ETV Bharat / science-and-technology

സുരക്ഷയെകുറിച്ച് പേടി വേണ്ട, ധൈര്യമായി മെസേജ് അയക്കാം, മെസഞ്ചറില്‍ എൻഡ് ടു എൻഡ് എൻക്രിപ്‌ഷനില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്‌ബുക്ക്

മെസഞ്ചറില്‍ എൻഡ് ടു എൻഡ് എൻക്രിപ്‌ഷനില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്‌ബുക്ക്

Facebook  facebook messenger app going to turn on end to end encryption  facebook messenger  facebook messenger app  end to end encryption in facebook  latest news about facebook  facebook latest upation  മെസഞ്ചറില്‍ എൻഡ് ടു എൻഡ് എൻക്രിപ്ഷനില്‍ മാറ്റം വരുത്താനൊരുങ്ങി  ഫേസ്‌ബുക്ക് എൻഡ്‌ടൂ എൻഡ്  ഫേസ്‌ബുക്ക് മെസഞ്ചര്‍  ഫേസ്‌ബുക്ക് ഏറ്റവും പുതിയ വാര്‍ത്ത  ഫേസ്‌ബുക്ക് പുതിയ മാറ്റം
സുരക്ഷയെകുറിച്ച് പേടി വേണ്ട, ധൈര്യമായി മെസേജ് അയക്കാം, മെസഞ്ചറില്‍ എൻഡ് ടു എൻഡ് എൻക്രിപ്‌ഷനില്‍ മാറ്റം വരുത്താനൊരുങ്ങി ഫേസ്‌ബുക്ക്
author img

By

Published : Aug 13, 2022, 2:00 PM IST

വാഷിങ്ടണ്‍: എൻഡ് ടു എൻഡ് എൻക്രിപ്‌ഷനില്‍ മാറ്റം വരുത്താനൊരുങ്ങി സമൂഹ മാധ്യമ രംഗത്തെ അതികായകരായ ഫേസ്‌ബുക്ക്. മെസഞ്ചറിലാണ് എൻഡ് ടു എൻഡ് എൻക്രിപ്‌ഷന്‍ തുറക്കാന്‍ പോകുന്നതായി ഫേസ്‌ബുക്ക് അറിയിച്ചത്. ഇതിനായി ഏതാനും ആളുകളുടെ ചാറ്റുകള്‍ ഈ ആഴ്‌ച മുതല്‍ നിരീക്ഷിച്ച് തുടങ്ങിയതായി കമ്പനി അറിയിച്ചു.

എൻഡ് ടു എൻഡ് എൻക്രിപ്‌ഷന്‍ ഓണ്‍ ചെയ്യുക എന്ന ഓപ്‌ഷന്‍ ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍ സുരക്ഷയെ കുറിച്ച് ആശങ്കയുള്ള ഏതാനും ഉപയോക്താക്കള്‍ക്കാണ് ഇത്തരത്തിലുള്ള സംവിധാനം ലഭ്യമാവുകയുള്ളു.

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഡിഫോൾട്ട് ആക്കുന്നത് ഫേസ്‌ബുക്കിനെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളിയാണ്. കാരണം, ലോകമെമ്പാടുമുള്ള ഒരു ദശലക്ഷത്തലധികം ആളുകൾ ഉപയോഗിക്കുന്ന ഒരു ചാറ്റിങ് പ്ലാറ്റ്‌ഫോമിലേക്ക് പുതുതായി കൊണ്ടുവന്ന സുരക്ഷ സംവിധാനം കൂട്ടിച്ചേര്‍ക്കുക എന്നത് അല്‍പം പ്രയാസകരമാണ്. മാത്രമല്ല, കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് പുതിയ മാറ്റം തടസം സൃഷ്‌ടിക്കുന്നു എന്ന തരത്തിലുള്ള ആക്ഷേപവും നേരിടേണ്ടി വരുന്നു.

എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ എന്നാല്‍ ചാറ്റില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കും അവര്‍ അയക്കുന്ന സന്ദേശങ്ങല്‍ കാണാന്‍ സാധിക്കില്ല. ഇതില്‍ ഹാക്കര്‍മാര്‍ എന്‍ഫോഴ്‌സ്‌മെന്‍റ് പോലെ മൂന്നാമതൊരാള്‍ക്ക് കൈകടത്താന്‍ സാധിക്കില്ല. ഫേസ്‌ബുക്കിന്‍റെ മാതൃസ്ഥാപനമായ മെറ്റ കുറച്ചുനാളുകളായി തങ്ങളുടെ വിവിധ ചാറ്റിങ് ആപ്ലിക്കേഷനിലെല്ലാം എൻഡ് ടു എൻഡ് എൻക്രിപ്ഷൻ കൂട്ടിച്ചേര്‍ത്തു വരികയായിരുന്നു. എന്നാല്‍ എല്ലാ ആപ്ലിക്കേഷനിലും പൂര്‍ണമായി വിജയം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

സുരക്ഷിത മെസഞ്ചർ സിഗ്നൽ പ്രോട്ടോക്കോൾ ഉപയോഗിച്ചാണ് നിലവല്‍ വാട്‌സ്‌ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലും നിലവില്‍ ഇതേ സംവിധാനം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒറ്റ തവണ മാത്രം കാണാവുന്ന മെസേജ് ഓപ്‌ഷന്‍ വഴി എൻഡ് ടു എൻഡ് എൻക്രിപ്‌ഷൻ പരീക്ഷിക്കാനാണ് നിലവില്‍ ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്. കൂടാതെ നിരവധി പുതിയ ഫീച്ചറുകളും പരീക്ഷിക്കാനൊരുങ്ങുകയാണ് ഫേസ്‌ബുക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.