രാജ്യത്തെ ആദ്യ ഒമിക്രോണ്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിങ് കിറ്റായ ഒമിഷുവറിന് (OmiSure) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്(ഐ.സി.എം.ആര്‍.) ഡിസംബര്‍ 30നാണ് അനുമതി നല്‍കിയത്. യുഎസ് ആസ്ഥാനമായുള്ള തെർമോ ഫിഷർ എന്ന കമ്പനി രൂപകല്‍പ്പന ചെയ്‌ത് വികസിപ്പിച്ച ഒമിഷുവര്‍ ടാറ്റ മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്‌സാണ് നിർമ്മിച്ചത്.
ഒമിക്രോണ്‍ വകഭേദത്തെ എങ്ങനെ കണ്ടെത്താം
ഇതേവരെ ജീനോം സീക്വന്‍സിങ് നടത്തിയാണ് ഒമിക്രോണ്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിലൂടെ രോഗിയുടെ മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നുമെടുക്കുന്ന സാമ്പിളിലൂടെ ഒമിക്രോണ്‍ വകഭേദത്തെ തിരിച്ചറിയാനാവും. എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയറിലൂടെയാണ് കൊവിഡ് വകഭേഗം കണ്ടെത്തുന്നത്.
പി.സി.ആര്‍ ടെസ്റ്റിലൂടെ ചില കൊവിഡ് ജീനുകളുടെ സാന്നിധ്യമാണ് വിലയിരുത്തപ്പെടുന്നത്. പി.സി.ആര്‍ ടെസ്റ്റിലൂടെ എസ്.ജീന്‍ ടാര്‍ഗറ്റ് ഫെയ്‌ലിയറാണ് വിലയിരുത്തപ്പെടുന്നത്. പരിശോധനയില്‍ എന്‍, ഒആര്‍എഫ് വണ്‍ ജീനുകള്‍ കണ്ടെത്താമെങ്കിലും എസ്.ജീന്‍ കണ്ടെത്താന്‍ കഴിയില്ല.
രണ്ട് ഘട്ടങ്ങളിലായാണ് കിറ്റ് പ്രവർത്തിക്കുന്നത്. ആദ്യം കൊവിഡും തുടര്‍ന്ന് ഒമിക്‌റോണിന്റെ പ്രത്യേകമായ രണ്ട് എസ്-ജീൻ ടാർഗെറ്റുകൾ കണ്ടെത്തുകയും ചെയ്യുന്നതാണ് പരിശോധന രീതി. എസ്-ജീൻ ടാർഗെറ്റുകൾ കണ്ടെത്തിയാല്‍ പരിശോധനയിലൂടെ ഒമിക്രോണ്‍ സ്ഥിരീകരിക്കാനാവും.
ഒമിക്‌റോണിന്‍റെ പ്രത്യേകമായ രണ്ട് നിർദ്ദിഷ്ട എസ്-ജീൻ ടാർഗെറ്റുകൾ ഉണ്ട്. രണ്ടാമതായി, എസ്-ജീൻ ടാർഗെറ്റുകൾ പ്രകാശിക്കുകയാണെങ്കിൽ, സാമ്പിൾ ഒമിക്രോണിന് പോസിറ്റീവ് ആണെന്ന് കണ്ടെത്തുന്നു.
കിറ്റ് എന്നുമുതല്‍ ലഭ്യമാകും
കമ്പനിയില്‍ നിന്നും ലഭിക്കുന്ന വിവരപ്രകാരം ജനുവരി 12 മുതലാണ് കിറ്റ് ലഭ്യമാവുക.250 രൂപയാണ് ഒരു കിറ്റിന് നിശ്ചയിച്ചിരിക്കുന്ന വില. 85 മിനിട്ടാണ് കിറ്റ് ഉപയോഗിക്കുന്നതിനുള്ള സമയ പരിധി. സാമ്പിള്‍ ശേഖരണം, ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ തുടങ്ങിയ പ്രക്രിയകള്‍ക്ക് ശേഷം ഫലം ലഭിക്കാന്‍ ആകെ 130 മിനിട്ടാണ് വേണ്ടിവരുക.