ന്യൂഡൽഹി: നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെക്കുറിച്ച് കമ്പനിയുടെ ഇന്ത്യൻ ബ്രാഞ്ച് ട്വിറ്ററിൽ പ്രഖ്യാപിച്ചു. ജി60ന്‍റെ വിലയും ലഭ്യതയും സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 6GB റാമും 128GB ഇന്‍റേർണൽ സ്റ്റോറേജിലുമാണ് ഫോൺ പുറത്തിറങ്ങുന്നത്.
ബ്ലാക്ക്, ഐസ് കളർ എന്നീ രണ്ട് നിറങ്ങളിലായിരിക്കും വിപണിയിലെത്തുക. 6.58ഇഞ്ചിന്‍റെ ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാകാനാണ് സാധ്യത. സ്‌നാപ്ഡ്രാഗൺ 695 പ്രോസസറിൽ പ്രവർത്തിക്കുന്നു. 20W ചാർജിംഗോടുകൂടിയ 4,500 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്‌ചവയ്‌ക്കുന്നുണ്ട്.
സ്‌മാർട്ട്‌ഫോൺ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയിഡ് 12 ആണ്. കൂടാതെ മൂന്ന് ആൻഡ്രോയിഡ് പതിപ്പ് അപ്‌ഗ്രേഡുകളും മൂന്ന് വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും വാഗ്‌ദാനം ചെയ്യുന്നു. നോക്കിയ ജി60 ന് നാല് കാമറകളുണ്ട്.
മുൻവശത്ത് 8എംപി ഷൂട്ടറും പിന്നിൽ 50എംപി പ്രൈമറി കാമറയും, 5എംപി അൾട്രാവൈഡ്, 2എംപി ഡെപ്‌ത് യൂണിറ്റുകൾ ചേർന്നതാണ്. മത്രമല്ല, സ്‌മാർട്ട്‌ഫോൺ 5ജി നെറ്റ്‌വർക്കുകളെ പിന്തുണയ്‌ക്കുന്നു. സൈഡ്-മൗണ്ട് ചെയ്‌ത ഫിംഗർപ്രിന്‍റ് സ്‌കാനർ ഫീച്ചർ ചെയ്യുന്നു. കൂടാതെ ഐപി52 റേറ്റിങ് എന്നിവ നോക്കിയ ജി60-ന്‍റെ സവിശേഷതകളാണ്.