വാഷിങ്ടണ്‍ : ഏറ്റവും വലുതും ശക്തിയേറിയതുമായ ബഹിരാകാശ ദൂരദർശിനി, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (James Webb Space Telescope) ക്രിസ്മസ് ദിനമായ ഇന്ന് വിക്ഷേപിക്കും. ഫ്രഞ്ച് ഗയാനയിലെ കൂറോ ബഹിരാകാശ പോർട്ടിൽ നിന്നും യൂറോപ്യൻ ഏരിയൻ റോക്കറ്റിലാണ് ദൂരദര്‍ശിനി വിക്ഷേപിക്കുകയെന്ന് നാസ അറിയിച്ചു.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും യൂറോപ്യൻ, കനേഡിയൻ സ്പേസ് ഏജൻസികളും ചേർന്നാണ് ടെലിസ്കോപ്പ് വികസിപ്പിച്ചത്. 10 ബില്യൺ ഡോളര്‍ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
-
Too excited to sleep? We get it.@NASAWebb – the world’s most powerful space telescope – is set to lift off Dec. 25 at 7:20am ET (12:20 UTC). Live NASA TV coverage begins at 6am ET (11:00 UTC): https://t.co/z1RgZwQkWS#UnfoldTheUniverse pic.twitter.com/Y1c1VLraeq
— NASA (@NASA) December 25, 2021 " class="align-text-top noRightClick twitterSection" data="
">Too excited to sleep? We get it.@NASAWebb – the world’s most powerful space telescope – is set to lift off Dec. 25 at 7:20am ET (12:20 UTC). Live NASA TV coverage begins at 6am ET (11:00 UTC): https://t.co/z1RgZwQkWS#UnfoldTheUniverse pic.twitter.com/Y1c1VLraeq
— NASA (@NASA) December 25, 2021Too excited to sleep? We get it.@NASAWebb – the world’s most powerful space telescope – is set to lift off Dec. 25 at 7:20am ET (12:20 UTC). Live NASA TV coverage begins at 6am ET (11:00 UTC): https://t.co/z1RgZwQkWS#UnfoldTheUniverse pic.twitter.com/Y1c1VLraeq
— NASA (@NASA) December 25, 2021
-
While #Santa is delivering presents, the @NASA’s James Webb Space Telescope is preparing for launch! @NASAWebb will help us better understand the origins of the universe. Tune in to the launch broadcast tomorrow Dec. 25 at 6am ET (11:00 UTC) at https://t.co/toCmAJdcPw pic.twitter.com/mjAY5nCI2Y
— NORAD Tracks Santa (@NoradSanta) December 24, 2021 " class="align-text-top noRightClick twitterSection" data="
">While #Santa is delivering presents, the @NASA’s James Webb Space Telescope is preparing for launch! @NASAWebb will help us better understand the origins of the universe. Tune in to the launch broadcast tomorrow Dec. 25 at 6am ET (11:00 UTC) at https://t.co/toCmAJdcPw pic.twitter.com/mjAY5nCI2Y
— NORAD Tracks Santa (@NoradSanta) December 24, 2021While #Santa is delivering presents, the @NASA’s James Webb Space Telescope is preparing for launch! @NASAWebb will help us better understand the origins of the universe. Tune in to the launch broadcast tomorrow Dec. 25 at 6am ET (11:00 UTC) at https://t.co/toCmAJdcPw pic.twitter.com/mjAY5nCI2Y
— NORAD Tracks Santa (@NoradSanta) December 24, 2021
വെബ് ഒരു അസാധാരണ ദൗത്യമാണെന്ന് നാസ അഡ്‌മിനിസ്ട്രേറ്റർ ബിൽ നെൽസൺ പറഞ്ഞു. "വലിയ സ്വപ്‌നങ്ങൾ കാണുമ്പോൾ നമുക്ക് എന്തെല്ലാം ചെയ്യാനാകുമെന്നതിന്‍റെ ഉജ്വലമായ ഉദാഹരണമാണിത്. ഈ പദ്ധതി എല്ലായ്‌പ്പോഴും അപകടസാധ്യതയുള്ളതാണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ, വലിയ പ്രതിഫലത്തിനായി തീര്‍ച്ചയായും വലിയ റിസ്ക് എടുക്കേണ്ടതുണ്ട് " ബിൽ നെൽസൺ പറഞ്ഞു.
