ലോക ചരിത്രത്തിൽ ആദ്യമായി അര്‍ബുദം(cancer) തിരിച്ചറിയുന്നതിന് ഡോക്‌ടർമാരെ സഹായിക്കാൻ ഇനി മുതൽ റോബോട്ടുകളും. ബ്രിട്ടീഷ് ശാസ്‌ത്രജ്ഞർ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ശരീരത്തിന്‍റെ ഓരോ ഭാഗങ്ങളിലേക്കും ആഴ്‌ന്നിറങ്ങി കാൻസറിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നു. കൂടാതെ സങ്കീർണ്ണമായ ഓപ്പറേഷനുകളിൽ ഡോക്‌ടർമാരെ സഹായിക്കാനുള്ള സംവിധാനവും ഇത്തരം റോബോട്ടുകളിലുണ്ട്.
- ടെന്റെക്കിൾ റോബോട്ട് എന്നാണ് ഈ റോബോട്ടിനെ വിളിക്കുന്നത്. വ്യത്താക്യതിയിലുള്ള ഈ ഉപകരണത്തിനു വെറും രണ്ട് മില്ലീമീറ്ററാണ് നീളം. സിലിക്കൺ കൊണ്ടു നിർമ്മിതമായ ഇവ വളരെ മ്യദുലവും ആണ്.
- റിമോട്ട് മാഗ്നറ്റിക് ആക്ച്വേഷൻ എന്ന പേരിൽ അറിയപ്പെടുന്ന ഇവയുടെ പ്രവർത്തനം, രോഗിയുടെ ശരീരത്തിനു മുകളിലൂടെയാണ് പ്രവർത്തിക്കുന്നത്.
- ശരീരത്തിന്‍റെ ഏതു ഭാഗത്താണോ ഉപകരണം ഉപയോഗിക്കേണ്ടത്, അതിന്‍റെ ആക്യതിയ്‌ക്കു അനുസരിച്ചു കാന്തങ്ങളുടെ സഹായത്തോടെ ഉപകരണത്തിന്‍റെ ആക്യതി മാറ്റാവുന്നതാണ്. ആരോഗ്യ രംഗത്തു ഇത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടു വരുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു
- ശ്വാസകോശ അർബുദം പെരുകുന്ന കാലഘട്ടത്തിൽ ഇത്തരം അർബുദം കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ടെന്റക്കിൾ റോബോട്ട് ഉപയോഗപ്രദമാകുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു. അതിനാൽ തന്നെ ടെന്റക്കിൾ റോബോട്ടിന്‍റെ ആവശ്യകത ഈ കാലത്തുണ്ട്.
- എന്നിരുന്നാലും ശ്വാസകോശ അർബുദത്തിന്‍റെ പ്രാരംഭഘട്ടത്തിൽ മാത്രമേ ടെന്റക്കിൾ റോബോട്ടിനെ ഉപയോഗിക്കാൻ കഴിയു. അല്ലാത്ത പക്ഷം ഇതു ശരീരത്തിന്‍റെ കോശങ്ങളെ നശിപ്പിക്കാൻ കാരണമായേക്കാം.
- ടെന്റക്കിൾ റോബോട്ട് ബയോപ്‌സി സമയത്തു ഏറെ ഫലപ്രദമാണെന്നും, ഇതിനു ശരീരത്തിന്‍റെ ഉള്ളിലേക്ക് കടക്കാനും മുറിവേൽപ്പിക്കാതേയിരിപ്പിക്കാനും കഴിവുണ്ട്.
- ചികിത്സ സമയത്തു രോഗിയ്‌ക്കു വേദനയില്ലാതെയിരിക്കാനും രോഗാണു ബാധിച്ച കോശങ്ങളെ നശിപ്പിക്കാനും ഇവയ്‌ക്കു സാധിക്കുന്നു.
- രോഗിയുടെ ആവശ്യാനുസരണം ഇവ ഉപയോഗിക്കാം എന്നതാണു ഇതിന്‍റെ പ്രത്യേകതയെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.
- ശാസ്‌ത്രജ്ഞർ മൃതദേഹങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ശരീരത്തിനുള്ളിലേക്കു 37ശതമാനത്തോളം തുളച്ചു കയറാൻ സാധിക്കുമെന്ന് കണ്ടെത്തി.
- ട്യൂമറുകൾ നശിപ്പിക്കുന്നതിനും ക്യാമറ ഘടിപ്പിച്ചതുമായ റോബോട്ടുകൾക്കു വേണ്ടിയാണു നിലവിൽ ശാസ്‌ത്രജ്ഞർ ഗവേഷണം ചെയ്യുന്നത്.
- കാന്തങ്ങൾ ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ അൽപം പ്രയാസകരമാണെങ്കിലും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചു ഈ പരിമിതികളെ മറികടന്നു.
- ശാസ്‌ത്രജ്ഞർ തലച്ചോറിലും മുത്രനാളിയിലും നാസാരന്ധ്രങ്ങളിലൂടെയും കടത്തി വിട്ടു, ഇവയിൽ ഉള്ള മുഴകൾ നീക്കാനുള്ള പരീക്ഷണങ്ങൾ വിജയകരമായിരുന്നു.
ALSO READ : 'ഇന്ന് മരിച്ചാലെന്ത്, നാളെ മരിച്ചാലെന്ത്'; കാന്‍സറിനെ പുഞ്ചിരിയോടെ നേരിട്ട ഇന്നസെന്‍റ്