വാഷിങ്ടണ്‍: അമേരിക്കന്‍ ടെക്ക് ഭീമനായ ഗൂഗിള്‍, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വേണ്ടി ക്രോമില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രോമില്‍ നിന്നും പുറത്തുകടക്കുമ്പോള്‍ ഇന്‍കോഗ്‌നിറ്റോ ടാബുകള്‍ ലോക്ക് ചെയ്യുവാന്‍ ഉപയോക്താക്കളെ അനുവദിക്കുക എന്നതാണ് ഏറ്റവും പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് വീണ്ടും ഇതേ ടാബ് ഉപയോഗിക്കണമെങ്കില്‍ സ്‌ക്രീന്‍ലോക്കോ, പിന്‍ അല്ലെങ്കില്‍ പാറ്റേണോ, ബയോമെട്രിക്ക് വിവരങ്ങളോ ഉപയോഗിച്ച് ടാബിലേയ്‌ക്ക് കടക്കാവുന്ന തരത്തിലുള്ള ഒരു സ്വകാര്യ ക്രമീകരണമാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നതെന്ന് ടെക് വാര്‍ത്തകളുമായി ബന്ധപ്പെട്ട വെബ്‌സൈറ്റായ ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്‌തു.
പുതിയ ഫീച്ചര്‍ വളരെയധികം ലളിതമാണ്. ക്രോം തുറന്നതിന് ശേഷം ഫോണ്‍ ലോക്ക് ആയി പോവുകയും, എന്നാല്‍ ഉപയോക്താവിന് ഇന്‍കോഗ്‌നിറ്റോ ടാബ് ഉപയോഗിക്കേണ്ട ആവശ്യം വരികയും ചെയ്യുമ്പോള്‍ നിങ്ങളുടെ സ്‌ക്രീന്‍ ലോക്ക് പാസ്‌വേഡ് ഉപയോഗിച്ച് വളരെ വേഗത്തിലും സുരക്ഷിയിലും ടാബിലേയ്‌ക്ക് കടക്കാന്‍ സാധിക്കുന്നു. ഉപയോക്താവിന് ടാബില്‍ അക്‌സസ് ഉണ്ടോ എന്നറിയുന്നതിനാണ് സ്‌ക്രീന്‍ ലോക്ക് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല, പുതിയ ഫീച്ചര്‍ അനായാസം പ്രവര്‍ത്തിപ്പിക്കുവാന്‍ സാധിക്കുന്നു.
എന്നാല്‍, പൊതുവായ ടാബുകളുടെ ഉപയോഗം മാറ്റമില്ലാതെ തുടരുന്നു. ഒന്നില്‍ അധികം ആളുകള്‍ ഉപയോഗിക്കുന്ന ഉപകരണത്തിനാണ് ഇത്തരം ഫീച്ചറുകള്‍ ഏറ്റവുമധികം ഉപയോഗപ്രദമാവുക. കാരണം, എന്താണ് ഒരാള്‍ ബ്രൗസ് ചെയ്‌തതെന്ന് മറ്റൊരാള്‍ക്ക് കാണാന്‍ സാധിക്കാത്തത് അയാളുടെ സ്വകാര്യത സംരക്ഷിക്കപ്പെടുവാന്‍ ഇടയാക്കുന്നു.
പുതിയ അപ്‌ഡേഷനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതായും ചില ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ലഭ്യമാകുവാന്‍ അല്‍പ്പം കാത്തിരിക്കേണ്ടിവരുമെന്നും ഗൂഗിള്‍ അറിയിച്ചതായി ജിഎസ്‌എം അരേന റിപ്പോര്‍ട്ട് ചെയ്‌തു. ഡാറ്റ പ്രൈവസി ദിനത്തോടനുബന്ധിച്ച് പുതിയ ക്രോം അപ്‌ഡേഷന്‍ വെളിപ്പെടുത്തുന്നതോടൊപ്പം ക്രോം എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്ന ചില മാര്‍ഗങ്ങളും കമ്പനി പറഞ്ഞുതരുന്നു.