പ്രമുഖ ടെക് ബ്രാന്‍ഡ് പോക്കോ അവരുടെ ഏറ്റവും പുതിയ X 6 സീരീസ് മൊബൈല്‍ ഫോണുകള്‍ പുറത്തിറക്കി. പോക്കോ X 6 5G, പോക്കോ Pro 5G (POCO X6 5G and POCO X6 Pro 5G) എന്നീ ഫോണുകളാണ് ഇന്ത്യന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. അത്യാകര്‍ഷകമായ ലുക്കും അതിവിശേഷമായ സവിശേഷതകളും അടങ്ങുന്ന X 6 സീരീസ് വിപണിയില്‍ വലിയ ശ്രദ്ധ നേടാന്‍ സാധ്യതയുള്ള ഇനമാണ്.
ഈ ഫോണുകളുടെ സവിശേഷതകളും പ്രത്യേക സംവിധാനങ്ങളും വിലയും അറിയാം ( Know the prices of POCO X6 Pro).
സ്ക്രീന്‍
പോക്കോ X6 Pro 5G ഫോണുകള്‍ 6.67 ഇഞ്ച് സ്ക്രീനുകളോടെ 1.5 K ഡിസ്പ്ലേയോടെയാണ് വരുന്നത്. മികച്ച ഗെയിമിങ്ങ് അനുഭവം പ്രദാനം ചെയ്യുന്നതിന് 120 ഹേട്സ് പെര്‍ സെക്കന്‍ഡ് എന്ന ഉയര്‍ന്ന റിഫ്രഷ് നിരക്കിലുള്ള അമോല്‍ഡ് പാനലിലാണ് ഇതിന്‍റെ സ്ക്രീന്‍ നിര്‍മ്മിച്ചിട്ടുള്ളത്.
ബ്രൈറ്റ് നെസ്
ബ്രൈറ്റ് നെസ് കൂടിയ മൊബൈല്‍ ഫോണുകളിലൊന്നാണ് പോക്കോ X6 Pro. ഐ ഫോണ്‍ പ്രോ മാക്സിനോട് കിടപിടിക്കാവുന്ന 1800 nits ബ്രൈറ്റ് നെസാണ് പോക്കോ X6 Pro വാഗ്ദാനം ചെയ്യുന്നത്. ഗെയിമിങ്ങിന്‍റെ സൗകര്യം കണക്കിലെടുത്ത് 2160 ഹേട്സ് ടച്ച് സാംപ്ലിങ്ങ് റേറ്റും പോക്കോ X6 Pro യിലുണ്ട്.
പ്രോസസിങ്ങ്
മാലി G615 എന്ന ഫോര്‍ത്ത് ജനറേഷന്‍ ഗ്രാഫിക് പ്രോസസിങ്ങ് യൂണിറ്റാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഇത് മികച്ച ഗെയിമിങ്ങ് അനുഭവത്തോടൊപ്പം മികച്ച ബാറ്ററി ലൈഫും ഉറപ്പ് നല്‍കും.
ഓപ്പറേഷന്‍ സിസ്റ്റം
ആന്‍ഡ്രോയിഡിന്‍റെ ഏറ്റവും പുതിയ അഡ്വാന്‍സ്ഡ് ഓപ്പറേഷന്‍ സിസ്റ്റം ആന്‍ഡ്രോയ്ഡ് 14 ആണ് ഇതില്‍ ഓപ്പറേഷന്‍ സിസ്റ്റമായി ഉപയോഗിച്ചിരിക്കുന്നത്.
-
This is #RedmiK70E which is coming to India as #PocoX6Pro in #POCOX6Series . This Comes with #HyperOS Android 14 . I request @IndiaPOCO & @Himanshu_POCO to please kindly ensure,This should not happen with Poco X6 Pro which they are bringing with Hyper OS..
