ETV Bharat / science-and-technology

തകര്‍പ്പന്‍ ക്യാമറ: നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13 - നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13

5,000 എം.എ.എച്ച് ബാറ്ററിയും ട്രിപ്പിൾ റിയർ ക്യാമറമാണ് സാംസങ് ഗാലക്‌സി എം 13 ന്‍റെ പ്രധാന സവിശേഷതകള്‍

Samsung quietly unveils its Galaxy M13 smartphone  Samsung unveils Galaxy M13  നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13  സാംസങ് ഗാലക്‌സി എം 13
പടം കളറാക്കാന്‍ തകര്‍പ്പന്‍ ക്യാമറ; നിരവധി ഫീച്ചേഴ്‌സുമായി സാംസങ് ഗാലക്‌സി എം 13
author img

By

Published : May 28, 2022, 10:55 AM IST

സിയോൾ: സാംസങ് ഗാലക്‌സി എം 13 സ്‌മാര്‍ട്ട് ഫോണ്‍ ദക്ഷിണ കൊറിയയില്‍ അവതരിപ്പിച്ച് കമ്പനി. 5,000 എം.എ.എച്ച് ബാറ്ററി, ട്രിപ്പിൾ റിയർ ക്യാമറ, ഫുൾ എച്ച്.ഡി പ്ളസ് ഡിസ്‌പ്ലേ, 4 ജി.ബി റാം, 128 ജി.ബി ഇന്‍റേണല്‍ സ്‌റ്റോറേജ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. എന്നാല്‍, വില വിവരങ്ങള്‍ കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.

6.6 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിലുള്ളത്. എഫ്/18 അപ്പേർച്ചർ ഉള്ള 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും മുൻവശത്ത്, എഫ്/2.2 അപ്പേർച്ചറുള്ള 8- മെഗാപിക്‌സല്‍ ഫിക്‌സഡ്-ഫോക്കസ് ക്യാമറയുമാണ്. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്‍റ് സെൻസറും ഫോണിന്‍റെ പ്രധാന സവിശേഷതയാണ്.

4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.0 കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഫോൺ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതും പൂര്‍ണമായും നിർവചിക്കപ്പെടാത്തതും ആണെന്ന് ടെക്‌ വെബ്‌സൈറ്റായ ജി.എസ്.എം അരീന (GSM Arena) വിലയിരുത്തുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.