട്ട് ചന്തക്കുന്നില്‍ സിപിഎം വിശദീകരണ യോഗം നടത്തുമെന്ന് പാര്‍ട്ടി ജില്ല സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാർട്ടി ജില്ല സെക്രട്ടറി ഇഎൻ മോഹൻദാസ്, മുതിർന്ന സിപിഎം നേതാവ് ടി കെ ഹംസ, പി കെ സൈനബ, നാസർ കൊളായി എന്നിവർ വിശദീകരണയോഗത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ആൻ്റണി, പത്മാക്ഷൻ, ടി രവീന്ദ്രൻ, നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ജില്ല പഞ്ചായത്ത് അംഗം ഷെറോണ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.