വർഷങ്ങളായി ജിമെയിൽ ഉപയോഗിക്കുന്നവരാണ് നമ്മളിൽ ഏറെയും. ജനപ്രിയ ഇമെയിൽ സംവിധാനമായ ജിമെയിൽ പുതിയ രൂപത്തിൽ എത്തിയിരിക്കുകയാണ്. ജിമെയിലിന്‍റെ പുതിയ ലേഔട്ട് ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ മീറ്റ്, ഗൂഗിൾ ചാറ്റ് തുടങ്ങിയവ ജിമെയിലുമായി സംയോജിപ്പിച്ചതാണ് പുതിയ മാറ്റം.
ഇഷ്‌ടാനുസരണം ജിമെയിലിന്‍റെ ലേഔട്ട് മാറ്റാനുള്ള സംവിധാനവും ഗൂഗിൾ ഉപയോക്താക്കൾക്കായി നൽകുന്നുണ്ട്. ചിലര്‍ക്ക് പുതിയ ലുക്ക് ഓട്ടോമാറ്റിക്കായി തന്നെ ലഭ്യമായിട്ടുണ്ട്. ഇതുവരെയും ലഭ്യമായിട്ടില്ലെങ്കില്‍ സെറ്റിങ്സില്‍ പോയി പുതിയ രൂപം തെരഞ്ഞെടുക്കാം.
ഗൂഗിളിന്‍റെ മറ്റ് സന്ദേശമയയ്‌ക്കൽ ടൂളുകളും ബിസിനസ് കേന്ദ്രീകൃതമായ വർക്ക്‌സ്‌പേസ് സ്യൂട്ട് ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇനി ജിമെയിലിനൊപ്പം തന്നെ ലഭിക്കും. സംയോജിത വ്യൂ എന്നാണ് പുതിയ ലേഔട്ടിനെ വിളിക്കുന്നത്. പുതിയ രൂപം ഇഷ്‌ടമായില്ലെങ്കില്‍ പഴയതിലേക്ക് തന്നെ തിരിച്ചു പോകാനുള്ള അവസരവും ജിമെയില്‍ ഒരുക്കിയിട്ടുണ്ട്.