ETV Bharat / science-and-technology

PM Modi About Chandrayaan 3 'ഇന്ത്യ ഈസ് നൗ ഓണ്‍ ദ മൂണ്‍, ഇത് ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന അധ്യായം': പ്രധാനമന്ത്രി

PM's Speech about Chandrayaan 3: ഇന്ത്യന്‍ ബഹിരാകാശ ദൗത്യം വിജയിച്ചതില്‍ ആഹ്ലാദം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഇന്ത്യയുടെ മഹത്വത്തിന്‍റെ തെളിവ്. മറ്റ് രാജ്യങ്ങള്‍ക്ക് ഇത് പ്രചോദനം. ആദിത്യ എല്‍ 1, ഗഗന്‍യാന്‍ ദൗത്യം എന്നിവയെ കുറിച്ചും വിശദീകരണം.

PM Modi Chandrayaan 3 success  PM Modi about Chandrayaan 3 successful landing  PM Modi about Chandrayaan 3  Chandrayaan 3 successful landing  ഇന്ത്യന്‍ ബഹിരാകാശ ദൗത്യം  പ്രധാനമന്ത്രി നരേന്ദ്ര മോദി  ആദിത്യ എല്‍ 1  ഗഗന്‍യാന്‍ ദൗത്യം  ചന്ദ്രയാന്‍ 3  ചന്ദ്രയാന്‍ 3 ചന്ദ്രനിലേക്ക്  ഐഎസ്‌ആര്‍ഒ  ജോഹാന്നാസ്‌ബര്‍ഗില്‍ ബ്രിക്‌സ് ഉച്ചകോടി
PM Modi Chandrayaan 3
author img

By ETV Bharat Kerala Team

Published : Aug 23, 2023, 9:18 PM IST

ഹൈദരാബാദ്: ചന്ദ്രയാന്‍ 3 (Chandrayaan 3) ചന്ദ്രനിലേക്ക് കുതിക്കുമ്പോള്‍ ബെംഗളൂരുവില്‍ ഐഎസ്‌ആര്‍ഒ ആസ്ഥാനത്ത് (ISRO's Bengaluru Headquarters ) ശാസ്‌ത്രജ്ഞര്‍ ശ്വാസം അടക്കി പിടിച്ച് കാത്തിരുന്നത് മഹത്തായ നിമിഷത്തിന് സാക്ഷ്യം വഹിക്കാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi). രാജ്യത്തെ ബഹിരാകാശ ദൗത്യത്തിലെ സുപ്രധാന അധ്യായമാണിതെന്നും അദ്ദേഹം പറഞ്ഞു. ജൊഹന്നാസ്‌ബര്‍ഗില്‍ (Johannesburg) ബ്രിക്‌സ് ഉച്ചകോടിയില്‍ (BRICS summit) പങ്കെടുക്കുന്നതിനിടെ ബഹിരാകാശ പേടകത്തിന്‍റെ ചന്ദ്രനിലേക്കുള്ള യാത്ര വീക്ഷിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'ഹംനേ ധർത്തി പർ സങ്കൽപ്പ് കിയ ഔർ ചന്ദ് പേ ഉസെ സകാർ കിയാ...ഇന്ത്യ ഈസ് നൗ ഓണ്‍ ദ മൂണ്‍' എന്നാണ് പ്രധാനമന്ത്രി ദൗത്യത്തിന് പിന്നാലെ പ്രതികരിച്ചത്. ബ്രിക്‌സ് ഉച്ചകോടിയിലും എന്‍റെ മനസ് ചന്ദ്രയാനൊപ്പമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാന്‍ 3 (Chandrayaan 3) ദൗത്യം വിജയകരമായതോടെ പര്യവേക്ഷണ വാഹനം ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറക്കിയ ആദ്യ രാജ്യമെന്ന പേരും ഇന്ത്യക്ക് സ്വന്തമായി.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്‍റെ വിജയ സന്തോഷം പ്രധാനമന്ത്രി മറ്റ് രാജ്യങ്ങളുമായി പങ്കിട്ടു. ചന്ദ്രയാന്‍ 3യുടെ (Chandrayaan 3) വിജയം ഇന്ത്യയുടെ മാത്രം വിജയമല്ല മറിച്ച് മനുഷ്യത്വത്തിന്‍റേത് കൂടിയാണെന്നും ജൊഹന്നാസ്‌ബര്‍ഗില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്‌ത് കൊണ്ട് പ്രധാനമന്ത്രി (Prime Minister) പറഞ്ഞു. രാജ്യത്തിന്‍റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്‍റെ മികച്ച വിജയമാണിതെന്നും ഇന്ത്യന്‍ മഹത്വത്തിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനതയുടെ സൗഭാഗ്യത്തിന്‍റെയും പുതിയ അവസരങ്ങളുടെയും നിമിഷവുമാണിത്. 140 കോടി ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഇന്ത്യക്ക് ഇത്തരം ചരിത്ര നിമിഷങ്ങള്‍ ഏറെ അഭിമാനകരമാണ്. ഇത് ഇന്ത്യയുടെ പുതിയ സൂര്യോദയമാണ്.

