ETV Bharat / science-and-technology

വ്യാജ ജനന തീയതി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കുന്നതിൽ പൂട്ട് വീഴും: പുത്തൻ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം - Instagram users

ഉപയോക്താവിന്‍റെ പ്രായം തിരിച്ചറിയുന്നതിനായി തിരിച്ചറിയൽ കാർഡോ വീഡിയോ സെൽഫിയോ അപ്‌ലോഡ് ചെയ്യാനാണ് ഓപ്‌ഷനുകൾ. 13 വയസിൽ താഴെയുള്ള കുട്ടികൾ വ്യാജ ജനന തീയതി ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നത്.

ഇൻസ്റ്റഗ്രാമിൽ പുത്തൻ ഫീച്ചർ  ഇൻസ്റ്റഗ്രാം  പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം  ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ  വ്യാജ ജനന തീയതി ഉപയോഗിച്ച് അക്കൗണ്ട്  ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രായപരിധി  ഇൻസ്റ്റഗ്രാമിന്‍റെ തീരുമാനം  വീഡിയോ സെൽഫി ഇൻസ്റ്റഗ്രാം  യുവർ ഓൺ ട്രസ്റ്റഡ് ഐഡന്‍റിറ്റി  Instagram brings new age verification test  Indian instagram users  Instagram users
വ്യാജ ജനന തീയതി ഉപയോഗിച്ച് അക്കൗണ്ട് ഉണ്ടാക്കുന്നതിൽ പൂട്ട് വീഴും: പുത്തൻ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം
author img

By

Published : Oct 14, 2022, 3:02 PM IST

ന്യൂഡൽഹി: ഉപയോക്താക്കളുടെ പ്രായം കണക്കാക്കുന്ന പുതിയ ഫീച്ചർ ഇന്ത്യയിൽ പരീക്ഷിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം. സമൂഹ മാധ്യമങ്ങളിൽ കുട്ടികൾ പ്രൊഫൈൽ രൂപീകരിക്കാനായി വ്യാജ ജനന തീയതി ഉപയോഗിക്കുന്നു എന്നിരിക്കെയാണ് പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം എത്തുന്നത്. ഉപയോക്താക്കൾക്ക് വയസ് എഡിറ്റ് ചെയ്യണമെന്നുണ്ടെങ്കിൽ ഇൻസ്റ്റഗ്രാം രണ്ട് ഓപ്‌ഷനുകൾ നൽകുന്നു. ഒന്ന് ഉപയോക്താവിന്‍റെ തിരിച്ചറിയൽ കാർഡ് (ഐഡി) അല്ലെങ്കിൽ വീഡിയോ സെൽഫി എന്നിവയാണ് രണ്ട് ഓപ്‌ഷനുകൾ. വീഡിയോ സെൽഫിയോ, തിരിച്ചറിയൽ കാർഡോ അപ്‌ലോഡ് ചെയ്‌ത് പ്രായം സ്ഥിരീകരിക്കാൻ കമ്പനി ഉപയോക്താക്കളോട് ആവശ്യപ്പെടും.

ഈ വർഷം ജൂണിൽ യുഎസിൽ ടെസ്റ്റിങ് ആരംഭിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലേക്കും ബ്രസീലിലേക്കും പരീക്ഷണം വ്യാപിപ്പിക്കാനാണ് ഇൻസ്റ്റഗ്രാമിന്‍റെ തീരുമാനം. ഈ പരീക്ഷണം കൗമാരക്കാരുടെയും മുതിർന്നവരുടെയും പ്രായപരിധി ശരിയാണെന്ന് ഉറപ്പിക്കാൻ കഴിയും.

അപ്‌ലോഡ് ചെയ്യുന്ന വീഡിയോ സെൽഫി, യുവർ ഓൺ ട്രസ്റ്റഡ് ഐഡന്‍റിറ്റിയുമായി (Yoti-ഡിജിറ്റൽ ഐഡന്‍റിറ്റി) പങ്കിടുന്നു. തുടർന്ന് 'യോട്ടി'യുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രായം കണക്കാക്കുന്നു. മറ്റ് വിവരങ്ങൾ ഇതിലൂടെ തിരിച്ചറിയാൻ കഴിയില്ലെന്നും പ്രായം മാത്രമേ കണക്കാക്കൂ എന്നും സ്വകാര്യത കാത്തുസൂക്ഷിക്കുമെന്നും ഇൻസ്റ്റഗ്രാം വാഗ്‌ദാനം ചെയ്യുന്നു.

ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കിൽ ആളുകൾക്ക് കുറഞ്ഞത് 13 വയസ് പ്രായമുണ്ടായിരിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം. എന്നാൽ 8നും 17നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ മൂന്നിലൊന്ന് വ്യാജ ജനന തീയതി ഉപയോഗിച്ച് അക്കൗണ്ട് ക്രിയേറ്റ് ചെയ്‌ത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നുണ്ടെന്ന് യുകെയിലെ മീഡിയ വാച്ച്‌ഡോഗ് ഓഫ്‌കോം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.