— THE GEEKY MONK (@TheGeekyMonk) January 6, 2024 " class="align-text-top noRightClick twitterSection" data="
🥺 pic.twitter.com/rX4ys6w5Vg
">This is #RedmiK70E which is coming to India as #PocoX6Pro in #POCOX6Series . This Comes with #HyperOS Android 14 . I request @IndiaPOCO & @Himanshu_POCO to please kindly ensure,This should not happen with Poco X6 Pro which they are bringing with Hyper OS..
— THE GEEKY MONK (@TheGeekyMonk) January 6, 2024
🥺 pic.twitter.com/rX4ys6w5VgThis is #RedmiK70E which is coming to India as #PocoX6Pro in #POCOX6Series . This Comes with #HyperOS Android 14 . I request @IndiaPOCO & @Himanshu_POCO to please kindly ensure,This should not happen with Poco X6 Pro which they are bringing with Hyper OS..
— THE GEEKY MONK (@TheGeekyMonk) January 6, 2024
🥺 pic.twitter.com/rX4ys6w5Vg
മെമ്മറി
പോക്കോ X6 Pro യുടെ രണ്ടിനം ഫോണുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 128 GB സ്റ്റോറേജും 8GB റാമുമുള്ള ബേസ് മോഡലാണ് ഒന്ന്. 512 GB സ്റ്റോറേജും 12 GB RAM എന്നിവ നല്‍കുന്ന മറ്റൊരു മോഡലും ഇന്ത്യയില്‍ ലഭ്യമാണ്.
ബാക്ക് ക്യാമറ
ഫോട്ടോകള്‍ എടുക്കാന്‍ 3 റിയര്‍ ക്യാമറകളാണ് പോക്കോ X6 Pro യിലുള്ളത്. 64 മെഗാ പിക്സല്‍ പ്രൈമറി സെന്‍സറും 8 മെഗാ പിക്സെല്‍ അള്‍ട്രാ വൈഡ് ആന്‍ഗിള്‍ ലെന്‍സും 2 മെഗാ പിക്സെല്‍ മാക്രോ സെന്‍സറും ചേര്‍ന്നാണ് ക്യാമറ യൂണിറ്റ് പ്രവൃത്തിക്കുന്നത്. വ്യക്തതയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ പാകത്തിലുള്ള 0.7 u ഡിഫോള്‍ട്ട് പിക്സെല്‍ സൈസാണ് ക്യാമറക്കുള്ളത്. കൂടുതല്‍ വിശാലമായ സൂം ഉള്ളത് കാരണം വിദൂര വസ്തുക്കളുടെ ചിത്രങ്ങളെടുക്കാനും സാധിക്കും. ക്യാമറ സിസ്റ്റത്തിന് നൈറ്റ് മോഡ് ഉണ്ടെന്നത് മറ്റൊരു പ്രത്യേകതയാണ്. സീന്‍ മനസിലാക്കാനും ഒപ്റ്റിമൈസ് ചെയ്യാനും എ ഐ ക്യാമറ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും.
ഫ്രണ്ട് ക്യാമറ
സെന്‍ഫികളെടുക്കാനും വീഡിയോ കോള്‍ ചെയ്യാനും നിര്‍മ്മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ പ്രവൃത്തിക്കുന്ന 16 മെഗാ പിക്സെല്‍ ഫ്രണ്ട് ക്യാമറയാണ് പോക്കോ X6 Pro യിലുള്ളത്. എ ഐ ബ്യൂട്ടിഫൈ മോഡുള്ള ഈ ക്യാമറയില്‍ മുഖ ഭാവങ്ങള്‍ മാറ്റാനുള്ള 12 ഫില്‍റ്ററുകളുണ്ട്.
ബാറ്ററി
പവര്‍ ബാക്ക് അപ്പിനായി പോക്കോ X6 Pro യിലുള്ളത് 5000 mAh ബാറ്ററിയാണ്. ബാറ്ററി ഫാസ്റ്റ് ചാര്‍ജിങ്ങിന് 67W ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനം ഫോണിലുണ്ട്.
