ബീജിങ്: ബഹിരാകാശ നിലയത്തിന്‍റെ പണി പൂര്‍ത്തിയാക്കാനായി ആറ് മാസത്തെ ദൗത്യ സംഘത്തെ അയച്ച് ചൈന. ബഹിരാകാശയാത്രികരായ ചെൻ ഡോങ്, ലിയു യാങ്, കായ് സൂഷെ എന്നിവരടങ്ങുന്ന സംഘത്തെയാണയച്ചത്. ഷെന്‍ഷൂ-14 എന്ന ബഹിരാകാശ വാഹനത്തിലാണ് മൂന്നംഗ സംഘത്തിന്‍റെ യാത്ര.
-
Liftoff of China’s Shenzhou 14 mission aboard a Long March 2F rocket, hauling a crew of three astronauts on a six-month mission to help construct the Tiangong space station. https://t.co/RpnyMUAEBO pic.twitter.com/AaFSB2P0W1
— Spaceflight Now (@SpaceflightNow) June 5, 2022 " class="align-text-top noRightClick twitterSection" data="
">Liftoff of China’s Shenzhou 14 mission aboard a Long March 2F rocket, hauling a crew of three astronauts on a six-month mission to help construct the Tiangong space station. https://t.co/RpnyMUAEBO pic.twitter.com/AaFSB2P0W1
— Spaceflight Now (@SpaceflightNow) June 5, 2022Liftoff of China’s Shenzhou 14 mission aboard a Long March 2F rocket, hauling a crew of three astronauts on a six-month mission to help construct the Tiangong space station. https://t.co/RpnyMUAEBO pic.twitter.com/AaFSB2P0W1
— Spaceflight Now (@SpaceflightNow) June 5, 2022
ലോങ്‌മാര്‍ച്ച്- 2എഫ് എന്ന റോക്കറ്റാണ് ഷെന്‍ഷൂ-14 വാഹനത്തെ ബഹിരാകാശത്ത് എത്തിക്കുന്നത്. വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ ജിയുഖ്വാന്‍ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ പേടകം അതിന്റെ നിയുക്ത ഭ്രമണപഥത്തിൽ എത്തിയതായി ഗ്രൗണ്ട് കൺട്രോൾ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിക്ഷേപണം രാജ്യത്ത് തത്സമയം സംപ്രേക്ഷണം ചെയ്‌തു.
ടിയാൻഗോങ് എന്നു പേരfട്ടിരിക്കുന്ന ബഹിരാകാശ നിലയത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. യാത്രാസംഘം ഗ്രൗണ്ട് ടീമുമായി സഹകരിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. ടിയാൻഗോങ് നിലയത്തെ ദേശീയ ബഹിരാകാശ ലബോറട്ടറിയായി വികസിപ്പിക്കാനാണ് ചൈനയുടെ നീക്കം.
ബഹിരാകാശ നിലയം നിർമ്മിക്കാൻ ചൈന അയച്ച ആറ് ബഹിരാകാശ സഞ്ചാരികളുടെ രണ്ടാമത്തെ സംഘമാണിത്. ബഹിരാകാശത്ത് ആറ് മാസം ചെലവഴിച്ച് ഈ നിലയത്തിന്‍റെ പ്രധാന ഭാഗങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതിന് ശേഷം കഴിഞ്ഞ ഏപ്രിലില്‍ മൂന്നംഗ യാത്രികരുടെ ആദ്യ സംഘം തിരികെ എത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ നിലയത്തിന്‍റെ നിര്‍മാണം പൂര്‍ത്തികരിക്കുമെന്നാണ് ചൈനയുടെ വിലയിരുത്തല്‍.
ഒരു രാജ്യം പൂര്‍ണമായി നിയന്ത്രിക്കുന്ന ആദ്യ ബഹിരാകാശ നിലയമായിരിക്കും ചൈനയുടെ ടിയാൻഗോങ്. റഷ്യയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയം(ഐഎസ്‌എസ്) പല രാജ്യങ്ങള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ്. എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐഎസ്‌എസ് പ്രവര്‍ത്തന രഹിതമാകും. അപ്പോള്‍ നിലനില്‍ക്കുന്ന ഏക അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ചൈനയുടേതായിരിക്കും.
Also Read ബഹിരാകാശ നിലയത്തിന്‍റെ അവസാന ഘട്ട പണികള്‍ക്കായുള്ള സംഘത്തെ പ്രഖ്യാപിച്ച് ചൈന