റിയൽമിയുടെ ആദ്യ ലാപ്ടോപ്പ് 'റിയൽമി ബുക്ക്(സ്ലിം)' ഇന്ത്യയിൽ പുറത്തിറക്കി. ഓഗസ്റ്റ് 30 ഉച്ചയ്‌ക്ക് 12 മണി മുതലാണ് റിയൽമി ബുക്കിന്‍റെ വില്പന ആരംഭിക്കുന്നത്. ഫ്ലിപ്‌കാർട്ട്, റിയൽമി.കോം എന്നീ സൈറ്റുകൾ വഴിയും അംഗീകൃത റിയൽമി ഷോറൂമുകളിൽ നിന്നും വാങ്ങാം.
Also Read: ഗൂഗിളിന്‍റെ പിക്‌സൽ 5a 5G പുറത്തിറങ്ങി ; വിലയില്‍ ട്വിസ്റ്റ്
രണ്ട് വേരിയന്‍റുകളിലാണ് റിയൽമി തങ്ങളുടെ ആദ്യ ലാപ്ടോപ്പ് അവതരിപ്പിക്കുന്നത്. 8 ജിബി റാമും 256 ജിബി എസ്എസ്‌ഡിയും ഉള്ള ഇന്‍റൽകോർ i3 മോഡലിന് 44,999 രൂപയാണ് വില. 8 ജിബി റാമും 512 ജിബി എസ്എസ്‌ഡിയും ഉള്ള ഇന്‍റൽകോർ i5 മോഡലിന്‍റ വില 46,999 രൂപയാണ്. റിയൽ ബ്ലൂ, റിയൽ ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ ലാപ്ടോപ്പ് ലഭ്യമാണ്.
-
Meet the new #realmeBook Slim with:
— realme TechLife (@realmeTechLife) August 18, 2021 " class="align-text-top noRightClick twitterSection" data="
✅Super Slim and Light Design
✅2K Full Vision Display
✅Smart PC Connect
& much more
Available at an Introductory price of:
👉 8GB+256GB, ₹44,999
👉 8GB+512GB, ₹56,999
1st sale at 12 PM, 30th August.#DesignedToEmpower pic.twitter.com/BwrH6M8b2K
">Meet the new #realmeBook Slim with:
— realme TechLife (@realmeTechLife) August 18, 2021
✅Super Slim and Light Design
✅2K Full Vision Display
✅Smart PC Connect
& much more
Available at an Introductory price of:
👉 8GB+256GB, ₹44,999
👉 8GB+512GB, ₹56,999
1st sale at 12 PM, 30th August.#DesignedToEmpower pic.twitter.com/BwrH6M8b2KMeet the new #realmeBook Slim with:
— realme TechLife (@realmeTechLife) August 18, 2021
✅Super Slim and Light Design
✅2K Full Vision Display
✅Smart PC Connect
& much more
Available at an Introductory price of:
👉 8GB+256GB, ₹44,999
👉 8GB+512GB, ₹56,999
1st sale at 12 PM, 30th August.#DesignedToEmpower pic.twitter.com/BwrH6M8b2K
മറ്റ് സവിശേഷതകൾ
14 ഇഞ്ച് 2k ഫുൾ വിഷൻ ഐപിഎസ് ഡിസ്‌പ്ലേയുമായാണ് റിയൽമി ബുക്ക് എത്തുന്നത്. 3:2 ആണ് ഡിസ്പ്ലേയുടെ ആസ്പെക്‌ട് റേഷ്യോ. ഐറിസ് എക്‌ഇ, ഇന്‍റഗ്രേറ്റഡ് ഗ്രാഫികസ് കാർഡും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. കണക്റ്റിവിറ്റിക്കായി വൈഫൈ -6 ആണ് നൽകിയിരിക്കുന്നത്. ഫിംഗർ പ്ലിന്‍റ് സെൻസറും റിയൽമി ലാപ്‌ടോപ്പിന് നൽകിയിട്ടുണ്ട്.
65 വാട്ടിന്‍റെ ചാർജർ 30 മിനിറ്റിനുള്ളിൽ ബാറ്ററി 50%ൽ എത്തിക്കും. 11 മണിക്കൂറോളം കണക്റ്റിവിറ്റി നൽകാൻ ബാറ്ററിക്ക് കഴിയുമെന്നാണ് റിയൽമി അവകാശപ്പെടുന്നത്.
വിൻഡോസ് 10ൽ എത്തുന്ന റിയൽമി ബുക്ക് വിൻഡോസ് 11ലേക്ക് സൗജന്യമായി അപ്ഗ്രേഡ് ചെയ്യാനാകും. ഡിടിഎസ് ശബ്ദ സംവിധാനത്തോട് കൂടിയ ഹർമന്‍റെ രണ്ട് സ്പീക്കറുകളും റിയൽമി ബുക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.