സിയോള്‍: 2017ല്‍ അവതരിപ്പിച്ച സാംസങ് ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് മോഡലുകള്‍ക്ക് പുതിയ അപ്‌ഡേഷനുമായി സാംസങ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫിംവെയറിലെ (വേര്‍ഷന്‍ G95*FXXUCDVG4) പുതിയ അപ്‌ഡേഷനോടെ ഈ മോഡലുകളുടെ ജിപിഎസ് സ്ഥിരത മെച്ചപ്പെടും. 420 എംബി ഡൗണ്‍ലോഡ് സൈസുള്ള മോഡലിന് ജിപിഎസ് സ്ഥിരതയ്ക്ക് പുറമേ ശ്രദ്ധേയമായ മറ്റ് അപ്‌ഡേഷനുകളില്ല.
2017ല്‍ പുറത്തിറക്കിയ മോഡലുകള്‍ക്ക് 2021 മെയ് മാസത്തിലാണ് ആദ്യ അപ്ഡേഷന്‍ ലഭിക്കുന്നത്. സാംസങ് ഗ്യാലക്‌സി എസ് 8, എസ് 8 പ്ലസ് മോഡലുകള്‍ക്ക് ഒപ്പം നിരവധി പഴയ മോഡലുകള്‍ക്കും പുതിയ അപ്‌ഡേഷനുകളുണ്ടാകുമെന്ന് ഗ്യാലക്‌സി ക്ലബ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 2016ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി എസ് 7, 2015ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി എസ് 8, 2018ല്‍ പുറത്തിറക്കിയ ഗ്യാലക്‌സി എസ് 9 തുടങ്ങിയ മോഡലുകള്‍ ഇതിലുള്‍പ്പെടുന്നു.
എസ് സീരീസിലുള്ള 2019ല്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി എസ് 10 ആണ് സാംസങ് പതിവായി അപ്‌ഡേറ്റ് ചെയ്യുന്ന മോഡല്‍. എസ് 21 സീരീസും അതിന് മുകളിലുമുള്ള മോഡലുകള്‍ക്ക് നാല് ഒഎസ് അപ്‌ഡേറ്റുകളും 5 വർഷത്തെ സെക്യൂരിറ്റി പാച്ചസുകളും ലഭ്യമാക്കുമെന്ന് സാംസങ് നേരത്തെ അറിയിച്ചിരുന്നു. അതേസമയം, എസ് 6, എസ് 7, എസ് 9 സീരിസുകള്‍ക്ക് സാംസങ് നല്‍കുന്ന സോഫ്‌റ്റ്‌വെയര്‍ സപ്പോർട്ടിന്‍റെ കാലാവധി അവസാനിച്ചു.
Also read: സാംസങ് ഗാലക്‌സി Z ഫോള്‍ഡ് 4, ഗാലക്‌സി Z ഫ്‌ളിപ്പ് 4 ഇന്ത്യൻ വിപണിയിൽ, പ്രീ ബുക്കിങ് ആരംഭിച്ചു