ന്യൂഡല്‍ഹി: ഹ്യുണ്ടായ് മോട്ടോഴ്‌സ് ഇന്ത്യയുടെ ഗ്രാന്‍റ് ഐ 10 നിയോസ് കോര്‍പ്പറേറ്റ് എഡിഷന്‍ പുറത്തിറക്കി. 6.28 ലക്ഷം മുതലാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. ഓട്ടോമാറ്റിക്ക്, മാനുവല്‍ ഗിയറുകളില്‍ വാഹനം ലഭ്യമാണ്.
ഫൈവ് സ്‌പീഡ് മാനുവല്‍ ഗിയര്‍ വാഹനത്തിന് 6.28 ലക്ഷം രൂപയാണ് വില. ഓട്ടോമാറ്റിക്കിന് 6.97 ലക്ഷവും വില വരും. രാജ്യത്തെ വാഹന പ്രേമികളുടെ ആവശ്യങ്ങളെ തൃപ്‌തിപ്പെടുത്തുന്നതാണ് വാഹനമെന്ന് കമ്പനി അവകാശപ്പെട്ടു. കൂടുതല്‍ സ്പോട്ടിയും ഹൈടെക്കുമാണ് വാഹനമെന്നാണ് കമ്പനിയുടെ അവകാശ വാദം.
വാഹനത്തിന്‍റെ മാഗ്ന ട്രിമ്മിന്‍റെ ഇന്‍റീരിയര്‍ കറുപ്പും ചുവപ്പും നിറങ്ങള്‍ സംയോജിപ്പിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. 17.14 സെന്‍റി മീറ്റര്‍ ഇന്‍ഫോടൈന്‍മെന്‍റാണ് വാഹനത്തില്‍ ഉള്ളത്. ഇത് നാവിഗേഷനേയും സമാര്‍ട്ട്ഫോണ്‍ കണക്ടിവിറ്റിയേയും എളുപ്പത്തിലാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇലക്ട്രിക്ക് സൈഡ് മിററുകള്‍, എല്‍.ഇ.ഡി ഇന്‍റിക്കേറ്ററുകള്‍ എന്നിവയാണ് വാഹനത്തിന്‍റെ മറ്റ് പ്രത്യേകതകൾ.
Also Read: പ്രീമിയം എസ്.യു.വി മാര്‍ക്കറ്റ് പിടിക്കാന്‍ ജീപ്പ് വരുന്നു; മെറിഡിയന്‍ വിപണിയിലെത്തി