ETV Bharat / science-and-technology

'ട്വിറ്റർ ശുദ്ധീകരിക്കുന്നു, ഫോളോവർമാർ കുറയും'; വമ്പൻ പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്

വർഷങ്ങളായി പ്രവർത്തന രഹിതമായി കിടക്കുന്ന അക്കൗണ്ടുകൾ ഒഴിവാക്കുമെന്നാണ് മസ്‌ക് അറിയിച്ചിരിക്കുന്നത്

ട്വിറ്റർ  മസ്‌ക്  എലോൺ മസ്‌ക്  Twitter  twitter blue tick  ട്വിറ്റർ ബ്ലൂ ടിക്  ഇലോണ്‍ മസ്‌ക്  മസ്‌ക്  Elon Musk  deletion of inactive accounts in twitter  ബ്ലൂ വെരിഫിക്കേഷൻ
ട്വിറ്റർ ഇലോണ്‍ മസ്‌ക്
author img

By

Published : May 9, 2023, 2:33 PM IST

ഹൈദരാബാദ്: വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന നിഷ്‌ക്രിയമായ അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് അറിയിച്ച് ട്വിറ്റർ. ട്വിറ്റർ സിഇഒ ഇലോണ്‍ മസ്‌ക് തന്നെയാണ് പ്രവർത്തന രഹിതമായ അക്കൗണ്ടുകൾ ഒഴിവാക്കുമെന്ന് അറിയിച്ചത്. സജീവമല്ലാത്ത അക്കൗണ്ടുകൾ ആർക്കൈവ് ചെയ്യുമെന്നും മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം വ്യക്‌തമാക്കി. എന്നാൽ എപ്പോൾ മുതൽ അക്കൗണ്ടുകൾ നീക്കം ചെയ്‌ത് തുടങ്ങും എന്ന കാര്യം മസ്‌ക് വിശദമാക്കിയില്ല.

'വർഷങ്ങളായി ഒരു പ്രവർത്തനവും ഇല്ലാത്ത അക്കൗണ്ടുകൾ ഞങ്ങൾ ശുദ്ധീകരിക്കുകയാണ്, അതിനാൽ നിങ്ങൾ പിന്തുടരുന്നവരുടെ എണ്ണം കുറയുന്നതായി കാണും', മസ്‌ക് ട്വീറ്റ് ചെയ്‌തു. ഒരു ഉപഭോക്താവ് മാസത്തില്‍ ഒരിക്കല്‍ എങ്കിലും ട്വിറ്ററില്‍ ലോഗിന്‍ ചെയ്‌തിരിക്കണമെന്നും, അല്ലെങ്കില്‍ ദീര്‍ഘകാലം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യപ്പെടും എന്നുമാണ് ട്വിറ്റര്‍ പോളിസിയിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

ബ്ലൂ ടിക്കിന് പണം: കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിരവധി പ്രമുഖരുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ ട്വിറ്റർ നീക്കം ചെയ്‌തിരുന്നു. ഇനി മുതൽ പണം നൽകിയവർക്ക് മാത്രമേ ബ്ലൂ വെരിഫിക്കേഷൻ ചിഹ്നം ലഭിക്കുകയുള്ളു എന്ന നിയമം പ്രവർത്തികമാക്കിയതോടെയാണ് പ്രമുഖർക്ക് തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജുകൾ നഷ്‌ടമായത്. സിനിമ താരങ്ങൾ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ തങ്ങളുടെ വെരിഫിക്കേഷൻ ബാഡ്‌ജ് നഷ്‌ടമായ വിവരം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾക്കും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനും ഇന്ത്യയുടെ ബഹിരാകാരശ ഗവേഷണ ഏജൻസിയായ ഐഎസ്ആർഒയ്‌ക്കും ട്വിറ്റർ ബ്ലൂ ടിക് നഷ്‌ടമായി. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, മോഹൻലാൻ, മമ്മൂട്ടി തുടങ്ങിയ സെലിബ്രിറ്റികൾക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവർക്കും ബ്ലൂ ടിക് നഷ്‌ടപ്പെട്ടിരുന്നു.

പണം നൽകുന്നവർക്ക് മാത്രമേ നീല വെരിഫിക്കേഷൻ ചിഹ്നം ലഭിക്കൂ എന്ന് ട്വിറ്റർ സിഇഒ ഇലോൺ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ബ്ലൂ വേരിഫൈഡ് ചെക്ക് മാർക്കുകൾ ഏപ്രിൽ ഒന്ന് മുതൽ ഒഴിവാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നും ബ്ലൂ ടിക്ക് നിലനിർത്തണമെങ്കിൽ ട്വിറ്റർ ബ്ലൂവിൽ സൈൻ അപ്പ് ചെയ്യണമെന്നുമായിരുന്നു കമ്പനി അറിയിച്ചത്. ബ്ലൂ ടിക് ലഭ്യമാക്കുന്നതിന് നിശ്ചിത തുകയും ഉപഭോക്താക്കൾ കമ്പനിക്ക് നൽകണം.

ALSO READ: 'പ്രമുഖർക്ക് മസ്‌കിന്‍റെ പണി'; ഇനി പണം നൽകുന്നവർക്ക് മാത്രം ബ്ലൂ ടിക്, ബാഡ്‌ജുകള്‍ നഷ്‌ടമായവരില്‍ സെലിബ്രിറ്റികളും രാഷ്രീയക്കാരും

വെബ് വഴി പ്രതിമാസം എട്ട് ഡോളറും ഐഒഎസ്, ആന്‍ഡ്രോയ്‌ഡ് എന്നിവയിൽ ഇൻ-ആപ്പ് പേമെന്‍റിലൂടെ പ്രതിമാസം 11 ഡോളറും വെരിഫിക്കേഷൻ ബാഡ്‌ജിനായി ട്വിറ്റർ ഈടാക്കും. ട്വിറ്റർ ബ്ലൂ സബ്‌സ്ക്രിപ്‌ഷൻ നിലനിർത്താനും അധിക ഫീച്ചറുകൾക്കായും ഇന്ത്യൻ ഉപയോക്താക്കൾ നൽകേണ്ടത് 900 രൂപയാണ്.

പുതുതായി അവതരിപ്പിച്ച സബ്‌സ്ക്രിപ്‌ഷൻ പ്ലാനിന് 650 രൂപയാണ് ചെലവ് വരുന്നത്. വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ട്വിറ്റർ നീല ടിക് മാർക്ക് സംവിധാനം അവതരിപ്പിച്ചത്. 2009-ലാണ് ട്വിറ്റർ ആദ്യമായി നീല ചെക്ക് മാർക്ക് സംവിധാനം പുറത്തിറക്കിയത്.

നേരത്തെ വെരിഫിക്കേഷൻ ബാഡ്‌ജുകൾക്ക് ട്വിറ്റർ യാതൊരു വിധ നിരക്കും ഈടാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ വർഷം മസ്‌ക് കമ്പനി ഏറ്റെടുത്ത് രണ്ടാഴ്‌ചക്കുള്ളിൽ പ്രീമിയം ആനുകൂല്യങ്ങളിൽ ഒന്നായി ചെക്ക്-മാർക്ക് ബാഡ്‌ജ് അവതരിപ്പിക്കുകയായിരുന്നു.

ALSO READ: ബ്ലൂ ടിക്ക് തിരിച്ചു കിട്ടി; ഇലോണ്‍ മസ്‌കിന് നന്ദി പറഞ്ഞ് പാട്ടു പാടി അമിതാഭ്‌ ബച്ചന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.