വാഷിങ്ടണ്‍: ഒരേ അക്കൗണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. ആപ്പിന്‍റെ ഏറ്റവും പുതിയ അപ്ഡേഷനിൽ ഫീച്ചർ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകള്‍. നിലവിൽ ലാപ്‌ടോപ്പുകളിലും ഡെസ്‌ക്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് വഴി മാത്രമാണ് ഒരേ അക്കൗണ്ട് തുറക്കാൻ സാധിക്കുക.
ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നത്. ഫീച്ചർ അപ്ഡേറ്റായാൽ ഒരു നമ്പർ ഉപയോഗിച്ച് ഒന്നിലധികം ഫോണുകളിൽ അക്കൗണ്ട് തുടങ്ങാൻ ഉപഭോക്താവിന് സാധിക്കും. അപ്ഡേഷനിൽ പുതിയ ഫീച്ചർ എത്തുമെന്ന സുചനകള്‍ ഉണ്ടെങ്കിലും കൃത്യമായ തിയതി കമ്പനി പുറത്ത് വിട്ടിട്ടില്ല.
ആദ്യ ഘട്ടത്തിൽ ഐഒഎസിൽ (iOS) ഫീച്ചർ ലഭ്യമാകുമോ എന്നതിനും വ്യക്തതയില്ല.