ETV Bharat / science-and-technology

ചരിത്ര വിജയം: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു - ശ്രീഹരിക്കോട്ട

സ്വകാര്യ മേഖലയില്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു

ISRO spaceport  വിക്രം എസ്  ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു  വിക്രം എസ് വിക്ഷേപിച്ചു  first private rocket lifts off from ISRO spaceport  ISRO spaceport  ശ്രീഹരിക്കോട്ട  ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ്
ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം എസ് വിക്ഷേപിച്ചു
author img

By

Published : Nov 18, 2022, 12:20 PM IST

Updated : Nov 18, 2022, 1:44 PM IST

ശ്രീഹരിക്കോട്ട: ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റായ വിക്രം എസ് വിക്ഷേപിച്ചു. ഇന്ന് രാവിലെ 11.30ന് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററില്‍ നിന്നാണ് റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് എയറോസ്‌പേസ് എന്ന് സ്റ്റാര്‍ട്ടപ്പാണ് റോക്കറ്റ് വികസിപ്പിച്ചത്.

മിഷന്‍ പ്രാരംഭ് എന്ന് പേരിട്ട് വിളിക്കുന്ന ദൗത്യം ചെന്നൈ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്‌പേസ്ടെക്, അര്‍മേനിയന്‍ ബസം ക്യു സ്‌പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളെ വഹിച്ചാണ് ബഹിരാകാശത്തേക്ക് കുതിച്ചുയരുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം പേലോഡ് ഉള്‍പ്പെടെ മൂന്ന് പേലോഡുകളുമായിട്ടാണ് വിക്രം എസിന്‍റെ വിക്ഷേപണം.

വിക്രം എസിന്‍റെ വിക്ഷേപണം രാജ്യത്തിന്‍റെ ബഹിരാകാശ രംഗത്തെ പുത്തന്‍ കുതിപ്പായി രേഖപ്പെടുത്തപ്പെടും. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ സ്ഥാപകനും ശാസ്‌ത്രജ്ഞനുമായ വിക്രം സാരാഭായിയോടുള്ള ആദര സൂചകമായാണ് റോക്കറ്റിന് വിക്രം എസ് എന്ന് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ് പേര് നല്‍കിയത്. 'സ്റ്റാര്‍ട്ടപ്പ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസിന്‍റെ മിഷന്‍ പ്രാരംഭ് ഏറെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നും അതില്‍ പൂര്‍ണ സന്തോഷമുണ്ടെന്നും 'ഐഎന്‍എസ്‌പിഎസി (Indian National Space Promotion and Authorisation Centre) ചെയർമാൻ പവൻ ഗോയങ്ക പറഞ്ഞു. സ്കൈറൂട്ട് എയ്‌റോസ്‌പേസ് ആസൂത്രണം ചെയ്‌തത് പോലെ വിക്രം എസ് 89.5 കിലോമീറ്റര്‍ ഉയരത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. "ഇന്ത്യൻ സ്വകാര്യമേഖലയ്ക്ക് എയ്‌റോസ്‌പേസിലേക്ക് പ്രവേശിക്കുന്നതിനുള്ള ഒരു പുതിയ തുടക്കമാണിത്, നമുക്കെല്ലാവർക്കും ഇത് ചരിത്ര നിമിഷമാണെന്നും' ഗോയങ്ക കൂട്ടിച്ചേര്‍ത്തു.

മിഷന്‍ പ്രാരംഭിലൂടെയുള്ള ഈ തുടക്കം ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ഒരു പുതുയുഗത്തിന്‍റെ തുടക്കമാണെന്ന് മിഷൻ ഡയറക്‌ടറായ ചന്ദന പറഞ്ഞു. ഈ വിജയം 1960ല്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിക്ക് തുടക്കം കുറിച്ച ഡോ.വിക്രം സാരാഭായിക്കും ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്ന് കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സമര്‍പ്പിക്കുന്നു. ഈ ദൗത്യം ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം മാത്രമല്ല ഇത് രാജ്യത്തെ ബഹിരാകാശ രംഗത്തെ സാധ്യതകളെ പ്രതീകപ്പെടുത്തുന്നതാണെന്നും ചന്ദന പറഞ്ഞു. 2020ലാണ് ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ തുറന്ന് കൊടുത്തത്.

'ബഹിരാകാശ മേഖലയിലെ പുതിയ തുടക്കമാണിതെന്നും ബഹിരാകാശ മേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരായിരം നന്ദിയെന്നും' വിക്ഷേപണത്തിന് സാക്ഷ്യം വഹിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ആറ് മീറ്റര്‍ ഉയരവും 545 കിലോ ഭാരവുമുള്ള വിക്രം എസ് എന്ന റോക്കറ്റ് വരാനിരിക്കുന്ന കാലത്തിന്‍റെ സൂചനയാണ്. വെറും അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുന്നതാണ് ദൗത്യം. ഉപരിതലത്തില്‍ നിന്ന് കുതിച്ചുയരുന്ന വിക്രം എസ് ഇത്രയും ചെറിയ സമയത്തിനുള്ളില്‍ ഉയരത്തിലെത്തിയ ശേഷം കടലില്‍ പതിക്കും.

ഈ സമയത്തിനിടെ ഭാവി ദൗത്യങ്ങള്‍ക്ക് ആവശ്യമായ മുഴുവന്‍ നിര്‍ണായക വിവരങ്ങളും ശേഖരിക്കും. റോക്കറ്റിനെ വിക്ഷേപിക്കാനും വിക്ഷേപണ ശേഷം പിന്തുടരാനും ആവശ്യമായ സഹായം ഐഎസ്‌ആര്‍ഒയില്‍ നിന്ന് ലഭിക്കും. ഭാവിയില്‍ നിര്‍മിക്കാനിരിക്കുന്ന വലിയ റോക്കറ്റുകളുടെ പ്രായോഗിക സാങ്കേതിക വിദ്യകളുടെ പരീക്ഷണമാണ് വിക്രം എസിലൂടെ നടക്കുന്നത്.

Last Updated : Nov 18, 2022, 1:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.