ETV Bharat / science-and-technology

സെക്കന്‍റില്‍ 46 ദശലക്ഷം ചോദ്യങ്ങള്‍ ; ഒടുക്കം സൈബര്‍ അക്രമികള്‍ക്ക് വേലികെട്ടി ഗൂഗിള്‍

ഒരു സെക്കൻഡിൽ സൈബർ അക്രമികള്‍ 46 ദശലക്ഷം ചോദ്യങ്ങൾ തൊടുത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ടതോടെ ഡിസ്ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് (DDoS) സൈബർ ആക്രമണം തടഞ്ഞ് ഗൂഗിൾ

Google blocks the largest web DDoS cyber attack in the world ever  largest web ddos cyber attack  googel cyber attack  google spam  cyber attack  google latest news  latest tech news  latest technology news  സൈബര്‍ അക്രമികള്‍ക്ക് വേലികെട്ടിഗൂഗിള്‍  ഡിസ്ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ്  സൈബർ ആക്രമണം തടഞ്ഞ് ഗൂഗിൾ  ഇടപെട്ട് ഗൂഗിളിന്‍റെ സെക്യൂരിറ്റി ടീം  ഗൂഗിള്‍ സൈബര്‍ ആക്രമണം  ഗൂഗിള്‍ സ്‌പാം  ഗൂഗിള്‍ പുതിയ വാര്‍ത്ത  ഗൂഗിള്‍ ഏറ്റവും പുതിയ വാര്‍ത്ത  ഏറ്റവപം പുതിയ ടെക് വാര്‍ത്തകള്‍
സൈബര്‍ അക്രമികള്‍ക്ക് 'വേലികെട്ടി' ഗൂഗിള്‍; പ്രതിരോധം സെക്കന്‍റില്‍ 46 ദശലക്ഷം ചോദ്യങ്ങൾ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന്
author img

By

Published : Aug 20, 2022, 10:08 PM IST

ന്യൂഡല്‍ഹി : സുരക്ഷയ്ക്ക് ഭീഷണിയായേക്കുമായിരുന്ന ഡിസ്ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് (DDoS) സൈബർ ആക്രമണം തടഞ്ഞ് ഗൂഗിൾ. 46 ദശലക്ഷം ചോദ്യങ്ങൾ ഒരു സെക്കൻഡിൽ സൈബർ അക്രമികള്‍ തൊടുത്തുവിട്ടത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഗൂഗിളിന് വളരെ വേഗം തന്നെ ഇത് തടയാനായത്. ഇന്നുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ ലെയർ 7 ഡിസ്ട്രിബ്യൂട്ടഡ് ഡിനൈൽ ഓഫ് സർവീസ് സൈബർ ആക്രമണമാണിതെന്ന് ഗൂഗിൾ അറിയിച്ചു.

സെർച്ച് എഞ്ചിനായ വിക്കിപീഡിയയിലേക്ക് ഒരു ദിവസം ലഭിക്കുന്ന എല്ലാ അഭ്യർഥനകളും 10 സെക്കൻഡിനുള്ളിൽ വരുന്നതിന് സമാനമായ സൈബർ ആക്രമണമായിരുന്നുവെന്ന് ഗൂഗിൾ ക്ലൗഡ് ടെക്നിക്കൽ ലീഡ് സത്യ കൊണ്ടുരു പറഞ്ഞു. DDoS സൈബർ ആക്രമണങ്ങൾ അടുത്തിടെയായി വർധിച്ചുവരികയാണ്.

ഇടപെട്ട് ഗൂഗിളിന്‍റെ സെക്യൂരിറ്റി ടീം : ഗൂഗിളിന്‍റെ കസ്റ്റമർ നെറ്റ്‌വർക്ക് സെക്യൂരിറ്റി ടീം സുരക്ഷാനയത്തിൽ ഗൂഗിൾ ക്ലൗഡ് ആർമർ നിർദേശിച്ച നിയമങ്ങൾ നടപ്പിലാക്കിയതാണ് ഉടൻ തന്നെ സൈബർ ആക്രമണം തടയാൻ സഹായിച്ചതെന്ന് ഇതിന്‍റെ സീനിയർ പ്രൊഡക്‌ട് മാനേജർ എമിൽ കൈനർ അറിയിച്ചു.

ALSO READ:ഐഫോണ്‍ വിപിഎന്‍ ആപ്പ് സുരക്ഷാപ്രശ്‌നം പരിഹരിച്ചെന്ന ആപ്പിള്‍ വാദത്തെ ഖണ്ഡിച്ച് പ്രോട്ടോണ്‍

സൈബർ ആക്രമണം നടന്ന് രണ്ട് മിനിട്ടിനുള്ളിൽ സെക്കൻഡിൽ 100,000 ചോദ്യങ്ങൾ എന്നത് 46 ദശലക്ഷം ചോദ്യങ്ങളിലേക്ക് കുതിച്ചുയർന്നു. എന്നാൽ ഇതിനകം തന്നെ ആക്രമണം തടയാൻ ക്ലൗഡ് ആർമറിന് സാധിച്ചതിനാൽ ചോദ്യങ്ങൾ സെക്കൻഡിൽ 100,000 എന്ന സാധാരണ നിലയിലേക്ക് എത്തി.

അടുത്ത മിനിട്ടുകളിൽ സൈബർ ആക്രമണശേഷി കുറഞ്ഞുവരികയും 69 മിനിട്ടിന് ശേഷം അവസാനിക്കുകയും ചെയ്‌തു. അധികപണം ചെലവഴിച്ചിട്ടും സൈബർ ആക്രമണം കാര്യമായ ഫലം നൽകിയില്ല എന്ന് അക്രമികള്‍ കരുതിയിരിക്കാമെന്നും അതിനാലാകാം അവസാനിപ്പിച്ചതെന്നും കമ്പനി പറയുന്നു.

സൈബർ ആക്രമണം മെറിസ് DDoSന് തുല്യം : ആക്രമണത്തിനായി പ്രയോജനപ്പെടുത്തിയ സുരക്ഷിതമല്ലാത്ത സേവനങ്ങൾ മെറിസ് DDoS സൈബർ ആക്രമണത്തിന് തുല്യമാണ്. ഇവയുടെ യഥാർഥ ഉത്ഭവം മറയ്ക്കാൻ സുരക്ഷിതമല്ലാത്ത പ്രോക്‌സികളെ ദുരുപയോഗം ചെയ്യുന്നതാണ് മെറിസ് ആക്രമണത്തിന്‍റെ രീതി.

ALSO READ: ഉപഭോക്താക്കളുടെ ഫോണ്‍ നമ്പറുകള്‍ വെരിഫൈ ചെയ്യാന്‍ ട്വിറ്റര്‍, പുതിയ ഫീച്ചറിനെ കുറിച്ച് അറിയാം

ഇനിയും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാൽ സൈബർ ആക്രമണങ്ങളിൽ നിന്ന് വെബ് ആപ്ലിക്കേഷനുകളെയും സേവനങ്ങളെയും പരിരക്ഷിക്കുന്നതിന് ഒന്നിലധികം ലെയറുകളുള്ള പ്രതിരോധങ്ങളും നിയന്ത്രണ സംവിധാനങ്ങളും ഉപയോഗിക്കാൻ ഗൂഗിൾ നിർദേശിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.