ETV Bharat / science-and-technology

'പ്രവേശനം മുതല്‍ എല്ലാം' ; ബഹിരാകാശയാത്രയുടെ സമഗ്രാനുഭവം ലഭ്യമാക്കുമെന്ന് സന്തോഷ് ജോര്‍ജ് കുളങ്ങര - ബഹിരാകാശ യാത്ര

'യാത്ര തൊഴിലാക്കിയ ആളാണ്. അതുകൊണ്ടുതന്നെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരൻ താനാകണം എന്ന് തോന്നി'

Santosh George Kulangara  first space traveler  ബഹിരാകാശ യാത്ര  സന്തോഷ് ജോർജ് കുളങ്ങര
പ്രേക്ഷകർക്ക് ലഭിക്കുക ബഹിരാകാശ യാത്രയുടെ സമഗ്രമായ അനുഭവം: സന്തോഷ് ജോർജ് കുളങ്ങര
author img

By

Published : Jul 26, 2021, 5:28 PM IST

കോട്ടയം : പ്രേക്ഷകർക്ക് നൽകുക ബഹിരാകാശ യാത്രയുടെ സമഗ്ര അനുഭവമെന്ന് ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട്.

സ്പെയ്‌സ് ക്രാഫ്റ്റിലേക്ക് നടന്നുകയറുന്നതും ഇരിക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഉൾപ്പടെ യാത്രയുടെ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന വിവരണമായിരിക്കും പ്രേക്ഷകർക്കായി തയ്യാറാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: കേരളത്തിന്‍റെ സ്വപ്‌ന സഞ്ചാരി, സന്തോഷ് ജോർജ് കുളങ്ങര ഇടിവി ഭാരതിനോട് സംസാരിക്കുന്നു

'വിർജിൻ ഗാലക്ടിക്, സ്പെയ്‌സിലേക്ക് ടൂറിസം പ്രോഗ്രാം നടത്തുന്നുണ്ടെന്ന് അറിഞ്ഞത് 2006ലെ ഒരു ലണ്ടൻ യാത്രക്കിടയിലാണ്. അപ്പോൾ തോന്നി എനിക്കും യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയാണിതെന്ന്.

പ്രേക്ഷകർക്ക് ലഭിക്കുക ബഹിരാകാശ യാത്രയുടെ സമഗ്രമായ അനുഭവം: സന്തോഷ് ജോർജ് കുളങ്ങര

അങ്ങനെയെങ്കിൽ അതിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ഞാനാകണം എന്ന് തോന്നി. കാരണം ഞാൻ യാത്ര തൊഴിലാക്കിയ ആളാണ്. കൊവിഡ് ശമിച്ച് വിമാന സര്‍വീസുകള്‍ സുഗമമാകുന്ന സാഹചര്യത്തിലാകും ബഹിരാകാശ യാത്ര നടത്തുക' - സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.