സാൻഫ്രാൻസിസ്‌കോ: ഫേസ്‌ബുക്കിനെയും ഇൻസ്‌റ്റഗ്രാമിനെയും പിന്നിലാക്കാനൊരുങ്ങി സ്‌നാപ്‌ചാറ്റ് പ്ലസ്. ആപ്പ് പുറത്തിറക്കി ആറ് ആഴ്‌ചയ്‌ക്കുള്ളിലാണ് 1 മില്യൺ പെയ്‌ഡ് സബ്‌സ്‌ക്രൈബേഴ്‌സ് കടന്നിരിക്കുന്നത്. അതിവേഗം വളരുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായി സ്‌നാപ്‌ചാറ്റ് പ്ലസ് വളരുകയാണെന്നാണ് റിപ്പോർട്ട്.
സ്‌നാപ്‌ചാറ്റിന്‍റെ പ്രീമിയം സേവനമാണ് സ്‌നാപ്‌ചാറ്റ് പ്ലസ്. ഉപയോക്താക്കൾക്ക് അവരുടെ ഇഷ്‌ടാനുസരണം ആപ്പുമായുള്ള ഇടപെടൽ അനുവദിക്കുന്നതിന് പുതിയ ഫീച്ചറുകൾ പുറത്തിറക്കാൻ ഒരുങ്ങുകയാണ് സ്‌നാപ്‌ചാറ്റ് പ്ലസ്. സബ്‌സ്‌ക്രിപ്‌ഷൻ ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകൾ ആക്‌സസ് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.
യുഎസ്, കാനഡ, യുകെ, ഫ്രാൻസ്, ജർമനി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, സൗദി അറേബ്യ, യുഎഇ, ഇന്ത്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ, ഈജിപ്‌ത്, ഇസ്രായേൽ, സ്വീഡൻ, ഡെൻമാർക്ക്, നോർവേ, നെതർലൻഡ്‌സ്, സ്വിറ്റ്സർലൻഡ്, അയർലൻഡ്, ബെൽജിയം, ഫിൻലാൻഡ്, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലാണ് സ്‌നാപ്‌ചാറ്റ് ഇപ്പോൾ ലഭ്യമായിട്ടുള്ളത്. നിലവിൽ ഒരു മാസത്തേക്കുള്ള സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് 3.99 ഡോളറാണ്.