കാലിഫോർണിയ: 44 ബില്യൺ ഡോളറിന്‍റെ ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾക്ക് മുന്നോടിയായി സാൻ ഫ്രാൻസിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനം സന്ദർശിച്ച് എലോൺ മസ്‌ക്. ബുധനാഴ്‌ച കൈയില്‍ ഒരു സിങ്കുമായി (sink) ഓഫീസിന്‍റെ ഹാളിലേയ്‌ക്ക് കടന്നു വരുന്ന മസ്‌കിന്‍റെ ദൃശ്യങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ' ട്വിറ്റർ ആസ്ഥാനത്ത് പ്രവേശിക്കുന്നു - അത് മുങ്ങട്ടെ ' എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങൾ പങ്കുവച്ചത്.
-
Entering Twitter HQ – let that sink in! pic.twitter.com/D68z4K2wq7
— Elon Musk (@elonmusk) October 26, 2022 " class="align-text-top noRightClick twitterSection" data="
">Entering Twitter HQ – let that sink in! pic.twitter.com/D68z4K2wq7
— Elon Musk (@elonmusk) October 26, 2022Entering Twitter HQ – let that sink in! pic.twitter.com/D68z4K2wq7
— Elon Musk (@elonmusk) October 26, 2022
തിങ്കളാഴ്‌ച എലോൺ മസ്‌ക് തന്‍റെ ട്വിറ്റർ ബയോയിൽ 'ചീഫ് ട്വിറ്റ്' എന്ന് എഴുതിച്ചേർത്തിരുന്നു. ഇതിൽ നിന്നും ഏത് നിമിഷവും അദ്ദേഹം ട്വിറ്റർ ആസ്ഥാനം സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന് ട്വിറ്ററിന്‍റെ ചീഫ് മാർക്കറ്റിങ് ഓഫീസർ ലെസ്ലി ബെർലാൻഡ് മറ്റു സഹപ്രവർത്തകരെ ഇമെയിലിലൂടെ അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌ക് കടന്നുവന്നത്. ട്വിറ്റർ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ ഒക്‌ടോബർ 28 വരെയാണ് യുഎസ് കോടതി ഇരുകൂട്ടർക്കും സമയം അനുവദിച്ചിട്ടുള്ളത്.
ഏപ്രിലാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നത്. വ്യാജ സ്‌പാം ബോട്ട് അക്കൗണ്ടുകളുടെ എണ്ണത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം കരാർ അവസാനിപ്പിക്കുകയാണെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ട്വിറ്റർ മസ്‌കിനെതിരെ നിയമനടപടിയുമായി മുന്നോട്ട് വന്നതോടെ ട്വിറ്റർ ഏറ്റെടുക്കാമെന്ന് അദ്ദേഹം വീണ്ടും തീരുമാനിച്ചു.
ഒരു ഷെയറിന് 54.20 ഡോളറിനാണ് ട്വിറ്റർ ഏറ്റെടുക്കാൻ മസ്‌ക് തീരുമാനിച്ചത്. നാളെ(ഒക്‌ടോബർ 28) നടപടി ക്രമങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ ഇരുകൂട്ടരും വിചാരണ നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കരാറിൽ നിന്നും മുങ്ങാനുള്ള ഉദേശമാണോ സിങ്കുമായി കടന്നുവന്ന മസ്‌കിന്‍റെ വീഡിയോയുടെ ഉള്ളടക്കമെന്നും അഭ്യൂഹങ്ങളുണ്ട്.