ETV Bharat / sitara

അഭിഷേക് ബച്ചന്‍റെ 'ബ്രീത്: ഇന്‍ ടു ദി ഷാഡോസ്' ജൂലായ് 10ന് പ്രദർശനത്തിനെത്തും - Mayank Sharma

'ബ്രീത്: ഇന്‍ ടു ദി ഷാഡോസ്' സംവിധാനം ചെയ്യുന്നത് മായങ്ക് ശര്‍മയാണ്

abhishek bachchan  അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസ്  ആമസോൺ ഒറിജിനല്‍  ബ്രീത്: ഇന്‍ ടു ദി ഷാഡോസ്  സൈക്കോളജിക്കൽ ത്രില്ലർ  ബ്രീത്  മായങ്ക് ശര്‍മ  നിത്യ മേനോൻ  ആർ. മാധവൻ  അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റ്  Abhishek Bachchan  Breathe Into The Series  nithya menon  first look of breathe  amazon prime video  R Madhavan  Mayank Sharma  Abundantiya Entertainment
അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസ്
author img

By

Published : Jun 13, 2020, 5:16 PM IST

അഭിഷേക് ബച്ചന്‍റെ ആദ്യ വെബ്‌ സീരീസ് പ്രദർശനത്തിന് എത്തുന്നു. ആമസോൺ ഒറിജിനല്‍ 2018 സീരീസ് ബ്രീത്തിന്‍റെ രണ്ടാം സീസണിലാണ് ജൂനിയർ ബച്ചൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ബ്രീത്: ഇന്‍ ടു ദി ഷാഡോസ്' എന്ന വെബ്‌ സീരീസ് അടുത്ത മാസം 10ന് ആമസോൺ പ്രൈം വീഡിയോയില്‍ പ്രദർശനത്തിന് എത്തും. സീരീസിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ടാണ് അണിയറപ്രവർത്തകരാണ് റിലീസ് പ്രഖ്യാപിച്ചത്. തകര്‍ന്ന മാസ്‌കിന്‍റെ കഷണങ്ങളിൽ ചുറ്റപ്പെട്ട് ഒരു കൊച്ചു പെണ്‍കുട്ടി തറയില്‍ കിടക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വ്യക്തമാക്കുന്നത്.

ആർ. മാധവനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സീരീസിന്‍റെ ആദ്യഭാഗത്തിന്‍റെ സംവിധായൻ മായങ്ക് ശര്‍മയാണ് രണ്ടാം സീസണും സംവിധാനം ചെയ്യുന്നത്. അബുന്‍ഡാന്‍റിയ എന്‍റര്‍ടൈന്‍മെന്‍റ് ആണ് രണ്ടാം സീസൺ നിർമിക്കുന്നത്. അഭിഷേക് ബച്ചനൊപ്പം തെന്നിന്ത്യൻ നടി നിത്യ മേനോൻ, സയാമി ഖേര്‍, അമിത് സാദ് എന്നിവരും മുഖ്യവേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. മാധവൻ അഭിനയിച്ച സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്തിൽ അപ്രതീക്ഷിത സംഭവങ്ങളെ നേരിടുന്ന സാധാരണക്കാരന്‍റെ കഥയാണ് പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.