ETV Bharat / science-and-technology

പോര്‍വിമാനം പറത്തും ഇനി ബസ് ഡ്രൈവറുടെ മകള്‍ ; സ്വപ്‌നച്ചിറകുകളില്‍ പറന്നുയരാന്‍ ശ്രുതി - Indian Air Force Academy Hyderabad

Shruti Singh from Uttar Pradesh | എയര്‍ഫോഴ്‌സ് കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം നേടി ശ്രുതി സിങ്

up-bus-drivers-daughter-shruti-singh-selected-as-iaf-flying-officer,പോര്‍വിമാനം പറത്തും ഇനി ബസ് ഡ്രൈവറുടെ മകള്‍
up-bus drivers daughter shruti singh selected as iaf flying officer
author img

By ETV Bharat Kerala Team

Published : Nov 23, 2023, 7:45 PM IST

മീററ്റ് : ഉത്തര്‍പ്രദേശില്‍ നിന്നുള്ള ശ്രുതി സിങ്ങിന് ഇത് സ്വപ്‌ന സാഫല്യമാണ്. ബസ് ഡ്രൈവറുടെ മകള്‍ക്ക് കൈവന്നിരിക്കുന്നത് ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധ വിമാനങ്ങള്‍ പറത്താനുള്ള നിയോഗം. രാജ്യത്തൊന്നാകെ നടന്ന പൊതു പരീക്ഷയില്‍ മിന്നും വിജയം കൈവരിച്ചാണ് ശ്രുതി സിങ് ഈ നേട്ടത്തിന് ഉടമയായത് (UP bus driver's daughter selected as IAF Flying Officer).

ഇന്ത്യന്‍ വ്യോമ സേനയിലേക്ക് നടത്തിയ ഈ വര്‍ഷത്തെ എയര്‍ഫോഴ്‌സ് കോമണ്‍ അഡ്‌മിഷന്‍ ടെസ്റ്റില്‍ ശ്രുതിക്കാണ് രണ്ടാം റാങ്ക്. 2024 ജനുവരിയില്‍ ഹൈദരാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയില്‍ ശ്രുതി പരിശീലനം ആരംഭിക്കും. ഉത്തര്‍പ്രദേശ് റോഡ് വേയ്‌സ് കോര്‍പറേഷനില്‍ ഡ്രൈവറായ കെ.പി സിങ്ങിന്‍റേയും സുനിതയുടേയും മകളായ ശ്രുതി സിങ് മീററ്റിലെ പല്ലവപുരത്താണ് താമസം (Indian Air Force Academy Hyderabad).

ചെറുപ്പം തൊട്ട് മകള്‍ കണ്ട സ്വപ്‌നമാണ് പൂവണിഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. മനസ്സിലുറപ്പിച്ച സ്വപ്‌ന സാക്ഷാത്കാരത്തിന് ഉറച്ച കാല്‍വയ്‌പ്പോടെ പ്രയത്നിച്ച് നേടിയതാണ് ഈ രണ്ടാം റാങ്കും എയര്‍ഫോഴ്‌സ് അക്കാദമിയിലെ പഠനവും. എയര്‍ഫോഴ്‌സ് പൈലറ്റാവുകയെന്ന മോഹവുമായി ഒരിക്കലും മുടക്കാത്ത പഠനം തുടരുന്നതിനിടെ കോച്ചിങ് ക്ലാസിലും ശ്രുതി പോയിരുന്നു (Air Force Common Admission Test).

മെന്‍റര്‍ രാജീവ് ദേവ്ഗണിന്‍റെ സമയോചിതമായ ഉപദേശ നിര്‍ദ്ദേശങ്ങളും പ്രവേശന പരീക്ഷയ്ക്ക്‌ സഹായകമായെന്ന് ശ്രുതി പറഞ്ഞു. എങ്ങനെ ഈ നേട്ടം കൈവരിച്ചുവെന്ന് ചോദിക്കുമ്പോള്‍ ശ്രുതിയുടെ മറുപടി ഇങ്ങനെ. "ദിവസവും കുത്തിയിരുന്ന് 20 മണിക്കൂര്‍ പഠിക്കുന്ന ശീലമൊന്നുമില്ല. കാര്യങ്ങള്‍ മനസ്സിലാക്കി പഠിക്കും (IAF Flying Officer).

പരീക്ഷയ്ക്കി‌ടെ വീട്ടിലും സുഹൃത്ത‍ുക്കള്‍ക്കിടയിലുമൊക്കെ പല ചടങ്ങുകളും പരിപാടികളും വന്നിരുന്നു. ചടങ്ങുകളില്‍ പിന്നെയും പങ്കെടുക്കാം, പരീക്ഷ മാറ്റിവയ്ക്കാ‌നാവില്ലെന്ന് കുടുംബക്കാരേയും കൂട്ടുകാരേയും ബോധ്യപ്പെടുത്തി. എപ്പോഴും കൊച്ചു കൊച്ചു ലക്ഷ്യങ്ങള്‍ നിശ്ചയിച്ചുകൊണ്ട് പഠിക്കുന്നത് വളരെ ഫലപ്രദമാണ്" - ശ്രുതി പറയുന്നു.

Also Read : സ്വന്തമായി പറത്തുക ലക്ഷ്യം ; റിമോട്ട് കണ്‍ട്രോള്‍ വിമാനം നിര്‍മിച്ച് ജുനൈദ്

ഇന്ത്യന്‍ വ്യോമസേനയില്‍ ഫ്ലൈയിങ് ഓഫീസറാവുകയെന്ന ലക്ഷ്യത്തോടെ ശ്രുതി സിങ് മുമ്പും പ്രവേശന പരീക്ഷ എഴുതിയിരുന്നെങ്കിലും രണ്ടുവട്ടം തള്ളപ്പെടുകയായിരുന്നു. ഇത്തവണത്തെ രണ്ടാം റാങ്ക് ഈ പെണ്‍കുട്ടിയുടെ സ്ഥിരോത്സാഹത്തിനും കഠിനാധ്വാനത്തിനും തക്കതായ പ്രതിഫലമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.