ടാറ്റ മോട്ടോഴ്‌സ് ഏറ്റവും പുതിയ ടിയാഗോ എൻആർജി പുറത്തിറക്കി. ടിയാഗോ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയ ശേഷം എൻആർജിയുടെ ആദ്യ മോഡൽ ടാറ്റ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ടിയാഗോയുടെ ഫേസ് ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ക്രോസ് ഓവർ മോഡലായ എൻആർജിയും ടാറ്റ അവതരിപ്പിക്കുന്നത്.
സവിശേഷതകൾ
ടിയാഗോ എൻആർജി മാനുവൽ വേരിയന്‍റിന് 6,57,400 രൂപയും ഓട്ടോമാറ്റിക് മോഡലിന് 7,09,400 രൂപയുമാണ് എക്സ്-ഷോറൂം വില. ഇന്ന് മുതൽ എൻആർജി ബുക്ക് ചെയ്യാവുന്നതാണ്. സാധാരണ ടിയാഗോയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമായാണ് എൻആർജി എത്തുന്നത്. 181 എംഎം ആണ് ഗ്രൗണ്ട് ക്ലിയറൻസ്.
Also Read: റെഡ്‌മി ലാപ്‌ടോപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു, വിലയും വിശദാംശങ്ങളും അറിയാം
ഫോറസ്റ്റ് ഗ്രീൻ, സ്നോ വൈറ്റ്, ഫയർ റെഡ്, ക്ലൗഡി ഗ്രേ എന്നീ നിറങ്ങളിൽ കൂടാതെ ഡ്യുവൽ ടോണിലും കാർ ലഭിക്കും. ആദ്യ എൻആർജി പതിപ്പിന് സമാനമായി കറുത്ത ഇന്‍റീരിയറുകൾ തന്നെയാണ് പുതിയ മോഡലിനും. ടിയാഗോയുടെ ടോപ്പ് എൻഡ് വേരിയന്‍റിലെ എല്ലാ സവിശേഷതകളും എൻആർജിയിൽ ടാറ്റ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
15 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകളും റീട്യൂണ്‍ ചെയ്‌ത ഡ്യുവൽ പാത്ത് സസ്പെൻഷനും ഓൺ-റോഡിലും ഓഫ് റോഡിലും മികച്ച പെർഫോമൻസ് നൽകും. ഡ്യുവൽ ഫ്രൻഡ് എയർബാഗുമായി എത്തുന്ന മോഡലിന് ഗ്ലോബൽ എൻസിപി ടെസ്റ്റിൽ ഫോൽ സ്റ്റാർ റേറ്റിംഗ് ആണ് ലഭിച്ചത്.