ETV Bharat / science-and-technology

ഇലട്രിക് കാർ നിർമിക്കാൻ പദ്ധതിയുമായി ചൈനീസ് കമ്പനി വാവെയ്‌

ചൈനീസ് പൊതുമേഖല സ്ഥാപനമായ ചങ്കൻ ഓട്ടോമൊബൈൽസുമായും ബിഎഐസി ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂപാർക്ക് ന്യൂ എനർജി ടെക്‌നോളജിയുമായും വാവെയ് ചർച്ചകൾ നടത്തിവരുകയാണ്. വർഷങ്ങളായി ഇ-വാഹനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനി

Huawei  E-Car  ഇലട്രിക് കാർ  വാവെയ്‌  electric vehicle
ഇലട്രിക് കാർ നിർമിക്കാൻ പദ്ധതിയുമായി ചൈനീസ് കമ്പനി വാവെയ്‌
author img

By

Published : Mar 1, 2021, 12:45 PM IST

ബീജിങ്ങ്: ഇലട്രിക് കാർ നിർമിക്കാൻ പദ്ധിതിയിട്ട് ചൈനീസ് ടെക്ക് ഭീമൻ വാവെയ്‌. ഈ വർഷം അവസാനത്തോടെ കമ്പനി ഇ-കാറുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാവെയ്‌ ഇലട്രിക് വാഹന നിർമാണത്തിലേക്ക് ശ്രദ്ധ തിരിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് കമ്പനിയുടെ കണ്‍സ്യൂമർ ബിസിനസ് തലവൻ റിച്ചാർഡ് യുനെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

ഇതിനായി വാവെയ്‌ പല കമ്പനികളുമായി ചർച്ച നടത്തി വരുകയാണ്. ചൈനീസ് പൊതുമേഖല സ്ഥാപനമായ ചങ്കൻ ഓട്ടോമൊബൈൽസുമായും ബിഎഐസി ഗ്രൂപ്പിന് കീഴിലുള്ള ബ്ലൂപാർക്ക് ന്യൂ എനർജി ടെക്‌നോളജിയുമായും വാവെയ് ചർച്ചകൾ നടത്തിവരുകയാണ്. വർഷങ്ങളായി ഇ-വാഹനങ്ങൾ നിർമിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങളിലാണ് കമ്പനി.

വാവെയെ കൂടാതെ മറ്റൊരു ചൈനീസ് ടെക്ക് കമ്പനിയായ ഷവോമിയും ഇ-കാർ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. 2013ൽ ഷവോമി സിഇഒ ലീ ജുൻ ഇലട്രിക് വാഹന രംഗത്തെ അതികായന്മാരായ ടെസ്‌ലയുമായി രണ്ടുവട്ടം ചർച്ചകൾ നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.