കേപ് കാനവെറൽ : നാസയുടെ പുതിയ ചാന്ദ്രദൗത്യമായ ആര്‍ട്ടെമിസ് 1 ന്‍റെ വിക്ഷേപണം പൂര്‍ത്തിയായി. ഫ്ലോറിഡയിലെ കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ആര്‍ട്ടെമിസ് പറന്നുയര്‍ന്നത്. ചരിത്ര സംഭവമായ അപ്പോളോ ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടും ബഹിരാകാശയാത്രികരെ ചന്ദ്രോപരിതലത്തിലേക്ക് എത്തിക്കാനുള്ള പരീക്ഷണം നാസ നടത്തുന്നത്.
യന്ത്ര ചോര്‍ച്ചയുമായി ബന്ധപ്പെട്ട തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവച്ച ദൗത്യമാണ് ഇന്ന് പൂര്‍ത്തിയായത്. റോക്കറ്റ് ഭൂമിയുടെ ആകര്‍ഷണ വലയം ഭേദിച്ച് ബഹിരാകാശത്തേക്ക് പ്രവേശിച്ചതായും ബൂസ്റ്റര്‍ റോക്കറ്റുകള്‍ സമയത്തിനനുസൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും നാസ അറിയിച്ചു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യവും നാസ പങ്കുവച്ചിരുന്നു. ഹൂസ്റ്റണിലും അലബാമയിലെ ഹണ്ട്‌സ്‌വില്ലെയിലും കൂറ്റൻ സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിച്ച ഈ ദൃശ്യം കാണാൻ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
ആര്‍ട്ടെമിസ് 1 ദൗത്യം : യാത്രികരെ ചന്ദ്രനിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്‍റെയും സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്‍റെയും പ്രവര്‍ത്തനക്ഷമത പരീക്ഷിക്കുന്നതാണ് ആര്‍ട്ടെമിസ് ദൗത്യം. ഈ വിക്ഷേപണത്തില്‍ യാത്രികര്‍ ഇല്ല. റോക്കറ്റ് ഒരു ശൂന്യമായ ക്രൂ ക്യാപ്‌സ്യൂളിനെയാണ് ചന്ദ്രന്‍റെ വിശാലമായ ഭ്രമണപഥത്തിലേക്ക് നയിക്കുന്നത്.
-
We are going.
— NASA (@NASA) November 16, 2022 " class="align-text-top noRightClick twitterSection" data="
For the first time, the @NASA_SLS rocket and @NASA_Orion fly together. #Artemis I begins a new chapter in human lunar exploration. pic.twitter.com/vmC64Qgft9
">We are going.
— NASA (@NASA) November 16, 2022
For the first time, the @NASA_SLS rocket and @NASA_Orion fly together. #Artemis I begins a new chapter in human lunar exploration. pic.twitter.com/vmC64Qgft9We are going.
— NASA (@NASA) November 16, 2022
For the first time, the @NASA_SLS rocket and @NASA_Orion fly together. #Artemis I begins a new chapter in human lunar exploration. pic.twitter.com/vmC64Qgft9
ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തുന്ന പേടകം ആറ് ദിവസത്തോളം വലംവച്ച് വിവരങ്ങള്‍ ശേഖരിക്കും. ശേഷം പേടകം വീണ്ടും ചന്ദ്രന് അടുത്തേക്ക് നീങ്ങി ഉപരിതലത്തില്‍ നിന്ന് ഏകദേശം 95 കിലോമീറ്റര്‍ ഉയരത്തിലേക്ക് എത്തും. തുടര്‍ന്ന് പേടകത്തിലെ സര്‍വീസ് മൊഡ്യൂളിലെ എഞ്ചിന്‍റെ പ്രവര്‍ത്തന ഫലമായി ചന്ദ്രന്‍റെ ഗുരുത്വാകര്‍ഷണ ബലം ഉപയോഗപ്പെടുത്തി പേടകം ഭൂമിയിലേക്ക് തിരിക്കും.
ഡിസംബറില്‍ തിരിച്ച് ഭൂമിയിലേക്ക് : ആറ് ആഴ്‌ചകള്‍ക്ക് ശേഷം 30 ലക്ഷത്തിലധികം കിലോമീറ്ററുകള്‍ യാത്ര ചെയ്‌ത് ഡിസംബറിലാണ് പേടകം ഭൂമിയുടെ അന്തരീക്ഷത്തില്‍ തിരിച്ചെത്തുക. സെക്കന്‍ഡില്‍ 11 കിലോമീറ്റര്‍ എന്ന കണക്കില്‍ മണിക്കൂറില്‍ 4,000 കിലോമീറ്റര്‍ സഞ്ചരിച്ചാകും മടക്കം. പേടകം കാലിഫോര്‍ണിയക്കടുത്തുള്ള കടലിലാകും പതിക്കുക.
കെന്നഡി വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് 4 ദശ ലക്ഷം കിലോഗ്രാം ത്രസ്റ്റ് (തള്ളല്‍) ഉയര്‍ത്തി വിക്ഷേപിക്കപ്പെട്ട ആര്‍ട്ടെമിസ് സെക്കൻഡുകൾക്കുള്ളിൽ 160 കിലോമീറ്റര്‍ താണ്ടിയതായാണ് റിപ്പോര്‍ട്ട്. പറന്നുയര്‍ന്ന് രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ചന്ദ്രനിലേക്കുള്ള സഞ്ചാരപഥത്തില്‍ വച്ച് പേടകത്തില്‍ നിന്ന് ഇന്‍ററിം ക്രയോജനിക് പ്രൊപല്‍ഷന്‍ സ്റ്റേജ് (ഐസിപിഎസ്) വേര്‍പെടും. ശേഷം ഐസിപിഎസ് ക്യൂബ്‌സാറ്റുകള്‍ (ചെറു ഉപഗ്രഹങ്ങള്‍) ശൂന്യാകാശത്ത് വിന്യസിക്കും. ഇത്തരം ക്യൂബ്‌സാറ്റുകള്‍ വിവിധ ശാസ്‌ത്ര ഗവേഷണത്തിനുള്ളവയാണ്.
പലതവണ മാറ്റിവച്ച വിക്ഷേപണം : കോടിക്കണക്കിന് രൂപ മുതല്‍മുടക്കി വര്‍ഷങ്ങള്‍ എടുത്താണ് ആര്‍ട്ടെമിസ് 1 പൂര്‍ത്തിയാക്കിയത്. ഇന്ധനച്ചോര്‍ച്ച കാരണം രണ്ടുതവണ ആര്‍ട്ടെമിസ് 1 ന്‍റെ വിക്ഷേപണം മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. സെപ്‌റ്റംബറില്‍ കരീബിയന്‍ തീരത്ത് രൂപപ്പെട്ട ഇയാന്‍ ചുഴലിക്കാറ്റും ആര്‍ട്ടെമിസിന്‍റെ വിക്ഷേപണത്തെ ബാധിച്ചു.
130 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയതിനെ തുടര്‍ന്ന് ക്യാപ്‌സ്യൂളിന് സമീപം 3 മീറ്റർ ഉയരമുള്ള ഒരു സ്ട്രിപ്പ് പറന്നുപോയിരുന്നു. ഇത്തരത്തില്‍ നിരവധി പ്രതിസന്ധികള്‍ തരണം ചെയ്‌താണ് ആര്‍ട്ടെമിസ് 1 യഥാര്‍ഥ്യമായത്.