5G സപ്പോര്‍ട്ട്
പോക്കോ X6 Pro 14 5G ബാന്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യും. 5G ബാന്‍ഡുകളായ n1, n2, n3, n5, n7, n8, n20, n28, n38, n40, n41, n48, n77 n78 തുടങ്ങിയ ബാന്‍ഡുകള്‍ ഇതില്‍ പ്രവര്‍ത്തിക്കും.
ഗെയിമിങ്ങിനിടെ അമിതമായി ചൂടാവുന്നത് തടയാനും അത് പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനും 5000 mm കൂളിങ്ങ് സിസ്റ്റമാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.
സുരക്ഷയുടെ ഭാഗമായി ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍, പോക്കോ X6 Pro യിലുണ്ട്. ഫേസ് അണ്‍ലോക്കും ലഭ്യമാണ്.
പോക്കോ X6
മറ്റ് കാര്യങ്ങളിലൊക്കെ പോക്കോ X6 Pro യുടേതിന് സമാനമായ സവിശേഷതകളാണ് പോക്കോ X6 നും ഉള്ളത്. ബാറ്ററി ബാക്ക് അപ്പ് അല്‍പ്പം കൂടി മികച്ചതാണ് 5100 mAh ബാറ്ററിയാണ് ഇതിനുള്ളത്. മികച്ച ഓഡിയോ അനുഭവമാണ് പോക്കോ X6 ന്‍റെ മറ്റൊരു പ്രത്യേകത. ഡ്യൂയല്‍ സ്റ്റീരിയോ സ്പീക്കറുകളും ഡോള്‍ബി അട്മോസ് ടെക്നോളജിയും ഇതില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.
നിറങ്ങള്‍
പോക്കോ X6 5G ഫോണുകള്‍ മിറര്‍ ബ്ലാക്ക്, മഞ്ഞു നിറത്തിലുള്ള വെള്ള എന്നീ നിറങ്ങളില്‍ ലഭ്യമാണ്.പോക്കോ X6 Pro റേസിങ്ങ് ഗ്രേ, സ്പെക്റ്റര്‍ ബ്ലാക്ക്, പോക്കോ യെല്ലോ കളറുകളില്‍ ലഭ്യമാണ്.
വില
മെമ്മറിയിലെ വ്യത്യാസത്തെ അടിസ്ഥാനമാക്കി രണ്ടു തരം ഫോണുകളാണ് ഓരോ X6 സീരീസിലുമുള്ളത്. 8GB RAM+256GB സ്റ്റോറേജ് ഉള്ള പോക്കോ X6 5G ഫോണിന് വില 21999 രൂപയാണ്. 8GB RAM+512 GB സ്റ്റോറേജുള്ള പോക്കോ X6 5G ഫോണിന് 24999 രൂപയാണ് വില.
8GB RAM+256GB സ്റ്റോറേജ് ഉള്ള പോക്കോ X6 Pro യ്ക്ക് വില 26999 രൂപയാണ്. 8GB RAM+512 GB സ്റ്റോറേജുള്ള പോക്കോ X6 Pro യുടെ വില 28999 രൂപയാണ്. ഐസിഐസിഐ ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഇഎം ഐ സംവിധാനം ഉപയോഗിക്കുമ്പോഴും ഈ ഡിസ്കൗണ്ട് ലഭിക്കും. ഈ മാസം 16 മുതല്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാകുന്ന ഈ ഫോണുകളുടെ പ്രീബുക്കിങ്ങ് ഇതിനകം തന്നെ ഫ്ലിപ് കാര്‍ട്ടില്‍ തുടങ്ങിക്കഴിഞ്ഞു.
Also read: ലോകത്താകെ കമ്പ്യൂട്ടര്‍ വില്‍പ്പനയില്‍ വന്‍ ഇടിവ്; വില്‍പ്പന മാന്ദ്യം സംഭവിച്ചത് എന്തുകൊണ്ട് ?