ETV Bharat / science-and-technology

Deforestation | കനത്ത ആഘാതമേകി വനനശീകരണം; അപൂര്‍വ്വയിനം 'പുള്ളിപ്പുലി തവള'കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശാസ്‌ത്രജ്ഞര്‍

വംശനാശ ഭീഷണി നേരിടുന്ന സാന്താ ഫെ തവളകളുടെ ജീവിത രീതികള്‍ വെളിപ്പെടുത്തി അര്‍ജന്‍റീനയിലെ ശാസ്‌ത്രജ്ഞര്‍. ഇണചേരല്‍ സാധാരണ തവളകളില്‍ നിന്ന് വ്യത്യസ്‌തമായി. മണ്ണിനടിയില്‍ നിന്ന് ടാഡ്‌പോളുകള്‍ കണ്ടെത്തി വിദഗ്‌ധര്‍

author img

By

Published : Jul 1, 2023, 7:14 PM IST

പുള്ളപ്പുലി തവള  സംരക്ഷണമൊരുക്കാന്‍ ശാസ്‌ത്രജ്ഞര്‍  ലൈംഗിക ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തലുകള്‍  leopard print frog  leopard print frog news  സാന്താ ഫെ തവള  ഡ്രൈ ചാക്കോ  സാന്താ ഫെ ഫ്രോഗ്‌സ്  ലെപ്‌ടോഡാക്റ്റൈലസ് ലാറ്റിസെപ്‌സ്
'പുള്ളപ്പുലി തവള'കള്‍ക്ക് സംരക്ഷണമൊരുക്കാന്‍ ശാസ്‌ത്രജ്ഞര്‍

ലോകത്തിലെ വരണ്ട വനമേഖലയായ ഡ്രൈ ചാക്കോയിലെ (Dry chaco) ആവാസ വ്യവസ്ഥ സാന്താ ഫെ (Santa Fe) തവളകള്‍ക്ക് ഭീഷണിയാണെന്ന് അര്‍ജന്‍റീനിയന്‍ ശാസ്‌ത്രജ്ഞര്‍. നിലവില്‍ വംശനാശ ഭീഷണി നേരിടുന്ന സാന്താ ഫെ തവളകള്‍ക്ക് ഡ്രൈ ചാക്കോയിലെ അത്യുഷ്‌ണം വെല്ലുവിളിയാകുന്നുണ്ടെന്നും പഠനം. വരണ്ടവനമായ ഇവിടെ 50 ഡിഗ്രി സെല്‍ഷ്യസാണ് താപനില.

വംശനാശ ഭീഷണി നേരിടുന്ന ഇവയ്‌ക്ക് സംരക്ഷണം ഒരുക്കാനുള്ള പരിശ്രമത്തിലാണ് അര്‍ജന്‍റീനയിലെ ഒരുക്കൂട്ടം ശാസ്‌ത്രജ്ഞര്‍. തവളകള്‍ക്ക് കൂടുതല്‍ സംരക്ഷണം ഒരുക്കുന്നതിന് മുന്നോടിയായി ശാസ്‌ത്രജ്ഞര്‍ തവളകളെ കുറിച്ച് പഠനം നടത്തി. മേഖലയിലെ അമിതചൂട് കാരണം തവളകള്‍ എപ്പോഴും മണ്ണിനടിയിലാണെന്നും രാത്രിയില്‍ ഇണചേരാന്‍ മാത്രമാണ് തവളകള്‍ പുറത്തുവരുന്നതെന്നും സംഘം കണ്ടെത്തി.

മണ്ണിനടിയില്‍ കഴിയുന്ന ഇവയെ നിരീക്ഷിക്കുന്നതിന് സംഘം മണ്ണ് കുഴിച്ച് പഠനങ്ങള്‍ നടത്തി. ഇതോടെ, തവളകളുടെ ടാഡ്പോളുകള്‍ (Baby Frog) കണ്ടെത്തി. ആദ്യമായാണ് ഈ ഇനത്തിന്‍റെ ടാഡ്‌പോളുകള്‍ കണ്ടെത്തുന്നത്. സാന്താ ഫെ തവളകളെ കുറിച്ച് പഠനം നടത്താന്‍ ഇതുവരെയുള്ള തങ്ങളുടെ യാത്ര ഒട്ടും എളുപ്പമായിരുന്നില്ല. എന്നാല്‍, വംശനാശ ഭീഷണി നേരിടുന്ന ഈ അപൂര്‍വ്വ ജീവികളെ സംരക്ഷിക്കാന്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുമെന്ന് സാന്താ ഫെ, തവള സംരക്ഷണ പദ്ധതിയുടെ തലവനും ബ്യൂണസ് അയേഴ്‌സിൽ നിന്നുള്ള ശാസ്‌ത്രജ്ഞനുമായ ഐസിസ് ഇബാനെസ് പറഞ്ഞു.