ഒരു ട്രക്കിന്‍റെ വലിപ്പമുള്ള ദൂരദര്‍ശിനിയുടെ നിര്‍മാണത്തിലൂടെ പ്രപഞ്ചത്തിലേക്കും അതിന്‍റെ ചരിത്രത്തിലേക്കുമാണ് ശാസ്ത്ര ലോകം ലക്ഷ്യം വയ്‌ക്കുന്നത്. താരാപഥങ്ങളുടെ കേന്ദ്രങ്ങളിലെ തമോഗര്‍ത്തങ്ങള്‍ പരിശോധിക്കുക, സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളിലെ ജീവന്‍റെ തെളിവുകള്‍ കണ്ടെത്തുക, സൗരയൂഥത്തിന്‍റെ അരികിലുള്ള ഉപഗ്രഹങ്ങളിൽ തണുത്തുറഞ്ഞ സമുദ്രങ്ങളെ കുറിച്ച് പഠിക്കുക. പ്രപഞ്ചത്തിൽ പിറവിയെടുത്ത ആദ്യകാല നക്ഷത്രസമൂഹങ്ങളെ കണ്ടെത്തുക തുടങ്ങിയവയാണ് ജയിംസ് വെബ്ബിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
-
The Ariane 5 rocket sits ready to launch @NASAWebb from Europe's Spaceport in French Guiana, targeted for Dec. 25 at 7:20am ET (12:20 UTC). More 📷 https://t.co/zgADMGGN6I pic.twitter.com/abEy6OiKxr
— NASA HQ PHOTO (@nasahqphoto) December 24, 2021 " class="align-text-top noRightClick twitterSection" data="
">The Ariane 5 rocket sits ready to launch @NASAWebb from Europe's Spaceport in French Guiana, targeted for Dec. 25 at 7:20am ET (12:20 UTC). More 📷 https://t.co/zgADMGGN6I pic.twitter.com/abEy6OiKxr
— NASA HQ PHOTO (@nasahqphoto) December 24, 2021The Ariane 5 rocket sits ready to launch @NASAWebb from Europe's Spaceport in French Guiana, targeted for Dec. 25 at 7:20am ET (12:20 UTC). More 📷 https://t.co/zgADMGGN6I pic.twitter.com/abEy6OiKxr
— NASA HQ PHOTO (@nasahqphoto) December 24, 2021
ഭൂമിയിൽ നിന്നും ഏകദേശം ഒരു ദശലക്ഷം മൈൽ (1.6 ദശലക്ഷം കിലോമീറ്റർ) അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് ദൂരദര്‍ശിനി വിക്ഷേപിക്കുന്നത്. ഭ്രമണപഥത്തിലെത്താന്‍ ഏകദേശം ഒരു മാസമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. സെക്കന്‍റ് ലഗ്രാഞ്ച് പോയിന്‍റ് (L2) എന്നാണ് ഈ സ്ഥലം വിളിക്കപ്പെടുന്നത്.
21 അടിയും 4 ഇഞ്ചും (6.5 മീറ്റർ) നീട്ടാൻ കഴിയുന്ന വിഘടിക്കപ്പെട്ട കണ്ണാടിയാണ് ദൂരദർശിനിയില്‍ സജീകരിച്ചിരിക്കുന്നത്. ഈ കണ്ണാടിക്ക് എത്രമാത്രം പ്രകാശം ശേഖരിക്കാൻ കഴിയുമോ, അത്രയധികം വിശദാംശങ്ങൾ ദൂരദർശിനിക്ക് നല്‍കാന്‍ കഴിയും.
അതേസമയം ദൂരദർശിനിയെ സൂര്യാഘാതത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു ടെന്നിസ് കോർട്ടിന്‍റെ വലിപ്പമുള്ള സുരക്ഷാകവചവും ഒരുക്കിയിട്ടുണ്ട്. 69.5 അടി നീളവും 46.5 അടി വീതിയുമാണ് ഇതിനുള്ളത്. വിക്ഷേപണത്തിന് ശേഷം 29 ദിസങ്ങള്‍ക്ക് ശേഷം ഭ്രമണപഥത്തിലെത്തിയതിന് പിന്നാലെയാണ് ഇവ തുറക്കുക.
also read: കാൻപൂർ റെയ്‌ഡ്: നോട്ടെണ്ണൽ പൂർത്തിയായി, പിടിച്ചെടുത്തത് 177 കോടി രൂപ
-
UPDATE: Teams have confirmed @NASAWebb’s target launch date of Dec. 25 at 7:20am ET (12:20 UTC) from Europe’s Spaceport in French Guiana.
— NASA (@NASA) December 22, 2021 " class="align-text-top noRightClick twitterSection" data="
The Ariane 5 rocket is scheduled to roll out to the launchpad Dec. 23: https://t.co/SZE0Hb2VeK pic.twitter.com/zjFhFYFpVl
">UPDATE: Teams have confirmed @NASAWebb’s target launch date of Dec. 25 at 7:20am ET (12:20 UTC) from Europe’s Spaceport in French Guiana.
— NASA (@NASA) December 22, 2021
The Ariane 5 rocket is scheduled to roll out to the launchpad Dec. 23: https://t.co/SZE0Hb2VeK pic.twitter.com/zjFhFYFpVlUPDATE: Teams have confirmed @NASAWebb’s target launch date of Dec. 25 at 7:20am ET (12:20 UTC) from Europe’s Spaceport in French Guiana.
— NASA (@NASA) December 22, 2021
The Ariane 5 rocket is scheduled to roll out to the launchpad Dec. 23: https://t.co/SZE0Hb2VeK pic.twitter.com/zjFhFYFpVlUPDATE: Teams have confirmed @NASAWebb’s target launch date of Dec. 25 at 7:20am ET (12:20 UTC) from Europe’s Spaceport in French Guiana.
— NASA (@NASA) December 22, 2021
The Ariane 5 rocket is scheduled to roll out to the launchpad Dec. 23: https://t.co/SZE0Hb2VeK pic.twitter.com/zjFhFYFpVl
ഹബിള്‍ സ്പേസ് ടെലിസ്കോപ്പിന്‍റെ പിന്‍ഗാമിയായാണ് ജെയിംസ് വെബ് കണക്കാക്കപ്പെടുന്നത്. 2004-ലാണ് നിര്‍മാണം ആരംഭിച്ചതെങ്കിലും രൂപരേഖയടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 30 വര്‍ഷം വേണ്ടിവന്നു.
നാസയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ അപ്പോളോയുടെ പ്രൊജക്‌ട് ഡയറക്‌ടറായിരുന്ന ജെയിംസ് വെബിന്‍റെ പേരാണ് ദൂരദര്‍ശനിയ്‌ക്കിട്ടിരിക്കുന്നത്. 14 രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും എഞ്ചിനീയർമാരും 40 ദശലക്ഷം മണിക്കൂർ ചെലവഴിച്ചാണ് ദൂരദർശിനിയുടെ നിർമാണം പൂര്‍ത്തിയാക്കിയത്.