ETV Bharat / science-and-technology

ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വൈറസുകൾ; ഡെൽറ്റാക്രോൺ യാഥാർഥ്യമാകാമെന്ന് ആരോഗ്യവിദഗ്‌ധർ

ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ബാധിച്ച രോഗി ബ്രിട്ടനിൽ, Deltacron ആശങ്ക വേണ്ടെന്ന് വിദഗ്ധർ.

Deltacron in UK  deltacron case in britain  hybrid covid strain deltacron  ഡെൽറ്റാക്രോൺ കേസ് യുകെ  ബ്രിട്ടനിൽ ഡെൽറ്റാക്രോൺ വകഭേദം  കൊവിഡ് വകഭേദം ഡെൽറ്റ ഒമിക്രോൺ സങ്കരയിനം
യുകെയിൽ ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വൈറസുകൾ ബാധിച്ച രോഗി
author img

By

Published : Feb 15, 2022, 5:49 PM IST

ലണ്ടൻ: തുടക്കത്തിൽ ലബോറട്ടറി പിശക് എന്ന് കരുതിയ ഡെൽറ്റാക്രോൺ എന്ന കൊവിഡ് വകഭേദം ബാധിച്ച രോഗിയെ കണ്ടെത്തി യുകെയിലെ ആരോഗ്യ വിദഗ്‌ധർ. ഒരേസമയം ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ബാധിച്ച രോഗിയെയാണ് ആരോഗ്യ വിദഗ്‌ധർ തിരിച്ചറിഞ്ഞത്. ഇതോടെ ഒമിക്രോണിന്‍റെയും ഡെൽറ്റയുടേയും സങ്കരയിനമായ ഡെൽറ്റാക്രോൺ യഥാർഥമാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്‌ധർ.

എന്നാൽ ഡെൽറ്റാക്രോൺ വകഭേദം ബ്രിട്ടനിൽ തന്നെ ഉടലെടുത്തതാണോ അതോ മറ്റെവിടെയെങ്കിലുമാണോ ഉത്ഭവമെന്ന് വ്യക്തമല്ലെന്ന് യുകെ ആരോഗ്യ സുരക്ഷ ഏജൻസി പറയുന്നു. ഡെൽറ്റാക്രോൺ എത്രത്തോളം വ്യാപനശേഷിയുള്ളതാണെന്നും വൈറസിന്‍റെ തീവ്രതയും വാക്‌സിന്‍റെ ഫലത്തെ ബാധിക്കാൻ ശേഷിയുള്ളതാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്നും ആരോഗ്യ സുരക്ഷ ഏജൻസി പറയുന്നു.

ആശങ്ക വേണ്ടെന്ന് വിദഗ്ധർ

ഡെൽറ്റാക്രോൺ കേസുകൾ വളരെ കുറവാണ്. അതിനാൽ തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏജൻസി ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇതുവരെ കണ്ടെത്തിയ ഡെൽറ്റാക്രോൺ കേസുകളുടെ എണ്ണത്തെ കുറിച്ച് വെളിപ്പെടുത്താൻ ഏജൻസി ഇതുവരെ തയാറായിട്ടില്ല.

ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾക്കെതിരെ ബ്രിട്ടൺ ജനത വലിയ തോതിലുള്ള പ്രതിരോധശേഷി ആർജിച്ചിട്ടുള്ളതിനാൽ ഡെൽറ്റാക്രോൺ വലിയ തോതിലുള്ള ഭീഷണി ഉയർത്തുന്നില്ല എന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ പകർച്ചവ്യാധി വിദഗ്‌ധനായ പ്രൊഫസർ പോൾ ഹണ്ടർ പറഞ്ഞു.

കഴിഞ്ഞ മാസം സൈപ്രസിൽ ഡെൽറ്റാക്രോൺ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ പിന്നീട് പരിശോധനയിലുണ്ടായ പിശകാണെന്നും സാമ്പിൾ മലിനീകരണപ്പെട്ടിരിക്കാം എന്നും പറഞ്ഞ് ഡെൽറ്റാക്രോൺ കേസിനെ തള്ളുകയായിരുന്നു. കൊവിഡിന്‍റെ നിരവധി വകഭേദങ്ങളെ ഇതിനകം കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും മാരകമായ തീവ്രതയുള്ളവയായിരുന്നില്ല.

Also Read: തിരുപ്പൂരില്‍ പിടിച്ചുപറി സംഘം യുവാവിന്‍റെ തലയറുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.