ബെയ്‌ജിങ്: പ്രമുഖ ചൈനീസ് സ്‌മാർട്ട് ഫോൺ നിർമാതാക്കളായ ഷവോമിയുടെ നിർമാണ പ്രവർത്തനം വിയറ്റ്‌നാമിലേക്ക് മാറ്റി. കൊറോണ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കഴിഞ്ഞ കുറച്ച് വർഷമായി കമ്പനി നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ഇതിനെ തുടർന്നാണ് നിർമാണവും വിതരണവും സുഗമമാക്കാൻ കമ്പനി മറ്റ് മാർഗങ്ങൾ സ്വീകരിച്ചത്.
ഇതിനോടകം തന്നെ വിയറ്റ്‌നാമിലെ പുതിയ പ്ലാന്‍റിൽ നിർമിച്ച സ്‌മാർട്ട് ഫോണുകൾ വിതരണം ചെയ്‌തുവെന്നാണ് റിപ്പോർട്ട്. അടുത്തുള്ള തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള കേന്ദ്രമായി വിയറ്റ്‌നാമിലെ പുതിയ പ്ലാന്‍റ് ഉപയോഗിക്കുക എന്നതാണ് ഷവോമിയുടെ ലക്ഷ്യം. ഷവോമിയുടെ മറ്റ് നിർമാണ യൂണിറ്റുകൾ ചൈനയിലും ഇന്ത്യയിലുമാണ് സ്ഥിതി ചെയ്യുന്നത്.