ജൂലൈ 11 ആണ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ നടി ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവരും മുംബൈ നാനാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആദ്യം രോഗമുക്തി നേടി ആശുപത്രി വിട്ടത് ഐശ്വര്യയും മകള്‍ ആരാധ്യയുമായിരുന്നു. ദിവസങ്ങള്‍ക്കകം അമിതാഭ് ബച്ചനും ആശുപത്രി വിട്ടു. ഇപ്പോള്‍ ഇവര്‍ മൂന്നുപേരും വീട്ടില്‍ വിശ്രമത്തിലാണ്. എന്നാല്‍ അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അഭിഷേകിന്‍റെ ആശുപത്രിവാസം 26 ആം ദിവസത്തിലേക്ക് കടന്നു. ഇത് സംബന്ധിച്ച് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് അഭിഷേക്.
- View this post on Instagram
Hospital day :26 Discharge plan: NO! 😡 Come on Bachchan, you can do it!! 💪🏽 #believe
">
26 ദിവസത്തെ ചികിത്സ കഴിഞ്ഞിട്ടും തനിക്ക് ഡിസ്ചാർജ് ലഭിക്കാനുള്ള സമയം ഇനിയും ആയിട്ടില്ലെന്നാണ് അഭിഷേക് പറയുന്നത്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് 'നോ' എന്നാണ് എഴുതിയിരിക്കുന്നത്. 'ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും' എന്നാണ് പോസ്റ്റിനൊപ്പം അഭിഷേക് കുറിച്ചത്. അഭിഷേകിന്‍റെ പോസ്റ്റ് വൈറലായതോടെ അനിൽ കപൂർ, ഫർഹാൻ അക്തർ, ഹൃതിക് റോഷൻ തുടങ്ങി നിരവധി താരങ്ങള്‍ അഭിഷേകിന് പിന്തുണയുമായി എത്തി.