ETV Bharat / science-and-technology

'വില്ലന്‍ തന്നെ'; സ്‌മാര്‍ട്‌ഫോണിന്‍റെ അമിത ഉപയോഗം ദമ്പതികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്തുന്നുവെന്ന് പഠനം - സ്‌മാര്‍ട്‌ഫോണുകള്‍

സ്‌മാര്‍ട്‌ഫോണുകളുടെ അമിതമായ ഉപയോഗം ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പഠനം പുറത്ത്

Smartphones  Smartphones hurting relationships  Study report  Excessive use of Smartphones  married Indians  ഫോണ്‍  സ്‌മാര്‍ട്‌ഫോണിന്‍റെ  അമിത ഉപയോഗം  ഇന്ത്യന്‍ ദമ്പതികള്‍  ദമ്പതികള്‍  പഠനം  വിവാഹിതരായ  ന്യൂഡല്‍ഹി  സ്‌മാര്‍ട്‌ഫോണുകള്‍  പഠനഫലം
വില്ലന്‍ 'ഫോണ്‍ തന്നെ'; സ്‌മാര്‍ട്‌ഫോണിന്‍റെ അമിത ഉപയോഗം ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്തുന്നുവെന്ന് പഠനം
author img

By

Published : Dec 12, 2022, 6:19 PM IST

ന്യൂഡല്‍ഹി: ഭക്ഷണവും വെള്ളവുമില്ലാതെ ജീവിക്കാനാവില്ല എന്ന പ്രകൃതി പ്രതിഭാസത്തെ ഫോണും ഇന്‍റര്‍നെറ്റുമില്ലാതെ ജീവിക്കാനാവില്ല എന്നു മാറ്റിപ്പറയിച്ച വിപ്ലവകരമായ കണ്ടുപിടിത്തങ്ങളിലൊന്നാണ് സ്‌മാര്‍ട്‌ഫോണുകള്‍. കേവലം കോളുകള്‍ക്ക് മാത്രമല്ല ജോലിസംബന്ധമായ കാര്യങ്ങള്‍ക്കും ഒഴിവുസമയങ്ങള്‍ ആനന്ദകരമാക്കാനും തുടങ്ങി കുഞ്ഞുങ്ങളുടെ കരച്ചില്‍ അവസാനിപ്പിക്കാന്‍ വരെ സ്‌മാര്‍ട്‌ഫോണുകള്‍ ഉപകരിക്കാമെന്ന് ലോകം പിന്നീട് തെളിയിച്ചു. മാത്രമല്ല സ്‌മാര്‍ട്‌ഫോണുകളുടെ അമിത ഉപയോഗം മാനസിക ശാരീരിക ആരോഗ്യത്തിനും വ്യക്തിജീവിതത്തിനും ഏറെ ദോഷകരമാകുന്നു എന്നതും അത്രമേല്‍ പഴകി തുരുമ്പിച്ച വസ്‌തുതയായും നിലനില്‍ക്കുന്നു.

ഫോണാണ് പ്രശ്‌നം: അങ്ങനെയിരിക്കെയാണ് സ്‌മാര്‍ട്‌ഫോണുകളുടെ അമിതമായ ഉപയോഗം ഇന്ത്യയിലെ വിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ ദോഷകരമായി മാറുന്നുവെന്ന പഠനഫലം പുറത്തുവരുന്നത്. പ്രമുഖ സ്‌മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയും 'സ്‌മാർട്ട്‌ഫോണുകളും മനുഷ്യബന്ധങ്ങളിൽ അവ ചെലുത്തുന്ന സ്വാധീനവും' എന്ന വിഷയത്തില്‍ സൈബര്‍മീഡിയയും കൈകോര്‍ത്ത് "സ്വിച്ച് ഓഫ്" എന്ന പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതുകൂടാതെ പല പരസ്യമായ രഹസ്യങ്ങളും പഠനം വെളിപ്പെടുത്തുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, അഹമദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1000 ഉപഭോക്താക്കളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പഠനം.

വെറുതെയിരിക്കാനും ഫോണ്‍ വേണം: സ്‌മാര്‍ട്‌ഫോണുകളെ ആധാരമാക്കിയുള്ള ഈ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കുമ്പോഴും കൈവശം സ്‌മാര്‍ട്‌ഫോണ്‍ ഉണ്ടാകാറുണ്ടെന്ന് സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ പങ്കാളിയുമായുള്ള ഇടപെടലുകളില്‍ സ്‌മാര്‍ട്‌ഫോണ്‍ ഒരു രസംകൊല്ലിയായി മാറുന്നുവെന്ന് പ്രത്യേകം വിശദമാക്കേണ്ടതില്ല എന്നതാണ് പഠനം നടത്തിയവരുടെ പക്ഷം.

മാത്രമല്ല സ്‌മാര്‍ട്‌ഫോണുകള്‍ ഉള്ളതുകൊണ്ടുതന്നെ ഒഴിവുസമയങ്ങളില്‍ കുറഞ്ഞ സമയം മാത്രമാണ് പങ്കാളിയുമൊത്ത് സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതെന്ന് പഠനത്തിന്‍റെ ഭാഗമായ 89 ശതമാനം പേരും കുറ്റസമ്മതവും നടത്തിയതായി പഠനം വ്യക്തമാക്കുന്നു. അതേസമയം സ്‌മാര്‍ട്‌ഫോണില്‍ കൂനിയിരുന്ന് സമയം ചെലവഴിക്കുന്നതിനെക്കാള്‍ വ്യക്തികള്‍ തമ്മിലുള്ള വ്യക്തിഗത ഇടപെടലുകളാണ് ആശ്വാസകരമെന്ന് ഇവര്‍ തുറന്നുസമ്മതിക്കുന്നുമുണ്ട്.

