ETV Bharat / science-and-technology

ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 എത്തുക രണ്ട് പതിപ്പുകളായി; കണ്ണുംനട്ട് സാങ്കേതിക ലോകം - സ്‌നാപ്ഡ്രാഗൺ 8 ജെൻ 2

ക്വാൽകോമിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പ്രോസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 രണ്ട് വ്യത്യസ്‌ത പതിപ്പുകളിലായെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Snapdragon8 Gen2  Qualcomm  Snapdragon  Qualcomm ultra high frequency variant  Technology News  Latest Technology News  ultra high frequency variant  സ്‌നാപ്ഡ്രാഗൺ  ക്വാൽകോമെത്തും  സാങ്കേതിക ലോകം  ക്വാൽകോമിന്‍റെ മുന്‍നിര പ്രൊസസറുകള്‍  സ്‌നാപ്ഡ്രാഗൺ 8 ജെൻ 2  പ്രൊസസറുകള്‍  ടിപ്‌സ്‌റ്റര്‍  ജിഎസ്‌എം അരേന
സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ല്‍ ക്വാൽകോമെത്തും; കണ്ണുംനട്ട് കാത്തിരുന്ന് സാങ്കേതിക ലോകം
author img

By

Published : Sep 17, 2022, 1:21 PM IST

ന്യൂഡല്‍ഹി: മുന്‍നിര ചിപ്പ് നിര്‍മാതാക്കളായ ക്വാൽകോം ഏറ്റവും പുതിയ പ്രോസസര്‍ ചിപ്പ് വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ന്‍റെ രണ്ട് വ്യത്യസ്‌ത പതിപ്പുകളായിരിക്കും ക്വാൽകോം അവതരിപ്പിക്കുകയെന്നാണ് ഏറ്റവും പുതിയ വിവരം. നവംബറില്‍ അവതരിപ്പിക്കുന്ന പുതിയ പ്രോസസര്‍ ചിപ്പിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.

നിലവിലുള്ള സ്റ്റാന്‍ഡേഡ് പതിപ്പിന് പുറമേ ഉയര്‍ന്ന ആവൃത്തിയിലുള്ള പുതിയ പതിപ്പുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗ്രാഫിക്‌സ് പ്രോസസിങ് യൂണിറ്റ് മെച്ചപ്പെടുത്തുമെന്നും ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്യുന്നു. ടിഎസ്‌എംസിയുടെ 4എന്‍എം മാനുഫാക്‌ച്ചറിങ് പ്രോസസ് അടിസ്ഥാനമാക്കിയായിരിക്കും സ്‌നാപ്‌ഡ്രാഗണ്‍ 8 ജെന്‍ 2 എന്നും സൂചനകളുണ്ട്.

അതേസമയം ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന മുൻനിര സ്‌മാർട്ട് ഫോണായ ഗ്യാലക്‌സി എസ് 23 സീരീസിലെ എല്ലാ മോഡലുകളിലും ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജനറേഷന്‍ 2 എസ്ഒസിയാവുമുണ്ടാവുകയെന്നും ഇവയുടെ ബാറ്ററി കാര്യക്ഷമത വര്‍ധിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.