വാഷിങ്‌ടണ്‍: മികച്ച ഡിസൈനും ഹാര്‍ഡ്‌വെയര്‍ കപ്പാസിറ്റിയുമായി സ്‌മാര്‍ട്ട് ഫോണ്‍ വിപണിപിടിക്കാന്‍ മോട്ടറോളയുടെ മൂന്നാം തലമുറയായ മോട്ടോ റേസര്‍ 3. ആകര്‍ഷകമായ ഡിസൈനാണ് റേസര്‍ 3 ഫോണിന്‍റെ പ്രത്യേകത.
റേസര്‍ 3 ഫോള്‍ഡബിള്‍ (മടക്കാന്‍ കഴിയുന്ന) ഫോണിന്‍റെ സ്‌ക്രീന്‍ കവറിന്‍റെ വലുപ്പം 2.7 മാര്‍ക്കില്‍ നിന്നും 3.0 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. മടക്കാവുന്ന ഡിസ്‌പ്ലെ വലിപ്പവും 6.2 നിന്നും 6.7 മാര്‍ക്കായി വര്‍ധിപ്പിച്ചു. 50 എംപി പ്രൈമറി കാമറയും 13 എംപി സെക്കൻഡറി കാമറയും 32 എംപി സെൽഫി കാമറയും ഫോണിലുണ്ടായിരിക്കും എന്നാണ് സൂചന. ഫുൾ എച്ച്ഡി+ ഡിസ്‌പ്ലേയുമായിട്ടായിരിക്കും മോട്ടോ റേസര്‍ 3 പുറത്തിറങ്ങുന്നത്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 എസ്ഒസിയുടെ കരുത്തിലായിരിക്കും മോട്ടോ റേസർ 3 പ്രവർത്തിക്കുകയെന്നും 12 ജിബി വരെ റാമും 512 ജിബി വരെ സ്‌റ്റോറേജ് സ്‌പെയ്‌സും ഫോണിലുണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ഈ വർഷം തന്നെ മോട്ടോ റേസർ 3 അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.