ETV Bharat / science-and-technology

Ring of Fire: ആകാശവിസ്‌മയത്തിനൊരുങ്ങി ലോകം; 'റിങ് ഓഫ് ഫയർ', അഗ്നി വലയം പോലെയുള്ള സൂര്യഗ്രഹണത്തിന്‍റെ പ്രത്യേകതകൾ അറിയാം - അഗ്നി വലയ സൂര്യഗ്രഹണം

Annular solar eclipse: റിങ് ഓഫ് ഫയറിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി. ചന്ദ്രൻ സൂര്യന്‍റെ മുന്നിൽ എത്തുകയും ചന്ദ്രൻ സൂര്യനെ മറക്കുകയും ചെയ്യുന്നതോടെ തിളക്കമുള്ള ഒരു മോതിരം പോലെ സൂര്യനെ കാണാൻ സാധിക്കുന്ന പ്രതിഭാസമാണിത്.

NASA to live stream Annular solar eclipse  Ring of Fire  Annular solar eclipse Ring of Fire NASA  Annular solar eclipse  NASA YouTube channel Ring of Fire live  റിംഗ് ഓഫ് ഫയർ  സൂര്യഗ്രഹണം  വലയ സൂര്യഗ്രഹണം  അഗ്നി വലയ സൂര്യഗ്രഹണം  റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണം നാസ യൂട്യൂബ് സംപ്രേക്ഷണം
Ring of Fire
author img

By ETV Bharat Kerala Team

Published : Oct 9, 2023, 2:15 PM IST

2023-ൽ ലോകം ഒരു ആകാശക്കാഴ്‌ചയ്ക്ക് തയ്യാറെടുക്കുകയാണ്. ആകാശവിസ്‌മയം സമ്മാനിച്ച് ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്‌ടോബർ 14ന് നടക്കും ('Annular' solar eclipse occurring on October 14). വലയ സൂര്യഗ്രഹണം അല്ലെങ്കിൽ അഗ്നിയുടെ ഒരു വലയമായാണ് സൂര്യഗ്രഹണം (annular solar eclipse) നടക്കുക. എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.

സൂര്യഗ്രഹണം അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ദൃശ്യമാകും. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിന്‍റെ ചില ഭാഗങ്ങളിൽ റിങ് ഓഫ് ഫയർ കാണാൻ കഴിയുമെന്ന് നാസ അറിയിച്ചു. ഈ ആകാശദൃശ്യം നാസ അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ കാണാനുളള സൗകര്യമൊരുക്കും (The official NASA broadcast on YouTube). 'ഒക്‌ടോബർ 14 ശനിയാഴ്‌ച നാസയ്‌ക്കൊപ്പം സൂര്യഗ്രഹണം കാണുക! 11:30am ET (1530 UTC) മുതൽ ഒറിഗോണിൽ നിന്ന് ടെക്‌സസിലേക്ക് 'റിങ് ഓഫ് ഫയർ' (Ring of Fire) കടന്നുപോകുമ്പോൾ തങ്ങൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭിക്കും.'- നാസ (NASA) എക്‌സിൽ കുറിച്ചു.

നാസയുടെ വിശദവിവരങ്ങൾ അനുസരിച്ച് കാലാവസ്ഥ അനുവദിക്കുകയാണെങ്കിൽ ഒറിഗോൺ (Oregon), നെവാഡ (Nevada), യൂട്ടാ (Utah), ന്യൂ മെക്‌സിക്കോ (New Mexico), ടെക്‌സസ് (Texas), കാലിഫോർണിയയിലെ ചില ഭാഗങ്ങൾ (California), ഐഡഹോ (Idaho), കൊളറാഡോ (Colorado), അരിസോണ (Arizona) എന്നിവയുടെ ചില ഭാഗങ്ങളിലൊക്കെ ഈ പ്രതിഭാസം ദൃശ്യമാകും.

'റിങ് ഓഫ് ഫയർ' (Ring of Fire): 'റിങ് ഓഫ് ഫയർ' എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുക. 2012-ന് ശേഷം ഈ വർഷമാണ് ഇത്തരമൊരു ഗ്രഹണം ദൃശ്യമാകുന്നത്. ചന്ദ്രൻ സൂര്യന്‍റെ മുന്നിൽ എത്തുന്ന പ്രതിഭാസമാണിത്. ചന്ദ്രൻ സൂര്യനെ ഭൂരിഭാഗവും ഈ സമയം മറയ്ക്കും, തുടർന്ന് തിളക്കമുള്ള ഒരു മോതിരം പോലെ സൂര്യനെ കാണാൻ സാധിക്കും.

ഗ്രഹണം മെക്‌സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ സഞ്ചരിച്ച് അറ്റ്ലാന്‍റിക് സമുദ്രത്തിൽ സൂര്യാസ്‌തമയത്തോടെ അവസാനിക്കും. ഗ്രഹണത്തിന്‍റെ ദൈർഘ്യം ശരാശരി നാലോ അഞ്ചോ മിനിറ്റുകൾക്ക് ഇടയിലായിരിക്കും.

മുൻകരുതലുകൾ (Precautions) : പ്രത്യേക നേത്ര സംരക്ഷണമില്ലാതെ വലയ സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കുന്നത് ഒരിക്കലും സുരക്ഷിതമല്ല. നിങ്ങളുടെ കണ്ണുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നതിന് ISO റഫറൻസ് നമ്പർ 12312-2 ഉള്ള സംരക്ഷിത ഗ്രഹണ ഗ്ലാസുകൾ അത്യന്താപേക്ഷിതമാണ്. ഉചിതമായ ഫിൽട്ടറുകളില്ലാതെ സൂര്യനെ കാണാൻ ക്യാമറകൾ, ദൂരദർശിനികൾ, ബൈനോക്കുലറുകൾ അല്ലെങ്കിൽ ഒപ്റ്റിക്കൽ ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുന്നത് ഒഴിവാക്കുക. സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ സുരക്ഷിതമായ ഒരു പിൻഹോൾ പ്രൊജക്‌ടർ ഉപയോഗിക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.