ഉപയോക്താക്കള്‍ കാത്തിരുന്ന ചില ഫീച്ചറുകളുമായുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ച് ടെലിഗ്രാം. ചാറ്റിങ്ങിനിടെയുള്ള റിയാക്ഷനുകള്‍, ഇമോജി സ്‌റ്റാറ്റസുകള്‍, യൂസര്‍ ഇന്‍റര്‍ഫേസുകളിലുള്ള മെച്ചപ്പെടുത്തലുകള്‍ തുടങ്ങിയ ഫീച്ചറുകളാണ് എൻക്രിപ്റ്റ് ചെയ്ത സന്ദേശമയക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോമായ ടെലിഗ്രാം വരുത്താനൊരുങ്ങുന്നത്. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരുപോലെ ഈ മെച്ചപ്പെടുത്തലുകള്‍ വിരല്‍തുമ്പിലെത്തുമെന്നും സാങ്കേതിക വിദഗ്‌ദരായ ജിഎസ്എം അരേന റിപ്പോര്‍ട്ട് ചെയ്‌തു.
ടെലിഗ്രാം ആപ്ലിക്കേഷന്‍റെ പ്രീമിയം ഉപയോക്താക്കള്‍ക്ക് റിയാക്ഷനുകളുടെ അനന്തമായ ഒരു നിര തന്നെയുണ്ടാകുമെന്നും അറിയുന്നു. മാത്രമല്ല ഇവര്‍ക്ക് വ്യക്തിഗത സന്ദേശങ്ങളോട് മൂന്ന് ആനിമേറ്റഡ് ഇമോജികൾ വരെ റിയാക്ഷനായി അയക്കാനാവുമെന്നും ജിഎസ്എം അരേന വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് ടെലിഗ്രാം ഇമോജി പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഇതോടെ ആപ്പ് ഉപയോക്താക്കള്‍ക്ക് ഇഷ്‌ടാനുസൃത ആനിമേറ്റഡ് ഇമോജികൾ അപ്‌ലോഡ് ചെയ്യാനും അനുവദിച്ചിരുന്നു. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ വികസിക്കുന്ന ഇമോജി പാനലില്‍ കൂടുതൽ ഇമോജികളും ഇമോജി പാക്കുകളുമെത്തും.
പ്രീമിയം ഉപയോക്താക്കള്‍ അല്ലാത്തവര്‍ക്ക് വണ്‍ റോ സെലക്ഷനിലൂടെ കൂടുതൽ റിയാക്ഷനുകള്‍ അയക്കാനാവും. നിലവില്‍ ഇമോജി സ്‌റ്റാറ്റസുകൾ എന്ന ഫീച്ചര്‍ പ്രീമിയം ഉപയോക്താക്കൾക്ക് ലഭ്യമാണ്. അതിനാല്‍ തന്നെ ഇവര്‍ക്ക് സ്വയം കസ്‌റ്റമൈസ് ചെയ്‌തതോ, ശേഖരിച്ചതോ ആയ ഏത് ഇമോജിയും പ്രൊഫൈൽ സ്‌റ്റാറ്റസായി ഉപയോഗിക്കാനാവും. മാത്രമല്ല ഇവ ഒരു നിശ്ചിത സമയത്തിന് ശേഷം അപ്രത്യക്ഷമാകുന്ന രീതിയില്‍ ഒരുക്കാനുമാകും.
അതേസമയം ജിഎസ്എം അരേന വ്യക്തമാക്കുന്നതനുസരിച്ച് ഓരോ ഉപയോക്താവിനും പുതിയ ഫോർമാറ്റിൽ username.t.me. എന്ന അവരുടേതായ ഉപയോക്തൃനാമ ലിങ്കുണ്ടാകും. ഈ പുതിയ ലിങ്ക് ഫോർമാറ്റ് ടെലിഗ്രാം ഗ്രൂപ്പുകൾക്കും ചാനലുകൾക്കും ബാധകമാണ്. കാരണം മുമ്പുണ്ടായിരുന്ന t.me/username ഫോർമാറ്റിൽ നിന്ന് ഇത് വല്ലാതെ വ്യത്യാസമുള്ളതല്ല. എന്നാല്‍ സ്ലാഷ് ചിഹ്നം ടൈപ്പുചെയ്യുന്നത് ചില ഉപയോക്താക്കൾക്ക് സങ്കീര്‍ണത സൃഷ്‌ടിക്കുന്നു എന്ന് അറിഞ്ഞതിനാലാണെന്നും ജിഎസ്എം അരേന അറിയിക്കുന്നു. എല്ലാത്തിലുമുപരി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഡൗൺലോഡുകൾ പുരോഗമിക്കുമ്പോൾ അവയുടെ മുൻഗണന നിയന്ത്രിക്കാനും പുനഃക്രമീകരിക്കാനും അമര്‍ത്തിപിടിച്ചുകൊണ്ട സാധിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.