സാന്‍ഫ്രാന്‍സിസ്കോ(യുഎസ്): ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് ട്വിറ്ററില്‍ ബ്ലൂടിക് ലഭിക്കണമെങ്കില്‍ ഇനി മാസം 11 യുഎസ് ഡോളര്‍ കൊടുക്കണം. നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമായ രാജ്യങ്ങളില്‍ 'ബ്ലൂ പ്ലാന്‍' തുടങ്ങിയത് മാസം എട്ട് ഡോളര്‍ അല്ലെങ്കില്‍ വര്‍ഷത്തേക്ക് 84 ഡോളര്‍ എന്ന നിരക്കിലാണ്. ബ്ലൂപ്ലാന്‍ ഉണ്ടെങ്കില്‍ ബ്ലൂ ചെക്ക്‌മാര്‍ക്ക് ലഭിക്കുന്നതോടൊപ്പം മറ്റ് പല ഫീച്ചറുകളും ലഭിക്കും.
ബ്ലൂപ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്‌താല്‍ ബ്ലൂ ചെക്ക് മാര്‍ക്ക് ഒഴിച്ച് മറ്റെല്ലാ ബ്ലൂ ഫീച്ചേഴ്‌സും പെട്ടെന്ന് തന്നെ ലഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ബ്ലൂചെക്ക് മാര്‍ക്ക് ലഭിക്കുന്നതിന് എല്ലാ മാനദണ്ഡങ്ങളും സബ്‌സ്‌ക്രൈബ് ചെയ്‌ത അക്കൗണ്ട് പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ നടക്കുന്ന പരിശോധന പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നത് കൊണ്ടാണ് ബ്ലൂ ചെക്ക് മാര്‍ക്ക് ലഭിക്കാന്‍ സമയമെടുക്കുന്നത് എന്നാണ് കമ്പനിയുടെ ഹെല്‍പ്പ് സെന്‍റര്‍ പേജില്‍ കുറിച്ചിരിക്കുന്നത്.
ബ്ലൂഫീച്ചേഴ്‌സ് വരിക്കാര്‍ക്ക് തങ്ങളുടെ ട്വിറ്റര്‍ അനുഭവം കസ്റ്റമൈസ് ചെയ്യാനുള്ള അവസരം ഉണ്ടാകും. കസ്റ്റം ആപ്പ് ഐക്കണുകള്‍, കസ്റ്റം നാവിഗേഷന്‍, ടോപ്പ് ആര്‍ട്ടിക്കിള്‍സ്, ട്വീറ്റ് അണ്‍ഡു ചെയ്യല്‍, കൂടുതല്‍ സമയമുള്ള വീഡിയോ അപ്പ് ലോഡ് ചെയ്യാന്‍ സാധിക്കല്‍ എന്നിവയാണ് ബ്ലൂഫീച്ചേഴസ് വരിക്കാര്‍ക്കുള്ള കൂടുതല്‍ സൗകര്യങ്ങള്‍. ട്വിറ്റര്‍ ബ്ലൂ പ്ലാന്‍ നിലവില്‍ വെബ്, ഐഒഎസ്, ആന്‍ഡ്രോയിഡ് എന്നിവയില്‍ ലഭ്യമാകുന്നത് യുഎസ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസ്‌ലാന്‍ഡ്, ജപ്പാന്‍, യുകെ എന്നീ രാജ്യങ്ങളിലാണ്.
നിങ്ങളുടെ ബ്ലൂചെക്ക് മാര്‍ക്ക് ട്വിറ്ററിന് എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാനുള്ള അവകാശം ഉണ്ടായിരിക്കുമെന്ന് കമ്പനി പറയുന്നു. ഇതിന് മുന്‍കൂട്ടിയുള്ള നോട്ടീസോ, റീഫണ്ടോ ഉണ്ടാവില്ല. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടാലോ, ട്വിറ്ററിന്‍റെ സേവന വ്യവസ്ഥകള്‍ ലംഘിച്ചാലോ അടക്കം ബ്ലൂചെക്ക്‌മാര്‍ക്ക് പിന്‍വലിക്കപ്പെടും എന്ന് കമ്പനി അറിയിക്കുന്നു. ഔദ്യോഗിക ബിസിനസ് അക്കൗണ്ടുകള്‍ക്ക് ഗോള്‍ഡ് ചെക്ക്‌മാര്‍ക്ക് കൊടുക്കാനുള്ള പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ നടത്തുകയാണെന്നും ട്വിറ്റര്‍ അറിയിച്ചു.