ഹൈദരാബാദ്: ജർമർ ആഡംബര കാർ നിമാതാക്കളായ ബിഎംഡബ്ല്യൂവിന്‍റെ പ്രീമിയം സെഡാൻ മോഡലായ ബിഎംഡബ്ല്യൂ 3 സീരീസ് ഗ്രാൻ ലിമോസിനെക്കുറിച്ച് അറിയേണ്ടതെല്ലാം.
സവിശേഷതകൾ:
- ആംബിയന്‍റ് കോണ്ടൂർ സംവിധാനമുള്ള ആംബിയന്‍റ് ലൈറ്റാണ് കാറിന്‍റെ ഇന്‍റീരിയറിൽ നൽകിയിരിക്കുന്നത്. ഇത് യാത്രക്കാരന് വളരെ ശാന്തമായ യാത്രാനുഭവം നൽകുന്നു. ഈ ലൈറ്റുകൾ കാറിന് മുന്നിലും പിന്നിലുമുള്ള ഡോറുകളിലും മുൻവശത്തെ ഡോറിന്‍റെ പുറകിലുമായിട്ടാണ് സ്ഥാപിച്ചിട്ടുള്ളത്.
- നിങ്ങൾ കാറിലേക്ക് പ്രവേശിക്കുമ്പോഴും കാറിൽ നിന്ന് പുറത്തുകടക്കുമ്പോഴും വെൽകം ലൈറ്റുപോലെ കാറിന്‍റെ മുൻവശം പ്രകാശ പൂരിതമാകും.
- ആറ് വീതം വെള്ള, നീല, ഓറഞ്ച്, ലിലാക്ക്, വെങ്കലം, പച്ച തുടങ്ങിയ നിറങ്ങളിൽ മങ്ങിയ ലൈറ്റ് ഡിസൈനുകളാണ് നൽകിയിരിക്കുന്നത്.
- കാറിൽ നൽകിയിരിക്കുന്ന പനോരമ ഗ്ലാസ് റൂഫ് കാറിന് പ്രീമിയം ഫീൽ നൽകുന്നു. ഇത് ഓട്ടോമാറ്റിക്കായി സെറ്റ് ചെയ്യാവുന്നതാണ്. കൂടാതെ കാറിന്‍റെ കീ ഉപയോഗിച്ചും ഇത് നിയന്ത്രിക്കാം.
- വളരെയധികം സ്ഥലം നൽകുന്ന ഡിക്കിയുടെ ഡോർ മാനുവലായും ഓട്ടോമാറ്റിക്കായും തുറക്കാവുന്നതാണ്
- കാറിന്‍റെ ഇന്‍റീരിയറിൽ നൽകിയിരിക്കുന്ന ലെദർ ഫിനിഷോടുകൂടിയ സ്റ്റീയറിങ് വീലുകളും ഡാഷ്ബോർഡും കാറിന് ഒരു മോഡേൺ സ്പോട്ടി ലുക്ക് നൽകുന്നു.
- കാറിന്‍റെ റിയർ സീറ്റുകളിൽ നൽകിയിരിക്കുന്ന മൃദുലവും സൗകര്യപ്രദവുമായ ഹെഡ്റെസ്റ്റുകൾ യാത്ര സുഖകരമാക്കുന്നു
- ഒമ്പത് ചാനലുകളും 16 സ്‌പീക്കറുകളോടും കൂടിയ കാർഡൺ സൗണ്ട് സിസ്റ്റം 464 വാൾട്ട് ഡിജിറ്റൽ അമ്പ്ലിഫൈറോടും കൂടിയാണ് കാറിനുള്ളിൽ ലഭിക്കുന്നത്.
- മണിക്കൂറിൽ 236 കിമീ സ്‌പീഡ് നൽകുന്ന കാർ മികച്ച പ്രകടം കാഴ്ചവെക്കുന്നുണ്ട്
- 15 കിമീ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്
- കാർബൺ ബ്ലാക്ക് മെറ്റാലിക്, കാഷ്മെർ സിൽവർ മെറ്റാലിക്, മെൽബൺ റെഡ് മെറ്റാലിക്, മിനറൽ വൈറ്റ് മെറ്റാലിക് എന്നീ കളറുകളിൽ കാർ ലഭിക്കുന്നത്. ലക്ഷ്വറി ലൈൻ സ്പോർട്ട്, എം സ്പോർട്ട് ഫസ്റ്റ് എഡിഷൾ എന്നിവയാണ് കാറിന്‍റെ മോഡലുകൾ
- ടച്ച് കൺട്രോളോട് കൂടിയ 10.25 ഡിസ്‌പ്ലേയാണ് കോക്ക്പ്പിറ്റ് കൺട്രോളിനായി നൽകിയിരിക്കുന്നത്.
- ഇതിൽ നിങ്ങൾക്ക് കൈകളുടെ ചലനും ആംഗ്യവും പ്രയോജനപ്പെടുത്തി ടച്ച് ഡിസ്‌പ്ലേ നിയന്ത്രിക്കാനാകും. ഉദാഹരണമായി ഫോൺ കോൾ വരുന്ന സമയത്ത് കൈ നീക്കിക്കൊണ്ടൊ ഡിസ്‌പ്ലേയിലേക്ക് ചൂണ്ടിക്കൊണ്ടോ കോൾ സ്വീകരിക്കനോ കട്ട് ചെയ്യാനോ ആകും.
- പാർക്കിംഗ് അസിസ്റ്റന്‍റ് പ്ലസിന്‍റെ സഹായത്തോടെ കാർ പാർക്ക് ചെയ്യുന്ന സമയത്ത് വിവിധ ദിശയിൽ നിന്നുള്ള കാറിന്‍റെ പുറത്തുള്ള ദൃശ്യങ്ങൾ ഡിസ്‌പ്ലേയിൽ കാണാനാകും. ഇത് കാർ പാർക്കിംഗ് ലളിതമാക്കുന്നു
- സൂം ചെയ്യാനാകുന്ന പുറകുവശത്തെ ക്യമറ ഏത് ദുർഘടം പിടിച്ച റോഡിലും കാറിന്‍റെ പുറകു വശത്തെ ദൃശ്യങ്ങൾ വ്യക്തതയോടെ ഡ്രൈവർക്ക് കാണാൻ സാഹായിക്കുന്നു
- സ്റ്റീയറിംഗിന് പുറകിലായി നൽകിയിരിക്കുന്ന ഹെഡ് അപ്പ് ഡിസ്‌പ്ലേയിൽ ഡ്രൈവർക്കാവശ്യമായ സ്പീഡോ മീറ്റർ, നേവിഗേഷൻ ഡയറക്ഷൻ എന്നിവ നൽകിയിട്ടുണ്ട്.
- കാറിൽ നൽകിയിരിക്കുന്ന ആപ്പിൾ കാർ പ്ലെ, ആൺഡ്രോയ്‌ഡ് ആട്ടോ എന്നീ സംവിധാനങ്ങൾ വാട്സാപ്പ്, സ്പോട്ടിഫൈ തുടങ്ങിയ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ സഹായിക്കുന്നു.
- 258 എച്ച്പി പവർ നൽകുന്ന 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 190 എച്ച്പി പവർ നിർമ്മിക്കുന്ന 2.0 ലിറ്റർ ടർബോ-ഡീസൽ എൻജിൻ എന്നിങ്ങനെ രണ്ട് എഞ്ചിനുകളിൽ 3 സീരീസ് ഗ്രാൻഡ് ലിമോസിൻ ലഭ്യമാണ്. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കാണ് ഗിയർ ബോക്സ് ഓപ്ഷൻ.