ദമ്പതികള്‍ ജാഗ്രതൈ: ഇന്ത്യന്‍ ദമ്പതികളില്‍ 88 ശതമാനം പേരും സ്‌മാര്‍ട്‌ഫോണുകളുടെ അമിതമായ ഉപയോഗം ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ സൃഷ്‌ടിക്കുന്നതായി അംഗീകരിച്ചു എന്നതാണ് പഠനത്തില്‍ തെളിഞ്ഞ മറ്റൊരു പ്രധാന കണ്ടെത്തല്‍. "84 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരാണ്. സ്‌മാര്‍ട്‌ഫോണിന് അടിമപ്പെടുന്നതിലെ പ്രശ്‌നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഇവര്‍ അതില്‍ നിന്ന് വിട്ടുനില്‍ക്കാനും തയ്യാറാണ്. മാത്രമല്ല 88 ശതമാനം ആളുകളും സ്‌മാര്‍ട്‌ഫോണുകളുടെ വർധിച്ചുവരുന്ന ഉപയോഗം തങ്ങളുടെ ഇണകളുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് സമ്മതിച്ചു" എന്നും പഠനം വ്യക്തമാക്കുന്നു.

കലിപ്പന്മാരെ സൃഷ്‌ടിക്കുന്ന സ്‌മാര്‍ട്‌ഫോണ്‍: വസ്‌തുതാപരമായ ചില കൗതുകമുള്ള കണ്ടെത്തലുകളും പഠനം മുന്നോട്ടു വയ്ക്കുന്നുണ്ട്. അതായത് ഒരു വ്യക്തി പ്രതിദിനം 4.7 മണിക്കൂര്‍ സമയം സ്‌മാര്‍ട്‌ഫോണില്‍ ചെലവഴിക്കുന്നു. ഇത് ഭാര്യാഭര്‍തൃ വ്യത്യാസമില്ലാതെ ഏതാണ്ട് സമാനവുമാണ്. എന്നാല്‍ ഇവരില്‍ 73 ശതമാനം ആളുകളും പങ്കാളി തന്നോടൊപ്പം സമയം ചെലവഴിക്കുന്നതിനെക്കാള്‍ സ്‌മാര്‍ട്‌ഫോണില്‍ ചെലവഴിക്കുന്നുവെന്ന് കാണിച്ച് അവരോട് പരാതിപ്പെട്ടതായി സമ്മതിച്ചു തരുന്നുവെന്ന് പഠനം കണ്ടെത്തി. ഇതുകൂടാതെ 70 ശതമാനം ആളുകളും സ്‌മാര്‍ട്‌ഫോണില്‍ മുഴുകിയിരിക്കവെ പങ്കാളിയുടെ ചോദ്യങ്ങളോട് പ്രകോപിതരാകാറുണ്ടെന്നും പഠനം കണ്ടെത്തി.

ശീലിപ്പിച്ച 'ശീലം': പഠനത്തോട് പ്രതികരിച്ചവരിൽ 88 ശതമാനം ആളുകളും അവരുടെ ഒഴിവു സമയം സ്‌മാർട്‌ഫോണിലാണ് ചെലവഴിക്കുന്നതെന്നും ഇത് ശീലമായി മാറിയെന്നും പറയുന്നു. കൂടാതെ 90 ശതമാനം പേരും റിലാക്‌സ് ചെയ്യാൻ ഏറ്റവും ഇഷ്‌ടമുള്ള മാർഗമായി സ്‌മാര്‍ട്‌ഫോണിനെ പരിഗണിച്ചതായും പഠന റിപ്പോർട്ടിലുണ്ട്. അതേസമയം മുന്‍നിര സ്‌മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാംഗം എന്ന നിലയില്‍ തങ്ങളുടെ വില്‍പനയെ ബാധിക്കാതെ പഠനത്തിലെ കണ്ടെത്തലുകളെ വിശദമാക്കി പോവുകയാണ് വിവോ. ഇതെത്തുടര്‍ന്ന് പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുന്നതിന്റെ പ്രാധാന്യം അടിവരയിടാനാണ് ഉത്തരവാദിത്തമുള്ള ബ്രാൻഡ് എന്ന നിലയിൽ തങ്ങൾ ലക്ഷ്യമിടുന്നതെന്ന് വിവോ ഇന്ത്യയുടെ സ്ട്രാറ്റജി ഹെഡ് യോഗേന്ദ്ര ശ്രീരാമുലയും അഭിപ്രായപ്പെട്ടു.

ഇടവേളക്കുള്ള മരുന്ന്: ഓരോ സ്മാർട്‌ഫോൺ ഉപയോക്താവിനും പ്രതിദിനം ഏതാണ്ട് 1.5 മണിക്കൂർ ഒഴിവു സമയമാണ് ലഭിക്കുന്നത്. ഈ ഒഴിവു സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഇവരിൽ ഭൂരിഭാഗവും ഇഷ്‌ടപ്പെടുന്നത്. എന്നാല്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുമ്പോൾ ഇവര്‍ തങ്ങളുടെ സ്മാർട്‌ഫോൺ കൈയ്യിൽ കൊണ്ടുപോകുന്നു. മാത്രമല്ല 89 ശതമാനം ആളുകളും ചെറിയ ഒരു ഇടവേള ലഭിച്ചാലുടൻ തങ്ങളുടെ സ്മാർട്‌ഫോണുകളിലേക്ക് എത്തിച്ചേരാന്‍ വെമ്പുന്നതായും പഠനം വിലയിരുത്തുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.