മഹത്തായ ഈ ചന്ദ്രയാന്‍ ദൗത്യം ഇന്ത്യയുടെ അതിര്‍ വരമ്പുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല. അത് പ്രപഞ്ചം മൊത്തം വ്യാപിക്കുന്നതാണ്. മനുഷ്യ കേന്ദ്രീകൃത തത്ത്വചിന്തകളുടെ ഉത്തമ ഉദാഹരണമാണിത്. ഇന്ത്യയുടെ വിജയം ആഗോള സമൂഹവുമായി പങ്കിട്ടു. ഇന്ത്യയുടെ വിജയം മറ്റ് രാജ്യങ്ങള്‍ ബഹിരാകാശ പര്യവേക്ഷണങ്ങള്‍ നടത്തുന്നതിന് പ്രചോദനത്തിനുള്ള ചവിട്ടുപടികളുമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ബഹിരാകാശ യാത്രയുടെ തടസങ്ങള്‍ നിരവധി കുറയ്‌ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അത്തരം സാഹചര്യങ്ങളുണ്ടായതോടെ ഇനിയും വലിയ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് ചന്ദ്രയാന്‍ 3 (Chandrayaan 3) പ്രചോദനമായെന്നും അത്തരം പര്യവേക്ഷണം നടത്താന്‍ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ വിജയകരമായ നിമിഷം ലോകമെമ്പാടും പ്രതിധ്വനിച്ചു.

ഈ വിജയം ഇന്ത്യയുടെ മാത്രം നേട്ടമല്ല മറിച്ച് രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിന്‍റേത് കൂടിയാണെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ മനുഷ്യ കേന്ദ്രീകൃത സമീപനത്തിന്‍റെ തെളിവാണ് ഈ വിജയം. ഇന്നോളം ഒരു രാജ്യത്തിന്‍റേയും ചാന്ദ്ര ദൗത്യം ചെന്നെത്തിയിട്ടില്ലാത്ത ചന്ദ്രന്‍റെ ദക്ഷിണ ദ്രുവത്തിലാണ് ചന്ദ്രയാന്‍ 3യുടെ സോഫ്‌റ്റ് ലാന്‍ഡിങ് വിജയകരമായത്.

ഇന്ത്യയുടെ ചന്ദ്രയാന്‍ (Chandrayaan) ദൗത്യത്തിന് പിന്നാലെ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരിച്ചു. സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനുള്ള ആദിത്യ എല്‍ 1, മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുന്നതിനുള്ള 'ഗഗന്‍യാന്‍ ദൗത്യം' എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയെ സംബന്ധിച്ച് ആകാശം ഒരു അതിരുകളല്ലെന്നും ഇത് വെറും ഒരു തുടക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കൈവരിച്ച ഈ നേട്ടത്തിന്‍റെ പ്രാധാന്യം വെറും ബഹിരാകാശ പ്രേമികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് ലോകം മുഴുവന്‍ പ്രചോദന തരംഗം സൃഷ്‌ടിച്ചിട്ടുണ്ട്. ചാന്ദ്രയാന്‍ (Chandrayaan) ദൗത്യം ഇന്ത്യയുടെ ഒരു പരിവര്‍ത്തന യാത്രയുടെ തുടക്കമാണ്. ഏറെ നാളായിട്ടുള്ള ഇന്ത്യയുടെ സ്വപ്‌നം. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുന്നതിനായി പ്രയത്നിച്ച ഐഎസ്‌ആര്‍ഒയിലെ (ISRO) ശാസ്‌ത്രജ്ഞന്മാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. അവരുടെ അചഞ്ചലമായ കഴിവും പ്രയത്നവുമാണ് ഇന്ത്യയെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് മുന്‍നിരയിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.