ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ എസ്‌യുവി ക്യു2 മോഡല്‍ ഇന്ത്യയില്‍ പുറത്തിറക്കി. 34,99,000 രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. പരിഷ്കരിച്ച സ്റ്റിയറിംഗും സ്പോർട്ടി ലുക്കിലുമാണ് വാഹനം നിരത്തിലിറങ്ങുക. 2.0 ലിറ്റര്‍ ടിഎഫ്എസ്ഐ പെട്രോള്‍ എഞ്ചിനാണ് കാറില്‍ ഉപയോഗിച്ചിരിക്കുന്നത്. 402 ലിറ്ററില്‍ നിന്നും ലഗേജ് റൂം 1050 ലേക്ക് വികസിപ്പിക്കാനാകും. എല്‍ഇഡി ലൈറ്റിംഗ്, എംഎംഐഡി ഡിസ്പ്ലേയും കാറിന്‍റെ മറ്റ് പ്രത്യേകതയാണ്.
ഇന്‍റീരിയര്‍ ആംബിയന്‍സ് ഇഷ്ടാനുസരണം മാറ്റുന്നതിനായി ആംബിയന്‍റ് ലൈറ്റുകളും ഉപയോഗിച്ചിട്ടുണ്ട്. ഫോണ്‍ ബോക്കസ് ചാര്‍ജര്‍, ആപ്പിള്‍ കാര്‍ പ്ലേ, എന്‍ഡ്രോയിഡ് ഓട്ടോ സിറ്റ്സ്, 2 സോണ്‍ എയര്‍ കണ്ടീഷണര്‍ എന്നിവയും കാറിലുണ്ട്. സെവന്‍ സ്പീഡ് എസ് ടോണിക്ക് ക്ലച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. ഓള്‍ വില്‍ ഡ്രൈവിംഗ് കൂടുതല്‍ സുഗമമാക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. 1548 മില്ല മീറ്റര്‍ ഉയരം, 1805 മിമി വീതി, 4318 സെമി ആണ് നീളം. 2593 മിമി വില്‍ ബേസും കാറിനുണ്ട്. അഞ്ച് വര്‍ഷം സര്‍വീസ് പാക്കേജും രണ്ട് മുതല്‍ മൂന്ന് വരെ വര്‍ഷം വാറണ്ടിയും കാറിന് കമ്പനി നല്‍കുന്നുണ്ട്.