ലണ്ടൻ: മനുഷ്യർ ഉണ്ടാക്കുന്ന 'അസ്ഥിര' സാഹചര്യങ്ങൾ കാരണം ലോകത്തിലെ വനങ്ങൾക്ക് കാർബൺ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്‌ടപ്പെടുകയാണെന്ന് സുപ്രധാന പഠനം. ഭൂമിയിലെ ചില പ്രദേശങ്ങളിലെ കാർബൺ സംഭരണികൾ ദീർഘകാലത്തേക്ക് വീണ്ടെടുക്കാനുള്ള സാധ്യത കുറവാണെന്നും ഉയരുന്ന താപനില, വനനശീകരണം എന്നിവ കാർബൺ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ മൊത്തത്തിലുള്ള സംഭരണശേഷി കുറയ്ക്കുകയും അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കുന്നതിനുള്ള ആഗോള ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ കാലാവസ്ഥ വകുപ്പും നാഷണൽ സെന്‍റർ ഫോർ അറ്റ്‌മോസ്ഫെറിക് സയൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പുതിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 'ലോകത്തിലെ പല പ്രദേശങ്ങൾ അവയുടെ ഭൂപ്രകൃതിയിൽ പെട്ടെന്നുള്ള മാറ്റങ്ങൾക്ക് ഇരയാകുന്നു എന്ന് ഞങ്ങൾ കണ്ടെത്തി, കാരണം കാർബൺ ആഗിരണം ചെയ്യാനുള്ള അവരുടെ ആവാസവ്യവസ്ഥയുടെ കഴിവ് നഷ്‌ടപ്പെടാൻ തുടങ്ങി. ഉദാഹരണത്തിന്, കാലിഫോർണിയയിലെ വളരെ വരണ്ടതും ചൂടുള്ളതുമായ അവസ്ഥകൾ കാരണം കാട്ടുതീ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കൂടുതൽ തീപിടുത്തങ്ങൾ വനത്തിന്‍റെ സ്വാഭാവികതയെ നശിപ്പിക്കും. ഇത് മുമ്പത്തെപ്പോലെ അന്തരീക്ഷത്തിൽ നിന്ന് കാർബൺ വലിച്ചെടുക്കാനുള്ള കരയുടെ മൊത്തത്തിലുള്ള കഴിവിനെ കുറയ്ക്കുന്നു. ഇതുപോലുള്ള പ്രദേശങ്ങൾ ഭാവിയിൽ കാലാവസ്ഥ വ്യതിയാനത്തിന്‍റെ പ്രത്യാഘാതങ്ങൾക്ക് കൂടുതൽ ഇരയാകുന്നു,'കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ. പാട്രിക് മക്‌ഗുയർ പറയുന്നു.
1981-2018 മുതൽ ലോകമെമ്പാടുമുള്ള ഉയർന്ന ഉത്‌പാദനക്ഷമതയുള്ള ആവാസവ്യവസ്ഥകൾ മുതൽ വിവിധ ആവാസവ്യവസ്ഥകൾ നിരവധി മാറ്റങ്ങൾക്ക് വിധേയമായി കണ്ടെത്തി. ഉയർന്ന ഉത്‌പാദനക്ഷമതയുള്ള ആവാസവ്യവസ്ഥകൾക്ക് കൂടുതൽ കാർബൺ എടുക്കാൻ സാധിക്കുമായിരുന്നു, എന്നാൽ ഉത്‌പാദനക്ഷമത കുറഞ്ഞതോടെ കാർബൺ ആഗിരണം ചെയ്യാൻ സസ്യങ്ങൾക്ക് കഴിയാതെയായി, പഠനം പറയുന്നു