ഷെൻസ്ഹെൻ: വണ്‍ പ്ലസിന്‍റെ നോര്‍ഡ് സീരീസ് 2 സ്മാര്‍ട് ഫോണ്‍ ഉടന്‍ ഇന്ത്യയില്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് കമ്പനി. ജൂലൈ 22നാണ് നോര്‍ഡ് സീരീസിന്‍റെ രണ്ടാം തലമുറ ഫോണ്‍ പുറത്തിറങ്ങുകയെന്നാണ് പുറത്തുവരുന്ന വിവരം. 'വണ്‍ പ്ലസ് 2 5ജി' എന്നാണ് ഫോണിന്‍റെ പൂര്‍ണനാമം.
വില്‍പ്പന ഓണ്‍ലൈനില്‍
ആമസോണ്‍ വഴിയും മറ്റ് ഇ കൊമേഴ്സ് സൈറ്റുകള്‍ വഴിയുമാകും ഫോണുകള്‍ വില്‍പ്പനക്ക് എത്തുക. 6.45 ഇഞ്ച് എച്ച്.ഡി+എ.എം.ഒ.എല്‍.ഇ.ഡി സ്ക്രീനാണ് ഫോണിലുള്ളത്. മീഡിയടെക്ക് ഡിമന്‍സിറ്റി 1200 പ്രോസസറും 8 ജിബി റാമും, 128 ജിബി സ്റ്റോറേജും ഫോണിലുണ്ട്. 4500 എം.എ.എച്ച് ബാറ്ററി ഫോണിന്‍റെ പ്രവര്‍ത്തനസമയം വര്‍ധിപ്പിക്കുന്നുണ്ട്.
കൂടുതല്‍ വായനക്ക്:- ആരും നോക്കും പിന്നഴക്; ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിയൽമി
50 എം.പിയുള്ള മൂന്ന് റിയര്‍ ഫോസ് ക്യാമറയാണ് മറ്റൊരു പ്രത്യേകത. എട്ട് എം.പിയുള്ള രണ്ട് സെന്‍സറുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. 32 എം.പിയാണ് മുന്‍ ക്യാമറ എന്നുമാണ് കമ്പനി നല്‍കുന്ന വിവരം.
വിവരങ്ങള്‍ പുറത്ത് വിടാതെ കമ്പനി
എന്നാല്‍ ഫോണിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തങ്ങള്‍ ഇപ്പോള്‍ പുറത്ത് വിടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍ ഫോണ്‍ സ്റ്റീരിയോ സ്പീക്കേഴ്സോടെയാണ് പുറത്ത് വരിക തുടങ്ങി പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്. ആന്‍ഡ്രോയിഡ് 11 ഓക്സിജന്‍ ഒ.എസ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണില്‍ ഉപയോഗിക്കുന്നത്.