ETV Bharat / science-and-technology

രസതന്ത്ര നൊബേൽ പുരസ്‌കാരം ക്ലിക്ക് കെമിസ്‌ട്രിയിലെ പഠനത്തിന്, പങ്കിട്ട് മൂന്ന് ശാസ്‌ത്രജ്‌ഞർ

അമേരിക്കൻ ശാസ്‌ത്രജ്ഞരായ കരോലിൻ ആർ. ബെർട്ടോസി, കെ. ബാരി ഷാർപ്ലെസ്, ഡാനിഷ്‌ ശാസ്‌ത്രജ്ഞനായ മോർട്ടൻ മെൽഡൽ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്‌ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്‌ട്രിയുടെയും വികസനത്തിനാണ് ഇവർക്ക് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്‌കാരം നൽകിയത്.

Nobel prize in chemistry  international news  nobel prize  chemistry  Royal Swedish Academy  malayalam news  നോബേൽ പുരസ്‌കാരം  അന്തർദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  രസതന്ത്ര നോബേൽ പുരസ്‌കാരം  നോബേൽ പുരസ്‌കാരം 2022
രസതന്ത്ര നോബേൽ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്‌ത്രജ്‌ഞർ
author img

By

Published : Oct 5, 2022, 3:36 PM IST

Updated : Oct 5, 2022, 3:49 PM IST

സ്റ്റോക്ക്‌ ഹോം: രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. അമേരിക്കൻ ശാസ്‌ത്രജ്ഞരായ കരോലിൻ ആർ. ബെർട്ടോസി, കെ. ബാരി ഷാർപ്ലെസ്, ഡാനിഷ്‌ ശാസ്‌ത്രജ്ഞനായ മോർട്ടൻ മെൽഡൽ എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. ക്ലിക്ക് കെമിസ്‌ട്രിയുടെയും ബയോഓർത്തോഗണൽ കെമിസ്‌ട്രിയുടെയും വികസനത്തിനാണ് ഇവർക്ക് റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പുരസ്‌കാരം നൽകിയത്.

  • BREAKING NEWS:
    The Royal Swedish Academy of Sciences has decided to award the 2022 #NobelPrize in Chemistry to Carolyn R. Bertozzi, Morten Meldal and K. Barry Sharpless “for the development of click chemistry and bioorthogonal chemistry.” pic.twitter.com/5tu6aOedy4

    — The Nobel Prize (@NobelPrize) October 5, 2022 " class="align-text-top noRightClick twitterSection" data=" ">

ബാരി ഷാർപ്ലെസ് രണ്ടാം തവണയാണ് നോബേൽ സമ്മാനം നേടുന്നത്. തന്മാത്രകളെ ഒരുമിച്ച് സ്‌നാപ്പ് ചെയ്യുന്ന രീതിയാണ് മൂവരും വികസിപ്പിച്ചത്. സ്വീഡിഷ് അക്കാദമി ഓഫ് സയൻസിന്‍റെ സെക്രട്ടറി ജനറൽ ഹാൻസ് എലെഗ്രെനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 10 മില്യൺ സ്വീഡിഷ് ക്രോണർ (ഏതാണ്ട് 900,000 ഡോളർ) വരുന്ന ക്യാഷ് അവാർഡ് ഡിസംബർ 10 ന് സമ്മാനിക്കും.

തന്മാത്രകൾ നിർമ്മിക്കുന്നതിനുള്ള സമർത്ഥവും പരിസ്ഥിതി ശുദ്ധവുമായ മാർഗ്ഗം കണ്ടെത്തിയതിന് ശാസ്ത്രജ്ഞരായ ബെഞ്ചമിൻ ലിസ്റ്റിനും ഡേവിഡ് ഡബ്ല്യുസി മാക്‌മില്ലനുമാണ് കഴിഞ്ഞ വർഷം രസതന്ത്ര നൊബേൽ പുരസ്‌കാരം ലഭിച്ചത്. തിങ്കളാഴ്‌ചയാണ് ഈ വർഷത്തെ നൊബേൽ പുരസ്‌കാര സീസണിന് തുടക്കമായത്. കഴിഞ്ഞ ദിവസങ്ങളിലായി വൈദ്യശാസ്‌ത്രത്തിലും ഭൗതികശാസ്‌ത്രത്തിലുമുള്ള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചിരുന്നു.

Last Updated : Oct 5, 2022, 3:49 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.