ഭൂമിയില്‍ കാണുന്ന അപൂര്‍വ്വയിനം തവളകളാണ് സാന്താ ഫെ ഫ്രോഗ്‌സ് അഥവാ ലെപ്‌ടോഡാക്റ്റൈലസ് ലാറ്റിസെപ്‌സ് (പുള്ളിപ്പുലി തവള). പുള്ളിപ്പുലിയുടേത് പോലുള്ള നിറമായത് കൊണ്ടാണ് ഇതിനെ പുള്ളിപ്പുലി തവളയെന്ന് അറിയപ്പെടുന്നത്. ഒരു നൂറ്റാണ്ട് മുമ്പാണ് ആദ്യമായി ഈ തവളകളെ കണ്ടെത്തിയത്. കണ്ടെത്തിയിട്ട് ഒരു നൂറ്റാണ്ട് ആയെങ്കിലും ഇവയെ കുറിച്ചുള്ള വിവരങ്ങള്‍ ശാസ്‌ത്രത്തിന് ഏറെക്കുറെ അജ്ഞാതമാണ്.

അർജന്‍റീന, ബൊളീവിയ, പരാഗ്വേ എന്നിവിടങ്ങളിലാണ് ഈ തവളയെ കണ്ടെത്തിയത്. അപൂര്‍വ്വമായ ഈ തവളകളെ കുറിച്ച് പഠനം നടത്താന്‍ ശാസ്‌ത്രജ്ഞ സംഘം മേഖലയില്‍ ഉടനീളം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. സാധാരണ തവളകളെ പോലെ കുളത്തില്‍ നിന്നോ ചതുപ്പ് നിലങ്ങളില്‍ നിന്നോ ഉറക്കെ ശബ്‌ദമുയര്‍ത്തി ഇണയെ ആകര്‍ഷിക്കുന്ന പതിവ് ഈ തവളകള്‍ക്കില്ല. കാരണം പകലിലെ അമിത ചൂട് കാരണം ഇവ മുഴുവന്‍ സമയവും മണ്ണിനടിയിലാകും. രാത്രിയില്‍ മാത്രം പുറത്തുവരുന്ന ഇവ ഇണ ചേരുകയാണ് പതിവെന്നും ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി.

മേഖലയില്‍ മണിക്കൂറുകളോളം സമയം ചെലവഴിച്ചിട്ടാണ് ശാസ്‌ത്രജ്ഞര്‍ക്ക് തവളയുടെ മുട്ടയും ടാഡ്‌പോളുകളും കണ്ടെത്താന്‍ കഴിഞ്ഞത്. ഇവയുടെ സാന്നിധ്യം കണ്ടെത്തിയ വനമേഖലയില്‍ അവയ്‌ക്ക് സംരക്ഷിക്കണമൊരുക്കാന്‍ അതിന്‍റെ പ്രജനന സ്വഭാവം മനസിലാക്കുക എന്നതാണ് പ്രാരംഭ നടപടി. വംശനാശ ഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളെ പോലെ ഇവയ്‌ക്ക് സംരക്ഷണം ഒരുക്കേണ്ടതുണ്ടെന്നും ഡ്രൈ ചാക്കോയിലെ ജൈവ വൈവിധ്യത്തിലേക്ക് കൂടുതല്‍ ജന ശ്രദ്ധയാകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ഗവേഷകയായ കാമില ഡച്ച് പറഞ്ഞു.

ഡ്രൈ ചാക്കോ / ഗ്രാന്‍ ചാക്കോ: ഭൂമിയില്‍ ഏറ്റവും കൂടുതല്‍ വനനശീകരണം സംഭവിച്ച് കൊണ്ടിരിക്കുന്ന വനമാണ് കിഴക്കന്‍ ബൊളീവിയ, പടിഞ്ഞാറന്‍ പരാഗ്വേ, വടക്കന്‍ അര്‍ജന്‍റീന എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ഡ്രൈ ചാക്കോ അല്ലെങ്കില്‍ ഗ്രാന്‍ ചാക്കോ എന്നറിയപ്പെടുന്ന ഈ വനമേഖല. ഈ മേഖലയെ ചാക്കോ സമതലം എന്നും അറിയപ്പെടുന്നുണ്ട്. എത്തിച്ചേരാന്‍ കഴിയാത്തതും അതിതീവ്ര താപനിലയുമുള്ള ഈ വനമേഖലയെ പ്രദേശവാസികള്‍ 'ഭൂമിയിലെ നരകം' എന്നാണ് വിളിക്കുന്നത്. മഴക്കാലത്ത് പോലും ഈ മേഖലയിലെ താപനില 50 ഡിഗ്രി സെഷ്യല്‍സ് ആകാറുണ്ട്.

ആമസോണ്‍ കാടുകളെ പോലെ അപൂര്‍വ്വ മേഖലയാണെങ്കിലും അതിന്‍റെ അത്രയും ഇത് ജനശ്രദ്ധയാകര്‍ഷിച്ചിട്ടില്ലെന്നതാണ് വാസ്‌തവം. മേഖലയിലെ ഇത്തരം കഠിനമായ സാഹചര്യത്തിലും ഇവിടെ നിരവധി അപൂര്‍വ്വയിനം പക്ഷികളും മൃഗങ്ങളും ഉരഗങ്ങളും കാണപ്പെടുന്നുണ്ട്. അവിശ്വസനീയമാം വിധമുള്ള ജൈവ വൈവിധ്യമുള്ള ഒരു വരണ്ട വനമാണിതെന്ന് ഗവേഷകയായ ഗബ്രിയേല അഗോസ്റ്റിനി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.