ന്യൂഡൽഹി: ഗൂഗിൾ ടിവിയിലും മറ്റ് സ്‌മാർട്ട് ടിവികളിലും ഗൂഗിൾ അപ്‌ഡേഷനുകൾ കൊണ്ടുവരുന്നു. ഗൂഗിൾ ടിവി സോഫ്‌റ്റ്‌വെയറിന്‍റെ പ്രവർത്തന ക്ഷമത കുറവാണെന്ന പ്രേക്ഷകരുടെ അഭിപ്രായം കണക്കിലെടുത്താണ് സ്‌റ്റോറേജ് നിയന്ത്രിച്ചുകൊണ്ടുള്ള മാറ്റങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം. സിപിയു ഒപ്‌റ്റിമൈസേഷനിലൂടെയും കാഷെയിൽ വ്യത്യാസങ്ങൾ കൊണ്ടുവന്നും ഗൂഗിൾ ടിവി ഹോം സ്‌ക്രീൻ ലോഡ് ചെയ്യാൻ എടുക്കുന്ന സമയം കുറക്കുകയാണ് ലക്ഷ്യം.
ഈ അപ്‌ഡേറ്റുകൾ കാലക്രമേണ എല്ലാ ഉപകരണങ്ങളിലും ലഭ്യമാകുമെന്നും ഗൂഗിൾ അറിയിച്ചു. കൂടാതെ ടാബുകളിലൂടെയുള്ള പ്രവർത്തനം സുഖമമാക്കുന്നതിന് നാവിഗേഷനും മെച്ചപ്പെടുത്തിയിട്ടുണ്ട്. ലൈവ് ടാബുകൾ വളരെ വേഗത്തിൽ ലോഡ് ചെയ്യുന്നതിനാൽ ടാബുകൾ തമ്മിൽ മാറ്റുന്നതിനിടയിലെ ആനിമേഷൻ സമയം വളരെ കുറച്ച് മാത്രം ആയിരിക്കും.
നിലവിൽ ഗൂഗിൾ ടിവി കുറച്ച് റാം മാത്രമാണ് ഉപയോഗിക്കുന്നതെന്നും ഗൂഗിൾ അറിയിച്ചു. കുട്ടികളുടെ പ്രൊഫൈലുകളിലേക്ക് മാറുന്നതിനും ഉള്ളടക്കത്തിലൂടെ ബ്രൗസിങ് ആരംഭിക്കുന്നതിനും എടുക്കുന്ന സമയം കുറയ്‌ക്കുന്ന ഇമേജ് കാഷിംഗ് ഒപ്‌റ്റിമൈസേഷനുകളും ഗൂഗിൾ നടത്തിയിട്ടുണ്ട്. ഗൂഗിൾ ടിവിയിൽ നിലവിൽ 10,000 അപ്ലിക്കേഷനുകൾ ലഭ്യമാണ്.
സെറ്റിംഗ്‌സിനകത്തെ 'ഫ്രീ ആപ് സ്‌റ്റോറേജ്' എന്ന ഓപ്‌ഷൻ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കാഷെയിലുള്ളവ നീക്കം ചെയ്യാനും ആവശ്യമില്ലാത്ത ആപ്പുകൾ നീക്കം ചെയ്യാനും സാധിക്കും. ഇതിലൂടെ ഉപകരണത്തിന്‍റെ സ്‌റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. ഈ സംവിധാനം ഇതിനകം ഗൂഗിൾ ടിവിയിലും മറ്റ് സ്‌മാർട്ട് ടിവികളിലും കൊണ്ടുവന്നുകഴിഞ്ഞെന്ന് ഗൂഗിൾ അറിയിച്ചു.
അതുകൊണ്ട് തന്നെ പുതിയ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ ഉപഭോക്താക്കൾക്ക് ചെറിയ തടസങ്ങൾ അനുഭവപ്പെടും എന്നും ഗൂഗിൾ പറഞ്ഞു.