ETV Bharat / sitara

150 കോടിയുടെ ബാഹുബലി സീരീസ്‌ ഉപേക്ഷിച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌ - Bahubali prequel series

150 crore Bahubali shelved by netflix: 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ബാഹുബലി സീരീസ്‌ ഉപേക്ഷിച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌. 'ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്‌' എന്ന്‌ പേരിട്ടിരിക്കുന്ന സീരീസാണ് നെറ്റ്‌ഫ്ലിക്‌സ്‌ ഉപേക്ഷിച്ചത്‌.

150 crore Bahubali shelved by netflix  Bahubali before the beginning shelved by netflix  ബാഹുബലി സീരീസ്‌ ഉപേക്ഷിച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌  Bahubali prequel series  ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്‌
150 കോടിയുടെ ബാഹുബലി സീരീസ്‌ ഉപേക്ഷിച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌
author img

By

Published : Jan 27, 2022, 4:40 PM IST

150 crore Bahubali shelved by netflix: 150 കോടി മുതല്‍ മുടക്കിലൊരുങ്ങുന്ന ബാഹുബലി സീരീസ്‌ ഉപേക്ഷിച്ച്‌ നെറ്റ്‌ഫ്ലിക്‌സ്‌. 'ബാഹുബലി ബിഫോര്‍ ദ ബിഗിനിങ്‌' എന്ന്‌ പേരിട്ടിരിക്കുന്ന സീരീസാണ് നെറ്റ്‌ഫ്ലിക്‌സ്‌ ഉപേക്ഷിച്ചത്‌. ബാഹുബലി സിനിമകളുടെ കൂറ്റന്‍ വിജയത്തിന് ശേഷം നെറ്റ്‌ഫ്ലിക്‌സുമായി ചേര്‍ന്ന്‌ ഒരു പ്രീക്വല്‍ നിര്‍മ്മിക്കുമെന്ന്‌ രാജമൗലി പ്രഖ്യാപിച്ചിരുന്നു.

ആറ്‌ മാസത്തെ ചിത്രീകരണത്തിനും പോസ്‌റ്റ്‌ പ്രൊഡക്ഷനും ശേഷമാണ്‌ ബാഹുബലി സീരീസ്‌ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്‌. ചിത്രീകരണം കഴിഞ്ഞ ഭാഗം ഇഷ്‌ടപ്പെടാത്തതാണ്‌ സീരീസ്‌ ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേവ കട്ടയാണ് സീരീസിന്‍റെ സംവിധായകന്‍. കുനാല്‍ ദേശ്‌മുഖ്‌, റിബു ദസ്‌ഗുപ്‌ത എന്നീ സംവിധായകര്‍ക്ക്‌ പകരമായി ദേവ കട്ട എത്തുകയായിരുന്നു. പിന്നീട്‌ രാഹുല്‍ ഹോസും അതുല്‍ കുല്‍ക്കര്‍ണിയും പരമ്പരയുടെ ഭാഗമായി.

എഡിറ്റിങ്‌ ഘട്ടത്തില്‍ പ്രതീക്ഷിച്ച നിലവാരമില്ലെന്ന് വിലയിരുത്തിയാണ്‌ നെറ്റ്‌ഫ്ലിക്‌സ്‌ ദേവകട്ടയുടെ പരമ്പര ഉപേക്ഷിച്ചത്‌. കൂടാതെ പരമ്പരയുടെ സംവിധാന ചുമതല വീണ്ടും നെറ്റ്‌ഫ്ലിക്‌സ്‌ കുനാലിന് കൈമാറി. 2021 ജൂലൈയില്‍ പുതിയ ടീം ജോലി ആരംഭിച്ചെങ്കിലും ആഗ്രഹിച്ച നിലവാരമില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ നെറ്റ്‌ഫ്ലിക്‌സ്‌ പരമ്പര തന്നെ ഉപേക്ഷിക്കുകയായിരുന്നു. രണ്ട്‌ ഘട്ടത്തിലായി 150 കോടിയോളം രൂപയാണ് നെറ്റ്‌ഫ്ലിക്‌സിന് ഇതിലൂടെ നഷ്‌ടമായത്‌.

പുതിയ സംവിധായകനെയും താരങ്ങളെയും വെച്ച് പരമ്പര വീണ്ടും ചിത്രീകരിക്കാന്‍ നെറ്റ്‌ഫ്ലിക്‌സ്‌ ആലോചിക്കുന്നുണ്ട്‌. 'ഡീകപ്പിള്‍സ്‌' എന്ന പരമ്പരയുടെ സ്രഷ്‌ടാക്കളായ ബോംബെ ഫേബിള്‍സിന്‌ ഈ പ്രോജക്‌ട്‌ കൈമാറിയതായും റിപ്പോര്‍ട്ടുണ്ട്‌.

2021ല്‍ ചിത്രീകരണം ആരംഭിച്ചിരുന്നു. ഹൈദരാബാദില്‍ ഒരുക്കിയ കൂറ്റന്‍ സെറ്റിലായിരുന്നു ചിത്രീകരണം. 100 കോടിയിലേറെയാണ് ബഡ്‌ജറ്റെങ്കിലും ഇതു കൂടാതെയാണ് പോസ്‌റ്റ്‌ പ്രൊഡക്ഷന്‍ ചെലവുകള്‍.

Bahubali prequel series: 2018ലാണ് ബാഹുബലി സീരീസ്‌ പ്രോജക്‌ട്‌ നെറ്റ്‌ഫ്ലിക്‌സ്‌ പ്രഖ്യാപിച്ചത്‌. എസ്‌.എസ്‌.രാജമൗലിയുടെ ബാഹുബലി ആദ്യ ഭാഗവും രണ്ടാം ഭാഗവും ഉപയോഗിച്ച്‌ ഈ പരമ്പരയുടെ ഒരു ട്രെയിലര്‍ നെറ്റ്‌ഫ്ലിക്‌സ്‌ പുറത്തുവിട്ടിരുന്നു. രാജമൗലിയുടെ പിന്തുണയോടു കൂടിയാണ് നെറ്റ്‌ഫ്ലിക്‌സ്‌ 'ബാഹുബലി: ബിഫോര്‍ ദ്‌ ബിഗിനിങ്‌' പ്രഖ്യാപിച്ചത്‌.

ബാഹുബലിയില്‍ രമ്യ കൃഷ്‌ണന്‍ അവതരിപ്പിച്ച രാജമാതാ ശിവകാമി ദേവിയെ കേന്ദ്രീകരിച്ചാണ് പരമ്പര ഒരുക്കിയിരിക്കുന്നത്‌. മൂന്ന്‌ സീസണുകളായി സംപ്രേഷണം ചെയ്യാനിരുന്ന പരമ്പരയില്‍ ബാഹുബലിയുടെ ജനനത്തിന്‌ മുമ്പുള്ള ശിവകാമിയുടെയും കട്ടപ്പയുടെയും കഥയാണ് പറയുന്നത്‌. മൃണാള്‍ താക്കൂറാണ്‌ ശിവകാമി ദേവിയുടെ യൗവനകാലം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്‌.

Also Read: മൗനി റോയുടെ അതിമനോഹര വിവാഹ ചിത്രങ്ങള്‍ കാണാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.