ETV Bharat / science-and-technology

പാകിസ്ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ചു ; ഐഎംഒ ഉൾപ്പടെ 14 മൊബൈൽ ആപ്പുകൾക്ക് കൂടി പൂട്ടിട്ട് കേന്ദ്രം - Crypviser

പാകിസ്ഥാനിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിക്കാൻ ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. 2000ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചത്.

central govt blocks mobile messenger apps  central govt blocks 14 mobile messenger apps  terrorist attack  central govt block imo  imo  ഐഎംഒ  ആപ്പുകൾക്ക് നിരോധനം  ഐഎംഒ നിരോധിച്ചു  ഇന്ത്യയിലെ 14 ആപ്പുകൾ നിരോധിച്ചു  ആപ്പുകൾ നിരോധിച്ച് കേന്ദ്രം  മൊബൈൽ മെസഞ്ചർ ആപ്പുകൾ  ഇന്ത്യ നിരോധിച്ച ആപ്പുകൾ  Crypviser  Safeswiss
ആപ്പുകൾക്ക് നിരോധനം
author img

By

Published : May 1, 2023, 1:16 PM IST

ന്യൂഡൽഹി : രാജ്യത്ത് 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്രസർക്കാർ. പാകിസ്ഥാനിൽ നിന്നുള്ള സന്ദേശങ്ങൾ സ്വീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പ്രതിരോധ സേന, രഹസ്യാന്വേഷണ ഏജൻസികൾ,മറ്റ് അന്വേഷണ ഏജൻസികൾ എന്നിവയുടെ ശുപാർശ പ്രകാരമാണ് ഇത്രയും ആപ്പുകൾ രാജ്യത്ത് ബ്ലോക്ക് ചെയ്‌തത്.

Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ അപ്പുകളാണ് നിരോധിച്ചത്. 2000ത്തിലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി. പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകരർ കശ്‌മീരിലെ തങ്ങളുടെ പിന്തുണക്കാരുമായും ഓൺ-ഗ്രൗണ്ട് വർക്കർമാരുമായും (OGW) ആശയവിനിമയം നടത്താൻ ഈ ആപ്പുകൾ ഉപയോഗിക്കുന്നതായി സുരക്ഷ ഏജൻസികൾ നേരത്തെ സൂചിപ്പിച്ചിരുന്നു.

ഇന്ത്യൻ നിയമ നിർവഹണ ഏജൻസികൾ ആപ്പ് ഡെവലപ്പർമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇന്ത്യയിൽ ഒരു ഓഫിസും കണ്ടെത്താൻ കഴിഞ്ഞില്ല.

ഭീകരരെ കണ്ടെത്താൻ കഴിയാതെ സുരക്ഷാസേന : ഏപ്രിൽ 20ന് ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിലുണ്ടായ ഭീകരാക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടിരുന്നു. രജൗരി സെക്‌ടറിലെ ഭീംബർ ഗലിക്കും പൂഞ്ചിനുമിടയിൽ സൈനികർ സഞ്ചരിച്ചിരുന്ന സൈനിക ട്രക്കിന് നേരെ തീവ്രവാദികൾ ഗ്രനേഡ് ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന തെരച്ചിൽ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കുകയാണ് സൈന്യം.

ടിക് ടോക്ക് മുതൽ പബ്‌ജി വരെ : 2020ൽ ജനപ്രിയ ഗെയിമിംഗ് ആപ്പായ പബ്‌ജി, ജനപ്രിയ സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക് തുടങ്ങി 200-ലധികം ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജി മന്ത്രാലയം നിരോധിച്ചിരുന്നു. ഈ ആപ്പുകൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്‍റെ പ്രതിരോധത്തിനും സുരക്ഷയ്ക്കും എതിരായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഐടി മന്ത്രാലയത്തിന്‍റെ നടപടി. ഗാൽവാൻ സംഘർഷത്തിന് പിന്നാലെയായിരുന്നു കേന്ദ്രം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകൾ നിരോധിച്ചത്. ടിക് ടോക് കൂടാതെ, ഹലോ, വീചാറ്റ് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്.

Also read : 'ഓപ്പറേഷൻ കാവേരി' ; 186 യാത്രക്കാരുമായി സുഡാനില്‍ നിന്നുള്ള വിമാനം കൊച്ചിയിൽ ഇറങ്ങി

ചൈനീസ് ബന്ധമുള്ള ആപ്പുകൾക്കെതിരെ തുടരെയുള്ള നടപടി : ഈ വർഷം ഫെബ്രുവരിയിൽ ചൈനയുമായി ബന്ധമുള്ള കൂടുതൽ ആപ്പുകൾ കേന്ദ്രം നിരോധിച്ചിരുന്നു. 138 വാതുവയ്‌പ്പ് ആപ്പുകളും 94 ലോൺ ആപ്പുകളുമാണ് നിരോധിച്ചത്. ചൈനീസ് പൗരന്മാർ ഇന്ത്യക്കാരെ ജോലിക്കെടുത്ത് ഇത്തരം ആപ്പുകളുടെ നടത്തിപ്പുകാരാക്കുന്നതായാണ് വിവരം. ആപ്പുകളിലൂടെ ചെറിയ തുക വായ്‌പ എടുക്കുന്ന സാധാരണക്കാരെ പിന്നീട് കൊള്ളയടിക്കുന്നു. 2022ൽ 288 ചൈനീസ് ലോൺ ആപ്പുകൾ സർക്കാർ നിരോധിച്ചിരുന്നു. എങ്കിലും 94 എണ്ണം ഇ-സ്റ്റോറുകൾ വഴിയോ മറ്റ് പല തേർഡ് പാർട്ടി ലിങ്കുകൾ വഴിയോ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുമുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.